ഹരിചരിതം 2 [Aadhi] 1228

അമ്പലത്തിൽ പോയതാണ്.

” ഇന്നെന്താ പ്രത്യേകത?? അമ്പലത്തിൽ പോവാൻ?? ”

” ഇന്നെന്റെ പിറന്നാൾ ആണ്…”

” ആഹാ.. എത്രാമത്തെ??? ”

” ഇന്നത്തെ ദിവസം അത് പറയാൻ പാടില്ല.. ഞാൻ പോട്ടെ, വൈകുന്നേരം കാണാം.. ബസ് വരുന്നു ”

” പിറന്നാൾ ആയിട്ട് ചെലവ് തരാതെ മുങ്ങുന്നോ.. അവിടെ നിക്ക്.. ബസ് പോയാൽ ഞാൻ കൊണ്ട് വിടാം… ”

” അമ്മ പായസം ഒക്കെ ഉണ്ടാക്കും വൈകുന്നേരത്തേക്ക്… അത് കൊണ്ടുത്തരാം… പിന്നെ ഗിഫ്റ് തന്നാലേ ചെലവും ഉള്ളൂ… ”

” അതിനു നിനക്കെന്താ വേണ്ടത്?? ”

” അതങ്ങനെ ചോദിച്ചു വാങ്ങിക്കാൻ പാടില്ല… ഇഷ്ടം ഉള്ളത് തന്നോ… ”

ഇഷ്ടം ഉള്ളത് തരട്ടെ??? സത്യം പറഞ്ഞാൽ അവളെ ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ ഒരുമ്മ കൊടുക്കാൻ ആണ് തോന്നിയത്. ഇന്ന് ഒരു കേരള സ്റ്റൈൽ സെറ്റ് ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. കഴുത്തിലും കയ്യിന്റെ സൈഡിലും കസവു പിടിപ്പിച്ച, ഒരു ചന്ദന കളർ ചുരിദാർ… കുളി കഴിഞ്ഞു മുടി അഴിച്ചിട്ടതാണ്, ഒരു തുളസി ഇല മുടിയിൽ ഉണ്ട്… അമ്പലത്തിൽ നിന്നും കിട്ടിയതാവും. എന്നത്തേക്കാളും ഭംഗി ഉണ്ട്.

” ഇഷ്ടം ഉള്ളതെന്ന് വെച്ചാ…അത് വൈകുന്നേരം തരാം… ഇന്നിപ്പോ ബർത് ഡേ ഗേൾ ബസിൽ പോവണ്ട…. ”

ഞാൻ നിർബന്ധിച്ചു, സത്യം പറഞ്ഞാൽ കെഞ്ചി ആണ് അവളെ ബൈക്കിൽ കേറ്റിയത്.  അവൾക്ക് പേടിയാണ് ബൈക്കിൽ കേറാൻ. അതും ഇത് കുറച്ചു ഹൈറ്റ് ഉള്ള സീറ്റ് ആണ്. സീറ്റും ഇരിക്കാൻ വലിയ സുഖം ഇല്ല… ഡ്യൂക്ക് അല്ലേ…?? ആരെങ്കിലും നിർബന്ധിച്ചു പിന്നിൽ കേറണം എന്ന് പറഞ്ഞാൽ വേണ്ട എന്ന് പറയേണ്ട എന്ന് വെച്ചു കമ്പനി വെച്ചതാണെന്നു തോന്നുന്നു. തീരെ കംഫർട് ഇല്ല.  ആണുങ്ങൾക്ക് പക്ഷെ അത് ഒരു സീൻ അല്ല, പെമ്പിള്ളേരും രണ്ടു സൈഡിലേക്കായി ഇരുന്നാൽ കുറച്ചു കൂടെ കംഫർട് ആണ്.

എന്തായാലും ഗൗരി അങ്ങനെ ഇരിക്കില്ല.. ഞാൻ പതുക്കെ ബൈക്ക് എടുത്തു. മെയിൻ റോഡിലേക്ക് കേറുന്ന അവിടെ എല്ലാവരും ഉണ്ട്. ഞാൻ മിററിലേക്ക് നോക്കി. അവൾ ആകെ ടെൻഷൻ അടിച്ചു ഇരിക്കുകയാണ്. നാട്ടുകാരല്ലേ… വെറുതെ ഇരിക്കുമ്പോൾ കുറച്ചു അപവാദം ഒക്കെ പറഞ്ഞാലോ… ഞാൻ ഒന്നും നോക്കിയില്ല, വണ്ടി വിട്ടു. കോളേജിന്റെ മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ കുറെ ചെക്കന്മാർ അവളെയും എന്നെയും നോക്കുന്നുണ്ട്.

നോക്കട്ടെ.. അല്ലെങ്കിലും ഗൗരിയെ കണ്ടാൽ ആരായാലും നോക്കാതിരിക്കുമോ??

ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അവൾക്ക് എന്താ ഗിഫ്റ് വാങ്ങുക?? ഇഷ്ടാനിഷ്ടങ്ങൾ ഒന്നും അറിയില്ല.പിന്നെ വലിയ ഐറ്റംസ് ഒന്നും വാങ്ങിക്കൊടുക്കാൻ പറ്റില്ല.. അവൾ വീട്ടിൽ എന്ത് പറയും??

മുന്നിൽ റെഡ് സിഗ്നൽ. വണ്ടി നിർത്തി. ഫോൺ വൈബ്രേറ്റ് ചെയ്യുന്നു, പാന്റിന്റെ പോക്കറ്റിൽ കിടന്നു. മെസ്സേജ് ആണ്. എടുത്തു നോക്കാം ഒരു മിനിറ്റ് സമയം ഉണ്ട് ലൈറ്റ് മാറാൻ.

നോക്കിയപ്പോൾ ശ്രീ… ദേഷ്യം പിടിച്ചു ചുവന്ന മുഖത്തിന്റെ സ്‌മൈലി മാത്രം. സമയം 9 ആയിട്ടുണ്ട്. അവൾ ക്ലാസ്സിൽ കേറിക്കാണും. വരുന്ന വഴിയിൽ ബേക്കറിയിൽ കേറി കാഡ്ബറി സെലിബ്രെഷന്റെ ഒരു വലിയ പാക്കറ്റ് വാങ്ങിച്ചു.വേറെന്താ വാങ്ങുക?? ഇത് ചീപ്പ് അല്ലേ.. ഇക്കാലത്തു  സ്കൂൾ കുട്ടികൾ വരെ കൊടുക്കുന്നത് ടെഡി ബിയറും, ഫോണും ഒക്കെ ആണ്. വേണ്ട.. ഇത് മതി. ഇഷ്ടമായില്ലെങ്കിൽ പിന്നെ വാങ്ങിക്കൊടുക്കാം…

പകലൊന്നും ശ്രീയുടെ മെസ്സേജ് വന്നില്ല. വൈകീട്ട് ഗൗരി പായസവും കൊണ്ട്

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.