പൈസ അവൾ എന്റെ നേരെ വെച്ചുനീട്ടി. എനിക്കത് വാങ്ങാൻ തോന്നിയില്ല. അവളുടെ സമയവും കഴിവും ആണ്. അതിൽ അർഹത ഇല്ല. അവസാനം അഭി വന്നു ആ പൈസ കൊണ്ട് നമുക്ക് ഷോപ്പിങ്ങും ഔട്ടിങ്ങും ഒക്കെ ചെയ്യാമെന്ന് പറഞ്ഞു പ്രശ്നം സോൾവ് ആയി. അല്ലെങ്കിലും വന്നിട്ട് ഞങ്ങൾ ഇത് വരെ ഒന്നിച്ചു പുറത്തു പോയിട്ടില്ല. സൺഡേ ആയത് കൊണ്ട് ആന്റിയും ഉണ്ട്. എല്ലാവരും കൂടെ ഇറങ്ങി, നേരെ പോത്തീസിലേക്ക്.
ആന്റിയും അഭിയും അവരുടെ ഡ്രസ്സ് എടുക്കാൻ പോയി. ഞാനും ശ്രീയും അവൾക്ക് എടുക്കാനും.
ശ്രീ ഏത് ഡ്രസ്സ് എടുത്തിട്ടും ആദ്യം നോക്കുന്നത് വിലയാണ്. ഇത്രയും പൈസ ഒക്കെ ഉണ്ടായിട്ടും അവൾ എന്തിനാണ് ഇത്ര പിശുക്കി വാങ്ങുന്നത്?? ഞാൻ ബോറടിച്ചു അവിടെ എല്ലാം ചുറ്റിനടന്നപ്പോൾ ആണ് ഒരു സെറ്റ് ചുരിദാർ കണ്ടത്. നല്ല വർക് ഒക്കെ ഉള്ള, കഴുത്തിലും കയ്യിലും കസവു പിടിപ്പിച്ച ചുരിദാർ- ഗൗരിക്ക് ഉണ്ടായിരുന്ന പോലത്തെ. ഉള്ള അതെ പോലത്തെ…7000 രൂപയാണ്. ഞാൻ അത് എടുപ്പിച്ചു അതിന്റെ ഭംഗി നോക്കി ഇരിക്കുമ്പോൾ ശ്രീ അവളുടെ പർച്ചേസ് എല്ലാം കഴിഞ്ഞു വന്നു, മൂന്നു നാല് ടോപ്പും, 2 പാന്റ്‌സും. എനിക്കെന്തോ ശ്രീക്ക് ആ ഡ്രെസ് എടുത്തു കൊടുക്കണമെന്നു തോന്നി. വില കണ്ടപ്പോഴേ പറ്റില്ല എന്ന് പറഞ്ഞു ബഹളം വെച്ചെങ്കിലും, അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ ചുരിദാർ എടുത്തു.. പക്ഷെ അത്രയും കഷ്ടപ്പെട്ട് അവൾ സെലക്ട് ചെയ്തതൊക്കെ അവിടെ തന്നെ വെച്ച്.
എനിക്കുള്ള ഡ്രസ്സ് എടുക്കാൻ ലിഫ്റ്റിൽ മുകളിക്ക് പോവുമ്പോൾ ഞാൻ ശ്രീയോട് ചോദിച്ചു ഈ പിശുക്കിനെ പറ്റി.
