വന്നു. വീട്ടിൽ എല്ലാവരും ഉള്ളത് കൊണ്ട് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. അച്ഛനും അമ്മയും മാറിയ തക്കം നോക്കി അവൾക്ക് സെലിബ്രേഷൻസ് എടുത്തു കൊടുത്തു. ഒരു ഷേക്ക് ഹാൻഡിനു വേണ്ടി കൈനീട്ടി ബർത് ഡേ പറഞ്ഞു. സന്തോഷം ആയെന്നു തോന്നുന്നു. മുഖമൊക്കെ വിടർന്നു ചെറുതായി ചുവന്നിട്ടുണ്ട്. കൈപിടിച്ച് കുലുക്കിക്കൊണ്ട് താങ്ക്സ് പറഞ്ഞു. നല്ല തണുത്ത മൃദുവായ കൈത്തലം. ഒരു ഉമ്മ കൊടുത്താലോ… ??
വേണ്ട.. ഈ പെണ്ണെങ്ങാനും അലറിവിളിച്ചാൽ അമ്മയുടെ ചട്ടുകം കൊണ്ടുള്ള അടി വാങ്ങേണ്ടി വരും…
” നമുക്കൊരു സെൽഫി എടുത്താലോ… ?? ”
അവൾ ഗിഫ്റ്റും മുന്നിൽ പിടിച്ചു ചിരിച്ചുകൊണ്ട് എന്റെ തോളിലേക്ക് ചേർന്ന് നിന്നു. ഞാൻ ഫ്രണ്ട് കാമറ ഓൺ ആക്കി അവളോട് ചേർന്ന് നിന്നു. അവളുടെ കാതിൽ മയിൽപീലി ഡിസൈൻ ഉള്ള ഒരു ജിമിക്കി. ചെറിയ ചെവിക്ക് ചുറ്റും ചുരുണ്ട മുടികൾ പരന്നു കിടക്കുന്നു.. എനിക്ക് അവളുടെ കമ്മലിൽ നിന്നും മുഖത്തിന്റെ ഭാഗത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല…
” എവിടെ നോക്കി നില്ക്കാ…?? ആ ബട്ടൺ ഞെക്ക്.” അവൾ ഫോണിൽ നിന്നും കണ്ണ് മാറ്റാതെ പറഞ്ഞു… ഉം… അവൾ ഫ്രണ്ട് ക്യാമെറയിൽ കണ്ടിട്ടുണ്ട് ഞാൻ അവളെ നോക്കി നിൽക്കുന്നത്. മുഖത്തു ചെറിയൊരു കുസൃതിച്ചിരി ഉണ്ട്. ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു ഫോട്ടോ എടുത്തു.
അന്ന് രാത്രി ശ്രീയെ വിളിച്ചങ്കിലും അവൾ ഫോൺ എടുത്തില്ല.. അഭി വിളി നിർത്തി മെസ്സേജ് അയച്ചിട്ടുണ്ട്…
* * * * * * * *
അടുത്ത ദിവസം ഉച്ച ആയപ്പോൾ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും കാൾ വന്നു- ഒരു ബി എസ് എൻ എൽ നമ്പർ. ഫോൺ എടുത്തപ്പോൾ അശോകൻ സാർ.
” താൻ എവിടെയാടോ ?? കുറെ ദിവസം ആയല്ലോ ഇവിടെ വന്നിട്ട് ” സാർ ദേഷ്യത്തിൽ ആണ്.
” സാർ…ഞാൻ സസ്‌പെൻഷൻ.. അത് കൊണ്ട് വീട്ടിലേക്ക് വന്നതാ.. ”
” തന്നെ ഞാൻ ഒരു ജോലി ഏൽപ്പിച്ചില്ലേ?? അത് ചെയ്തോ…? ”
” ഇല്ല സാർ. അത് അവിടെ ആണ്. ”
” ആണോ നല്ലത്.. എന്നാൽ നാളെ രാവിലെ ഒമ്പത് മണിക്ക് ഞാൻ റൂം തുറക്കുമ്പോ താൻ ഇവിടെ വേണം. ” ഫോൺ കട്ട് ആവുന്ന ശബ്ദം കേട്ടു.
