ഹരിചരിതം 2 [Aadhi] 1228

അവളുടെ പറച്ചിൽ കേട്ട് ഞാൻ അന്തം വിട്ടു നിന്നു.. കണ്ണൊക്കെ ചെറുതായിട്ട് നിറഞ്ഞിരുന്നു.

ഇവൾ ഓരോ നിമിഷവും എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ അവളെ തോളോട് ചേർത്ത് പിടിച്ചു, നെറുകയിൽ ഒരു ഉമ്മ കൊടുത്തു.

അന്ന് ആദ്യമായി ഞാൻ ഡ്രസ്സ് വാങ്ങിയപ്പോൾ ബ്രാൻഡ് നോക്കിയില്ല..അവൾ സെലക്ട് ചെയ്തു തന്നത് അതെ പോലെ എടുത്തു.

* * * * * * * *

പിറ്റേന്ന് മുതൽ എന്റെ ക്ലാസ്സുകൾ തുടങ്ങി. ഞാനും വിശാലും ആ പൂച്ചക്കണ്ണിയും ഇപ്പോൾ ഒരേ ബെഞ്ചിലാണ് ഇരിക്കുന്നത്. അവൻ ഇപ്പോഴും അവളോട് വളിപ്പ് അടിച്ചുകൊണ്ടിരിക്കും. മൂന്നു പേർക്കിരിക്കേണ്ട ബെഞ്ചിൽ അവർ രണ്ടുപേർക്കും കൂടി ഒരാൾക്ക് ഇരിക്കാൻ ഉള്ള സ്ഥലം മതി. ബാക്കി എനിക്കും. ഇടക്കൊക്കെ ബോർഡിലും മിക്കവാറും സമയം ക്ലാസിനു പുറത്തേക്കും നോക്കി ഞാൻ സമയം കളഞ്ഞു. ഇടക്ക് വരാന്തയിലൂടെ പോവുന്ന ശ്രീ ഞാൻ പുറത്തോട്ട് നോക്കി ഇരിക്കുന്നത് കണ്ടാൽ കണ്ണുരുട്ടിക്കാണിക്കും.

ആ ആഴ്ചയിൽ എല്ലാവര്ക്കും ഓരോ ജോലി അസൈൻ ചെയ്തു- ടി.എ.വർക്കിന്‌. ബാക്കി എല്ലാവർക്കും ലാബ് ഒക്കെ കിട്ടിയപ്പോൾ എനിക്ക് കിട്ടിയത് അശോകൻ സാറിനെ ആയിരുന്നു. അതറിഞ്ഞപ്പോൾ ഞാൻ തലയിൽ കൈ വെച്ചിരുന്നു പോയി. ഇനി അടുത്ത ഒരു വർഷം ഞാൻ അയാൾ പറയുന്ന കാര്യങ്ങൾക്ക് ഒക്കെ ചെയ്യണം.. എന്നാലേ സ്റ്റൈപൻഡ് കിട്ടൂ… അയാളെ ദേഷ്യം പിടിപ്പിക്കാനോ വെറുപ്പിക്കാനോ പറ്റില്ല.

ബാക്കി എല്ലാവർക്കും കോളജ് എന്നാൽ അടിച്ചുപൊളിയും പ്രണയവും തമാശയും ഒക്കെ ആയിരുന്നെങ്കിലും എനിക്കത് നരകം ആയിരുന്നു . ഏത് സമയത്താണ് സാർ വിളിക്കുന്നത് എന്ന് അറിയില്ല. ഇഷ്ട്ടം പോലെ പണി ഉണ്ട്. സാർ പഠിപ്പിക്കുന്നത് കൂടാതെ കോളജിന്റെ വേറെയും കമ്മിറ്റികളിൽ ഉണ്ടായിരുന്നത് കൊണ്ട് ഇരട്ടിപ്പണി ആണ്. ആ ആഴ്ച മുതൽ ഓരോ വിഷയത്തിനും ക്ലാസ് എടുക്കാനുള്ള പ്രെസെന്റേഷൻ തയ്യാറാക്കാൻ എന്നെ ഏൽപ്പിച്ചു. നാല് വർഷത്തെ എല്ലാ വിഷയങ്ങളുടെയും പുസ്തകം വായിച്ചു അത് ക്ലാസ് എടുക്കാൻ തക്കവിധം ആക്കണം – ഏകദേശം 56 വിഷയങ്ങൾ. സാറ് പഠിപ്പിക്കുന്ന അഞ്ചോ ആറോ എണ്ണം കൂടാതെ ബാക്കി എല്ലാവരുടെയും കൂടെ ഉണ്ടാക്കാൻ കോൺട്രാക്ട് എടുത്ത് ഇറങ്ങിയതാണ് ഈ കാലമാടൻ….

