ഹരിചരിതം 2 [Aadhi] 1228

എനിക്കും ഭയങ്കര ഇഷ്ടം ഉള്ള പാട്ടാണിത്… പതുക്കെ ഞാനും കണ്ണടച്ച് ഉറക്കത്തിലേക്ക് വീണു.

 

* * * * * * * *

 

” ഹോ… എന്ത് കൂർക്കം വലിയാ രണ്ടും കൂടെ… പോത്തു പോലെ കിടന്നുറങ്ങാണ് “, അഭിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…. നോക്കിയപ്പോ ശ്രീ കുറച്ചു മാറി കമിഴ്ന്നു കിടക്കുന്നുണ്ട്… കാല് എന്റെ കാലിന്റെ മുകളിൽ കേറ്റി വെച്ച് തല കട്ടിലിന്റെ അപ്പുറത്തെ സൈഡിലേക്ക് വെച്ചാണ്…. അവൾ ഒരു ചവിട്ട് ചവിട്ടിയാൽ ഇപ്പൊ താഴെപ്പോകും എന്ന മട്ടിൽ ഇപ്പുറത്തെ സൈഡിൽ മലർന്നു കിടക്കുകയാണ് ഞാൻ….

 

” ആ.. അത് ഉച്ചക്ക് വന്നപ്പോ ക്ഷീണം ആയി.. അങ്ങനെ കിടന്നതാ… ”

 

” അല്ല..ഇവളെന്താ ഇവിടെ, എന്റെ റൂമിൽ പോലും കിടന്നുറങ്ങാത്തവൾ ആണല്ലോ… ”

 

” അതാണ് മോളെ സ്നേഹം…” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവൾ കോട്ട് ഊരി കയ്യിൽ പിടിച്ചിരിക്കുന്നു.

 

” രണ്ടും എണീറ്റേ… ഇത്തിരി പണി ഉണ്ട്… ”

 

” എന്താടീ ഇത്.. പണി എടുക്കാനോ ?? ഞാനേ.. നിങ്ങൾടെ ഗസ്റ്റാ.. അതോർമ വേണം.. വേണേൽ ഇവളെ കൊണ്ട് പൊയ്‌ക്കോ… ” ഞാൻ ശ്രീയെ കയ്യെത്തിച്ചു പുറത്തു കുലുക്കി വിളിച്ചു… അവൾ ഒന്ന് മൂളിയിട്ട് പിന്നേം കിടന്നുറങ്ങി.

 

” ഓ.. ആയിക്കോട്ടെ… എന്നാ ഞാൻ പോയി ചായ വെക്കാം.. നിങ്ങൾ ഗസ്റ്റ് രണ്ടെണ്ണം കൂടെ താഴേക്ക് വാ…. ” പറഞ്ഞിട്ട് അവൾ പോയി.

 

ഞാൻ പതുക്കെ എണീറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്ന്. അഭി അടുക്കളയിൽ ആണ്. പാത്രം കഴുകുന്നു. ചായ അടുപ്പത്തുണ്ട്… ഞങ്ങൾ ഓരോന്നൊക്കെ പറഞ്ഞു അവിടെ തന്നെ ഇരുന്നു ചായ കുടിച്ചു. അതിനിടയിൽ ഇന്നത്തെ കോളേജ് വിശേഷങ്ങൾ പറയാനും മറന്നില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ” ഈ പെണ്ണ് ഇതെന്തൊക്കെ പുകിൽ ഉണ്ടാക്കുമോ ” എന്നും പറഞ്ഞു അവൾ തലയിൽ കൈ വെച്ചു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ശ്രീ എണീറ്റ് കണ്ണും തിരുമ്മി അടുക്കളയിലേക്ക് വന്നു. അവളെ കണ്ടപാടെ അഭി അടുത്തേക്ക് ചെന്ന് അവളുടെ തലക്കിട്ടു ഒരു കിഴുക്ക് കൊടുത്തുകൊണ്ട് പറഞ്ഞു..

 

” ഈ ചെക്കൻ ഇവിടെ വന്നിട്ട് എത്ര ദിവസം ആയെന്നറിയോ ?? ഇന്നേ വരെ ആ ക്ലാസ്സിന്റെ ഉള്ളൊന്നു കാണാൻ പറ്റിയിട്ടില്ല… എങ്ങനെ ശെരി ആവാനാ… നിന്റെ കൂടല്ലേ നടപ്പ്…. ”

 

അവൾ കെറുവിച്ചുകൊണ്ട് അഭിയെ കൊഞ്ഞനം കുത്തി സ്ലാബിന്റെ മുകളിൽ എന്റടുത്തേക്ക് ചേർന്ന് ചാരി ഇരുന്നു എന്റെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി കുടിക്കാൻ തുടങ്ങി.

 

അഭി താടിക്ക് കയ്യും കൊടുത്തു ഞങ്ങളെ നോക്കി പറഞ്ഞു..

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.