പണി പാളി… നേരം 2 ആവുന്നു. എന്ത് ചെയ്യും?? ബസിനു പോയാലോ ?? അതോ ട്രെയിനോ ?? ടിക്കറ്റ് കാണില്ല. ഒന്നാലോചിച്ചു… വീട്ടിൽ പറഞ്ഞു, ഹെൽമെറ്റ് എടുത്തു ബൈക്കും കൊണ്ടിറങ്ങി. ലേറ്റ് ആയാൽ പോവുന്ന വഴിക്ക് ഫ്രണ്ട്സിൻറെ വീട്ടിൽ എവിടെ എങ്കിലും നിന്നോ… എന്നിട്ട് രാവിലെ നേരത്തെ എണീറ്റ് പോയാൽ മതി, അച്ഛൻ ഉപദേശിച്ചു.
*********
പറഞ്ഞ പോലെ ആലപ്പുഴ കൂടെ പഠിച്ച ഒരു സുഹൃത്തിന്റെ വീട്ടിൽ രാത്രി കിടന്നുറങ്ങി പിറ്റേന്ന് രാവിലെ ആണ് പുറപ്പെട്ടത്. കോളജിൽ എത്തിയപ്പോൾ നേരം എട്ടര. നേരത്തെ എത്തി. ബ്ലോക്കിന്റെ ഫ്രണ്ടിൽ ഒരു കാർ മാത്രം. കേറി ചെന്നപ്പോൾ അശോകൻ സാർ റൂമിലുണ്ട്. ആദ്യം തന്നെ കുറെ തെറിവിളി കേട്ട്, ടൈപ്പ് ചെയ്യാൻ ഇരുന്നു. അന്ന് ഉച്ചക്ക് ഭക്ഷണം കൂടി കഴിക്കാതെ ആണ് പണി ചെയ്തത്. ആകെ കഴിച്ചത് ഇടക്ക് സാറിനു ക്യാന്റീനിൽ നിന്നും കൊണ്ട് വന്ന ചായയും വടയും. മൂന്നുമണി ആയപ്പോഴേക്കും വിശന്നിട്ട് കണ്ണ് കാണാതെ ആയി. ടൈപ്പ് ചെയ്യുന്നതൊക്കെ തെറ്റിപ്പോവുന്നു. കുറച്ചു വെള്ളം എടുത്തു കുടിച്ചു. രക്ഷയില്ല. സാർ ഇതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയാണ്.
അവസാനം നാല് മണി ആയപ്പോൾ സാർ റൂം ലോക്ക് ചെയ്യാൻ ആയി ഇറങ്ങി. കൂടെ ഞാനും. നാളെ വരാം എന്ന് പറഞ്ഞു കോളജിന്റെ പുറത്തേക്ക് ഇറങ്ങി. ഞാൻ വന്നത് ശ്രീ അറിഞ്ഞിട്ടില്ല. ഉച്ചക്ക് ഫോൺ വിളിച്ചപ്പോഴും എടുത്തില്ല. പാർക്കിംഗ് ഏരിയയിൽ ചെന്ന് ബൈക്കിൽ കേറി ഇരുന്നു. ഒന്നുകൂടി അവളുടെ നമ്പർ ഡയൽ ചെയ്തു. കട്ടാക്കിക്കളഞ്ഞു. ഇനി വീട്ടിൽ നിന്നും കാണാം. കുറച്ചു കൂടുന്നുണ്ട്, വെറുതെ കാര്യം അറിയാതെ ടെൻഷൻ അടിപ്പിക്കാൻ..
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️