” നീയല്ല.. ആ ശ്രീലക്ഷ്മി ആണ് സോറി പറയേണ്ടത്. അവളാണ് നിന്റെ പിന്നിൽ. അവൾ മൈക്കിലൂടെ മാപ്പു പറഞ്ഞാൽ നിന്നെ വിടാം… അല്ലെങ്കിൽ രണ്ടിനെയും സസ്പെൻഡ് ചെയ്യും… ” ജോൺ സർ അടങ്ങുന്നില്ല.
ഞാൻ അശോകൻ സാറിനെ നോക്കി. പുള്ളി എന്നോട് സൈഡിലേക്ക് മാറി നില്ക്കാൻ പറഞ്ഞു. അവർ മേശക്കു ചുറ്റും കൂടി ഇരുന്നു ഡിസ്കഷൻ ആയിരുന്നു. കുറച്ചു കഴിഞ്ഞു എന്നെ വീണ്ടും വിളിപ്പിച്ചു.
” നിങ്ങൾക്ക് രണ്ടു ഓപ്ഷൻ ഉണ്ട്.. ഒന്നുകിൽ ശ്രീലക്ഷ്മി മാപ്പു പറയുക, നിങ്ങൾ രണ്ടു പേരും ക്ലാസ്സിൽ കേറി ഇരിക്കുക, അല്ലെങ്കിൽ സസ്പെൻഷൻ… ഏത് വേണം?? ” അശോകൻ സാർ എന്നെ നോക്കി ചോദിച്ചു.
” സർ, ശ്രീ ഒന്നും ചെയ്തിട്ടില്ല.. അതുകൊണ്ട് തന്നെ അവൾ മാപ്പു പറയേണ്ട കാര്യം ഇല്ല. പക്ഷെ ചിലപ്പോൾ എന്നെ ക്ലാസ്സിൽ കേറ്റാൻ വേണ്ടി അവൾ മാപ്പു പറഞ്ഞേക്കും.. അത് വേണ്ട സർ… സാർ എന്നെ സസ്പെൻഡ് ചെയ്തോ…. പക്ഷെ അവളെ സസ്പെൻഡ് ചെയ്യാൻ പറ്റില്ല… അവൾ ഇക്കാര്യത്തിൽ നിരപരാധി ആണ്. അവൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നെ ഉള്ളൂ.. ഇന്നലെ ജോൺ സാറിനോട് ഒന്നു സംസാരിച്ചിട്ട് പോലും ഇല്ല..”
” അത് പറ്റില്ല… രണ്ടിനേം സസ്പെൻഡ് ചെയ്യണം..” ജോൺ സർ അശോകൻ സാറിനോട് ദേഷ്യത്തോടെ പറഞ്ഞു.
” ജോണേ.. നമ്മളും കോളേജിൽ പഠിച്ചു വന്നതല്ലേ…. നമ്മൾ കാണിച്ച അത്ര ഒന്നും ഇവർ കാണിച്ചില്ലല്ലോ… വന്ന വഴി മറക്കുന്നത് നല്ലതല്ല… അതുകൊണ്ട് ഇവൻ തെറ്റ് സമ്മതിച്ചു, തന്നോട് സോറിയും പറഞ്ഞു. പിന്നെ സസ്പെൻഡ് ചെയ്യേണ്ട കാര്യം കൂടി ഇല്ല. എന്നാലും തന്റെ ഒരു സമാധാനത്തിനു വേണ്ടി അത് കൂടി ചെയ്യാം. അതല്ലാതെ വേറെ ഒന്നും ഇക്കാര്യത്തിൽ ചെയ്യാൻ ഇല്ല… ” അശോകൻ സാർ പറഞ്ഞുകൊണ്ട് എണീറ്റു…
” എന്നിട്ട് എന്നെ നോക്കി, H O D യുടെ ഓഫീസിൽ പോയി ലെറ്റർ വാങ്ങിക്കോ.. ഇനി ഒരാഴ്ച കഴിഞ്ഞിട്ട് ക്ലാസ്സിൽ കേറിയാൽ മതി. ”
എനിക്ക് സന്തോഷം ആയി… സസ്പെൻഷൻ അടിച്ചു കിട്ടിയതിൽ അല്ല, ശ്രീ രക്ഷപ്പെട്ടല്ലോ.
