ഹരിചരിതം 2 [Aadhi] 1228

അവൾക്ക് വലിയമാറ്റം ഒന്നുമില്ല. എന്റെ കയ്യിൽ മുഖം ചേർത്ത് കയ്യിലൂടെ അവളുടെ കൈ ചുറ്റി എടുത്ത് ചാരി നിൽക്കുകയാണ്…

” ചേട്ടോയ്… ഇത്തിരി വിട്ടു നിന്നോ.. അല്ലേൽ പബ്ലിക് ആയിട്ട് കെട്ടിപ്പിടിച്ചു എന്നും പറഞ്ഞു അടുത്ത സസ്‌പെൻഷൻ കിട്ടും ”

” അതങ്ങനെ കിട്ടുവാണേൽ ഞാൻ സഹിച്ചെടാ… ഒന്നുല്ലെങ്കിലും നാലാളോട് പറയാലോ ഇവളെ ആണ് കെട്ടിപ്പിടിച്ചതെന്നു ” പറഞ്ഞു കൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നും കൈ വിടുവിച്ചു അവളെ സൈഡിലൂടെ ചുറ്റിപ്പിടിച്ചു.

” വാ… എനിക്കെന്റെ ബാഗ് ഒക്കെ എടുക്കണം… ”

” അത് ഞാൻ എടുത്തോളാം.. ഇനീപ്പോ ക്ലാസ്സിൽ കേറണ്ട… ”

” അത് വേണ്ട.. നീ വിചാരിച്ച പോലെ ഒന്നും അല്ല… ഞങ്ങളുടെ ക്ലാസ് സൂപ്പർ ആണ്… ഞാൻ സസ്‌പെൻഷനും കൊണ്ട് അങ്ങോട്ട് ചെന്നാൽ ഉണ്ടല്ലോ, അവരെന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കും… അടിപൊളി ആൾക്കാരാ…. പിന്നെ ഓഫീസിൽ നിന്നും എനിക്ക് ആ ലെറ്ററും വാങ്ങണം… “, ഞാൻ അവളെയും കൊണ്ട് മുന്നോട്ട് നടന്നു… ബാക്കി എല്ലാവരും ആ പ്രശ്നം അവസാനിച്ച സമാധാനത്തോടെ അവരവരുടെ കാര്യം നോക്കി പോയി…

” നീയെന്താ ക്ലാസിൽ പോവാത്തത് ?? ” ബ്ലോക്കിലേക്ക് നടക്കുമ്പോൾ അവളോട് ചോദിച്ചു.

” ഓ… ഞാനായിട്ട് ഇനി ക്ലാസ്സിൽ കേറുന്നതെന്തിനാ…?? നമുക്ക് വീട്ടിൽ പോവാം… ”

” അതൊന്നും വേണ്ട… നീ ക്ലാസ്സിൽ കേറിക്കോ… പിന്നെ, പഠിക്കാൻ ഉള്ളതൊക്കെ നന്നായിട്ട് പഠിച്ചോ… നിങ്ങളുടെ കുറെ പോർഷൻസ് ഞങ്ങൾക്കും പഠിക്കാൻ ഉണ്ട്…  രണ്ടാഴ്ച്ച കഴിഞ്ഞാൽ സീരീസ് എക്സാം ആണെന്ന് കേൾക്കുന്നുണ്ട്. ഏതായാലും ക്ലാസ് ഒക്കെ പോയതല്ലേ… ഒറ്റക്കിരുന്നു പഠിക്കേണ്ടി വരും. ”

അവൾ എന്നെ പിടിച്ചു നിർത്തി മുഖത്തേക്ക് നോക്കി ചോദിച്ചു… ” എന്നാ.. ഞാൻ പഠിപ്പിച്ചു തരട്ടെ?? നമുക്ക് ഫുൾ മാർക്ക് വാങ്ങി ആ പ്രൊഫെസ്സറുടെ മുന്നിൽ പോയി നിക്കണം… ”