ജീവിതം എണ്ണയിട്ട യന്ത്രം പോലെ കടന്നു പോവുന്നു. ദിവസവും കോളേജിൽ പോവുന്നു, അവിടത്തെ ക്‌ളാസ്, റെക്കോർഡ്, ലാബ് കൂടാതെ അശോകൻ സാറിന്റെ ജോലിയും. 24 മണിക്കൂർ തികയാത്ത പോലെ. ശ്രീക്കും തിരക്കുണ്ട്. കഴിഞ്ഞ ആഴ്ച മുഴുവൻ എനിക്ക് വേണ്ടി കഷ്ടപ്പെട്ടത് കൊണ്ട് അവൾക്കും കുറെ പെൻഡിങ് വർക് ഉണ്ട്.

ഇടക്കൊക്കെ അവളും അവളെക്കൊണ്ട് ആവുന്ന പോലെ എന്നെ സഹായിച്ചു, ചിത്രങ്ങൾ വരച്ചു തന്നും, എഡിറ്റ് ചെയ്തും ഒക്കെ. അതിനിടയിലാണ് കോളേജിലെ ഓണാഘോഷത്തിന്റെ ദിവസം വന്നത്. അതൊരു കണക്കിന് അനുഗ്രഹം ആയി. അത് കഴിഞ്ഞാൽ ക്‌ളാസ് അടക്കും- 10 ദിവസം. പിന്നെ തുറന്നാൽ എക്സാം ഉണ്ട്. പിന്നെയും പഴയ പോലെ. എന്നാലും ഒരു ബ്രെയ്‌ക് കിട്ടുമല്ലോ.

ക്ലാസ്സിൽ മുഴുവൻ ഓണാഘോഷത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്.. എന്തൊക്കെ പരിപാടി വേണം.. ഏത് ഡ്രസ്സ് ഇടണം.. ചർച്ച നീണ്ടു നീണ്ടു അവസാനം സെലിബ്രെഷന്റെ അവസാന ദിവസം ആയി. ഡ്രെസ്സിന്റെ കാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനം ആയില്ല. ഞാൻ ഏതായാലും ശ്രീ അന്ന് സെലക്ട് ചെയ്ത ഷർട്ടും അതിനു പറ്റിയ ഒരു മുണ്ടും വാങ്ങാം എന്നും പറഞ്ഞു ഇറങ്ങി. ശ്രീയെ പിക്ക് ചെയ്തു പോരുമ്പോൾ അവരുടെ ക്ലാസ്സിലും സെയിം പ്രശ്‌നം. വരുന്ന വഴിക്ക് കസവുകട കണ്ടു. അവിടുന്ന് ഡ്രസ്സ് എടുക്കാമെന്ന് വെച്ച് വണ്ടി നിർത്തി ഇറങ്ങി. കടയിൽ നിറച്ചു ആളുണ്ട്. മിക്കതും കോളേജ് പിള്ളേർ. എല്ലാവർക്കും നാളെ ആണ് സെലിബ്രെഷൻ.

കടയിൽ നിന്നിരുന്ന ചേച്ചിയോട് ശ്രീ ചോദിച്ചു.

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.