” പിന്നെ… താനിവിടെ വന്നിട്ട് ഒരാഴ്ച ആയില്ലേ.. ഇനി ഒരാഴ്ച സസ്പെൻഷൻ. അതുകൊണ്ട് ഈ മാസത്തെ സ്റ്റൈപ്പൻഡ് അങ്ങ് മറന്നേക്ക്… എമ്പത് ശതമാനം അറ്റൻഡൻസ് ഉണ്ടങ്കിലേ അത് കിട്ടൂ… ”
അതെനിക്ക് നല്ലൊരു അടി ആയിപ്പോയി. സത്യം പറഞ്ഞാൽ ആ പൈസ കണ്ടുകൊണ്ടാണ് ഞാൻ പഠിക്കാൻ ആയി വന്നത് തന്നെ… വീട്ടിൽ പൈസ ഒക്കെ ഉണ്ട്. പക്ഷെ നമ്മൾ നമ്മുടെ കയ്യിലെ പൈസക്ക് പഠിക്കുമ്പോൾ ഉള്ള ഒരു ഫീലിംഗ് ഉണ്ടല്ലോ… അത് വേറെ ആണ്. പിന്നെ വീട്ടിൽ നിന്നൊന്നും വാങ്ങിക്കാൻ ഞാൻ പോവാറുമില്ല. ഇതിപ്പോ താമസം ആന്റിയുടെ കൂടെ… മാസം 12000.. അടിച്ചുപൊളിച്ചു ജീവിക്കാം എന്നൊക്കെ ആണ് കരുതിയത്.
എന്റെ മുഖത്തെ ഭാവം മാറി സങ്കടം ആവുന്നത് കണ്ടിട്ടാവണം ജോൺ സാറിന് സന്തോഷം ആയി.. സാര്‍ സന്തോഷത്തോടെ എണീറ്റ് റൂമിനു പുറത്തേക്കു നടന്നു.
ഞാനും പതുക്കെ പുറത്തോട്ടിറങ്ങി.. ശ്രീ ഓടിവന്നു എന്റെ കൈയിൽ പിടിച്ചു. അപ്പോഴേക്കും താടിക്കാരനും, വേറെ കുറെ കുട്ടികളും അടുത്തേക്ക് വന്നു…
” എന്തായി….? എന്ത് പറഞ്ഞു? ” ശ്രീ ആകാംഷയോടെ ചോദിച്ചു.
ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു, ചിരിച്ചുകൊണ്ട് തന്നെ…. താടിക്കാരനും ബാക്കി ഉള്ളവർക്കും സമാധാനം ആയി. പക്ഷെ ശ്രീയുടെ മുഖം മാറി… അവൾ എന്റെ തോളിലേക്ക് മുഖം ചേർത്തുകൊണ്ട് ഞാൻ പറഞ്ഞെ അല്ലെ… ഞാൻ എറ്റോളാം എന്ന്.. എന്നിട്ട് വെറുതെ എന്തിനാ…. എന്നും പറഞ്ഞു കരയാൻ തുടങ്ങി.
ഞാൻ ചിരിച്ചുകൊണ്ട് താടിക്കാരനോട് ചോദിച്ചു.. ” നിങ്ങൾക്ക് ഇതിന്റെ മുമ്പ് സസ്പെൻഷൻ ഒക്കെ കിട്ടിയിട്ടില്ലേ?? ഇതത്ര വലിയ കാര്യം ആണോ?? അന്നും ഇവൾ ഇങ്ങനെ കരഞ്ഞോണ്ടിരിക്കായിരുന്നോ ??”
” എന്റെ ചേട്ടാ… ഞങ്ങൾക്ക് സസ്പെൻഷൻ അടിച്ചപ്പോൾ ഒക്കെ ആദ്യത്തെ പേര് ശ്രീലക്ഷ്മി എന്നായിരുന്നു. ആദ്യമായിട്ട് അവളുടെ പേരില്ലാതെ സസ്പെൻഷൻ ഓർഡർ കിട്ടിയതിന്റെ സങ്കടം ആണ് ഇത് “
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️