ഹരിചരിതം 2 [Aadhi] 1228

” എന്നാൽ ഞാൻ മച്ചാനെ എന്ന് വിളിക്കാം.. ശീലമില്ല, പക്ഷെ ശ്രമിക്കാം… ”

” ആ… മതി…”

” അല്ല.. മച്ചാനെ… നിങ്ങൾ ലൈൻ ആണോ ?? ”

” ആര്?? ”

” അല്ല… മച്ചാനും, ആ ശ്രീലക്ഷ്മിയും ”

” ഒന്ന് പോടാ… ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സ് ആണ്.. പിന്നെ അവളുടെ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്… അതാണ്.. ”

” വേണേൽ നോക്കിക്കോ കേട്ടോ.. നല്ല കൊച്ചാണ്.. ഇത് വരെ ആർക്കും വളഞ്ഞിട്ടില്ലന്നാ കേട്ടത്… ”

” അത് നിനക്കെങ്ങനെ അറിയാം… ”

” എനിക്ക് ആദ്യത്തെ ദിവസം തന്നെ അവളെ അങ്ങോട്ട് ഇഷ്ടപ്പെട്ടിരുന്നു. ഡീറ്റെയിൽസ് ഒക്കെ ഞാൻ തപ്പി എടുത്തു. അല്ല… മച്ചാൻ അവളുടെ വീട്ടിൽ നിന്നിട്ട് ഇതൊന്നും അറിയില്ലേ…. ”

” പോടാ… ഞാൻ അവളെ അങ്ങനെ ഒന്നും നോക്കിയിട്ടില്ല… ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്.. ഞാനും ശ്രീയും അഭിയും ഒക്കെ… ”

” സമയം ഉണ്ടല്ലോ… ഇനിം നോക്കാം.. ”

അങ്ങനെ ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അറ്റൻഡൻസ് എടുക്കാൻ തുടങ്ങിയിട്ടുണ്ട് ചൊവ്വാഴ്ച മുതൽ. പിന്നെ ഒരു ബുക്ക് ഉണ്ട്, അതിൽ സൈൻ ചെയ്യണം.. സ്റ്റൈപ്പൻഡ് കിട്ടാൻ… ടി.എ. എന്നൊരു ഏർപ്പാട് ഉണ്ട്… ടീച്ചർ അസ്സിസ്റ്റൻസ്. നമ്മളെ ഓരോ ടീച്ചേഴ്സിന് അലോട് ചെയ്യും. അവർ പറയുന്ന പണി ഒക്കെ നമ്മൾ ചെയ്യണം. ഇന്നലെ സ്റ്റൈപ്പെൻഡ് കിട്ടൂ.. അത് തുടങ്ങിയിട്ടില്ല. പക്ഷെ ടൈം ടേബിളിൽ പീരീഡ് ഇട്ടിട്ടുണ്ട്.. അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയി. അടുത്ത പീരീഡ്‌ ആയി. ഒരു മിസ് ആണ്, വന്നിട്ട് എന്തൊക്കെയോ പറഞ്ഞു, ബോർഡിൽ എന്തൊക്കെയോ സർക്ക്യൂട്ടും ഡെറിവേഷനും ഒക്കെ പാറി നടക്കുന്നു… പണ്ടത്തെ x ഉം y ഉം ഒക്കെ പോയിട്ടുണ്ട്… പകരം റോമനും ഗ്രീക്കും വേറെ ഏതൊക്കെയോ അക്ഷരങ്ങളും സിംബലും ഒക്കെ എത്തിയിട്ടുണ്ട്. കുറച്ചൊക്കെ എവിടൊക്കെയോ കേട്ട് പരിചയം ഉണ്ട്… എന്നാലും കണ്ണിനൊക്കെ ഒരു മങ്ങൽ…. ഇതൊക്കെ എങ്ങനെ പഠിക്കാനാ…

വിശാലിനെ നോക്കിയപ്പോൾ അവൻ ബുക്കിൽ സർക്യൂട്ടിന് കട്ടി കൂട്ടിക്കൊണ്ടിരിക്കുകയാണ്, ഒന്നും എഴുതുന്നൊന്നും ഇല്ല.

” ഹരി ശങ്കർ “, മിസ് പേര് വിളിച്ചു. ഞാൻ ഞെട്ടി എണീറ്റ് നിന്നു.

ഇത്ര പെട്ടെന്ന് മിസ് പേരൊക്കെ പഠിച്ചോ… എനിക്ക് സന്തോഷം ആയി.

” ഹരി ശങ്കറിനോട് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്, വേഗം പൊയ്‌ക്കോ “, മിസ് പറഞ്ഞു.

ഞാൻ വിശാലിനോട് പ്രിൻസിപ്പലിന്റെ മുറി ഒക്കെ ചോദിച്ചു അവിടെ എത്തിയപ്പോൾ ശ്രീയും ബാക്കി ഉള്ള ഫ്രണ്ട്‌സും പാർട്ടിക്കാരും ഒക്കെ അവിടെ കൂടി നിൽക്കുന്നുണ്ട്. സാധാരണ കൂൾ ആയിട്ട് ഉള്ള അവളുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്… ഞാൻ സ്റ്റെയർ കേറി വരുന്നത് അവൾ കണ്ടു. പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടിയിറങ്ങി വന്നിട്ട് എന്റെ കയ്യിൽ പിടിച്ചു എന്ത് ചോദിച്ചാലും എന്റെ പേര് പറഞ്ഞോ എന്നും പറഞ്ഞു എന്റെ കയ്യിൽ മുറുക്കി പിടിച്ചു.

“എന്താ കാര്യം..? “, കണ്ണ് നിറയാൻ പോവുന്ന അവളെ നോക്കി ഞാൻ ചോദിച്ചു.

അവളെന്തോ പറയാൻ തുടങ്ങിയതും, ഇന്നലെ കണ്ട താടിക്കാരൻ പയ്യൻ അടുത്ത് വന്നു. അവൻ എന്റെ കയ്യും പിടിച്ചു ഒരു സൈഡിലേക്ക് മാറ്റി നിർത്തി.

” ചേട്ടാ.. ആകെ സീനായി. ഇന്നലെ ചേട്ടൻ ജോൺ സാറിനെ പിടിച്ചു തള്ളിയില്ലേ.. അയാൾ നമ്മൾ എല്ലാവരും അയാളെ മർദിച്ചു എന്നും പറഞ്ഞു കേസ് കൊടുത്തിട്ടുണ്ട് പ്രിൻസിപ്പലിന്. അതിനാ വിളിപ്പിച്ചത്… ”

” അതിനെന്താ.. ഇവിടെ സമരവും ഇങ്ങനത്തെ കാര്യങ്ങളും ഒന്നും പുത്തരി അല്ലല്ലോ… ”

” അതല്ല ചേട്ടാ… ശ്രീക്ക് ആൾറെഡി കുറച്ചു സസ്‌പെൻഷനും, കാര്യങ്ങളും ഒക്കെ ഉണ്ട്. ഇതും കൂടി ആയാൽ ഒന്നുകിൽ ഡിസ്മിസ് ചെയ്യും, അല്ലെങ്കിൽ കണ്ടക്ട് സർട്ടിഫിക്കറ്റിൽ ബാഡ് എഴുതും. ഇന്നലത്തെ സമരത്തിന്റെ പേരിൽ

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.