” ആ… നീ തന്നെ പഠിപ്പിച്ചു തരേണ്ടി വരും… നീ വലിയ പുലി ആണ്, ടോപ്പർ ആണെന്നൊക്കെ ആരോ പറഞ്ഞു കേട്ടു. ”

” പുലി ഒന്നും അല്ല, കുഴപ്പം ഇല്ലാത്ത മാർക്ക് ഒക്കെ ഉണ്ട്.. ”

” നീയിത്രേം കളിച്ചു നടന്നിട്ട് നിനക്കെങ്ങനെയാടീ ഫുൾ ഒക്കെ കിട്ടുന്നത്?? ”

” ആ… എനിക്കറിയാവുന്ന ക്വസ്റ്റെയ്ൻ വരുന്നത് കൊണ്ടാവും… അതൊക്കെ പോട്ടെ…. ഞാൻ പഠിപ്പിച്ചു തരാം… പിന്നെ സസ്‌പെൻഷൻ എന്ന് പറഞ്ഞാൽ ക്ലാസ്സിൽ കേറണ്ട എന്നെ ഉള്ളൂ… രാവിലെ എന്റെ കൂടെ വരണം… ഇവിടെ എവിടെ എങ്കിലും ഒക്കെ കറങ്ങി നടന്നോ… എന്നിട്ട് വൈകുന്നേരം ഒന്നിച്ചു പോവാം…. വീട്ടിൽ ആരോടും പറയണ്ട, അഭിയോട് പോലും…. ”

” പിന്നെ… ഞാൻ നിന്റെ ബോഡിഗാർഡ് അല്ലെ നിന്റെ പിറകെ നടക്കാൻ.. ഞാൻ സുഖായിട്ട് വീട്ടിൽ കിടന്നുറങ്ങും. ”

” അപ്പൊ അഭി ചോദിച്ചാലോ?? ”

” ചോദിച്ചാലെന്താ.. സസ്‌പെൻഷൻ അടിച്ചെന്ന് പറയും”

” അത്.. അത് വേണ്ട… അന്ന് അവൾ പറഞ്ഞ പോലെ ഞാൻ കൊണ്ട് നടന്നു ചീത്ത ആക്കിയെന്നെ അവൾ പറയൂ…. ഒന്നും മനസ്സിൽ വെച്ചല്ല… എന്നാലും അവൾ അത് പറയുമ്പോ എനിക്കെന്തോ കുറ്റം ചെയ്ത പോലെയാ… അതുകൊണ്ട് അവളോട് പറയണ്ട… ”

ശെരി എന്നും സമ്മതിച്ചു ഞാൻ ക്ലാസ്സിലേക്ക് ചെന്നു. ക്ലാസ്സിൽ അപ്പോഴേക്കും കാര്യം അറിഞ്ഞിരുന്നു. ക്‌ളാസ് നടന്നുകൊണ്ടിരിക്കുന്നു. ഞാൻ ചെന്ന് എന്റെ ബാഗ് എടുത്തു. വിശാലിനോട് ബൈ പറഞ്ഞു. അവൻ പെട്ടെന്ന് അവന്റെ ഫോൺ എനിക്ക് നീട്ടി നമ്പർ ഡയല് ചെയ്യാൻ പറഞ്ഞു. ഞാൻ എന്റെ നമ്പർ ഡയല് ചെയ്ത എനിക്കൊരു മിസ് കാൾ അടിച്ചു ക്ലാസ്സിൽ നിന്നിറങ്ങി…

അപ്പൊ..ഇനി ഒരാഴ്ച്ച കഴിഞ്ഞു കാണാം… എന്തൊരു ഐശ്വര്യമുള്ള ക്ലാസ്… ഞാൻ ക്ലാസിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു. അപ്പോഴേക്കും വിശാൽ ഒറ്റക്കിരിക്കാൻ വയ്യാഞ്ഞിട്ടാണെന്നു തോന്നുന്നു, ഞങ്ങളുടെ ക്ലാസ്സിലെ

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.