” ഇത് പിശുക്കൊന്നും അല്ല.ഞാൻ ആവശ്യത്തിന് ഉള്ളത് വാങ്ങുന്നുണ്ടല്ലോ. പിന്നെ വില നോക്കി എടുക്കുന്നത്. അതിനൊരു കാര്യം ഉണ്ട്. അന്ന് ഹെല്പ് ഡെസ്കിൽ കൂടെ ഇരുന്ന കുട്ടിയെ ഓർമ ഉണ്ടോ?? ആതിര എന്നാണ് പേര്. നമ്മുടെ ജൂനിയർ ആണ്. ഞങ്ങൾ നല്ല കൂട്ടായിരുന്നു അവൾ വന്നപ്പോൾ മുതലേ. ഒരു ദിവസം അവളുടെ പിറന്നാൾ വന്നു, ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ചു ഒരു ചുരിദാർ ഒക്കെ വാങ്ങി അവൾക്ക് സർപ്രൈസ് കൊടുക്കാൻ പോയി. നമ്മളെ ഒക്കെ വെച്ച് സാധാരണ നമ്മൾ എടുക്കുന്ന വിലയുടെ ചുരിദാർ ആയിരുന്നു അത്- മൂവായിരത്തി അറുനൂറു രൂപ. ഞാൻ ആ വില കൃത്യായിട്ട് ഓർക്കുന്നുണ്ട്. ഞാൻ അത് കൊടുത്തപ്പോൾ അവളുടെ സന്തോഷം കാണണമായിരുന്നു. എന്നെ കെട്ടിപ്പിടിച്ചു ഉമ്മ ഒക്കെ തന്നു. കേക്ക് ഒക്കെ മുറിച്ചു പോവാൻ നേരം അവൾ എന്നോട് ചോദിച്ചു അതിനെത്ര ആയെന്നു. നീയെന്തിനാ അതൊക്കെ അറിയുന്നത് എന്ന് ചോദിച്ചപ്പോൾ അവൾ നിർബന്ധം പിടിച്ചു. അവസാനം ഞാൻ ബില് എടുത്ത് അവൾക്ക് കൊടുത്തു. എന്നിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റിക്കോ എന്നും പറഞ്ഞു. പിറ്റേന്ന് അവൾ വന്നു. വന്നപ്പോൾ എനിക്ക് ഒരു ടോപ് ഉണ്ടായിരുന്നു. ഞാനിപ്പോൾ ഇടാറില്ലേ അത് പോലത്തെ. അവൾ ആ ചുരിദാർ കൊണ്ട് പോയി മാറ്റി അവളുടെ വീട്ടിലേക്ക് എല്ലാവര്ക്കും ഡ്രസ് വാങ്ങിയത്രേ. അച്ഛന് ഷർട്ടും, ചേച്ചിക്കും അവൾക്കും ചുരിദാർ ബിറ്റും, അമ്മക്ക് സാരിയും. ബാക്കിക്കുള്ള പൈസക്ക് എനിക്ക് വാങ്ങിയതാണ് ടോപ്. ഞാൻ ഞെട്ടിപ്പോയി.. നമ്മൾ കൂടിപ്പോയാൽ ആ പൈസക്ക് എന്താ ചെയ്യുക?? ഇപ്പോൾ തന്നെ ഈ സ്റ്റൈപ്പൻഡ് കിട്ടിയിട്ട് വേണോ ഏട്ടന്??? വീട്ടിൽ ചോദിക്കേണ്ട എന്ന് വെച്ച് മാത്രം അല്ലെ… അല്ലെങ്കിൽ ഒരു പോക്കറ്റ് മണി. അടിച്ചു പൊളിച്ചു നടക്കാൻ. ആ… എന്തായാലും അന്ന് ഞാൻ അവളുടെ വീട്ടിൽ പോയി. അച്ഛനും അമ്മയും ഒരു ചേച്ചിയും. അച്ഛന് പണ്ടെന്നോ മരത്തിൽ നിന്നും വീണു വയ്യാതെ കിടക്കാണ്.. കുറെ പൈസ വേണം ഒരു മാസത്തെ മരുന്നിനു തന്നെ. അമ്മ കുടുംബശ്രീയുടെ ഹോട്ടൽ ഇല്ലേ… അവിടെ. ചേച്ചി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. പഠിത്തം നിർത്തി ഇപ്പോൾ അടുത്തുള്ള കടയിൽ തയ്യൽ ആണ്. ഇവൾ പഠിച്ചു ഒരു നിലയിൽ എത്തിയിട്ട് വേണം ആ കുടുംബം രക്ഷപ്പെടാൻ… നമ്മൾ ചെറുതെന്നു വിചാരിച്ച പൈസ കൊണ്ട് അവളുടെ കുടുംബത്തിലെ എല്ലാവര്ക്കും ഡ്രസ്സ്… നോക്കിയേ… നമ്മൾ ഒക്കെ എന്ത് ലക്ഷ്വറി ആയിട്ടാ ജീവിക്കുന്നതെന്ന്. ഇങ്ങനെയും ആളുകൾ ഉണ്ട്… അതിൽ പിന്നെ ഞാൻ ഡ്രസ്സ് എടുക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സാധനം വാങ്ങുമ്പോഴും ഒക്കെ രണ്ടു വട്ടം ആലോചിക്കും. വേണോ വേണ്ടയോ എന്ന്. എല്ലായിപ്പോഴും പറ്റാറില്ല. എന്നാലും പറ്റുന്ന സമയത്തു….. “
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️