” ഓ.. ഞാൻ ജഗന്നാഥൻ തമ്പുരാൻ എങ്കിലും ആണേ… പിന്നെന്ത് കാര്യത്തിനാ ഇയാൾ ഗേറ്റിൽ വെച്ച് വാച്ചൊക്കെ ഊരി ബാഗിലിട്ടത് ?? ”
” അതൊന്നും അല്ല… ഇതൊക്കെ നിന്റെ ടീം ആണെന്ന് അറിയില്ലല്ലോ.. എനിക്കെന്തെങ്കിലും പറ്റിയാലും വാച്ചിനൊന്നും പറ്റേണ്ടെന്ന് വെച്ചിട്ടതാ… ” , ഞാൻ സത്യം പറഞ്ഞു.
വെറുതെ മാസ് ഡയലോഗ് അടിച്ചു പിള്ളേർക്ക് ഒരു മോട്ടിവേഷൻ കൊടുക്കേണ്ട.. നമ്മൾ ഭയങ്കര ഗുണ്ട ആണെന്നൊക്കെ വിചാരിച്ചു ഇവർ അടുത്ത അടിയുണ്ടാക്കുമ്പോൾ നമ്മളെ തിരഞ്ഞു വരരുതല്ലോ… സംഭവം മുമ്പത്തെ കോളേജിൽ പൊളിറ്റിക്സ് ഇല്ലെങ്കിലും അല്ലറ ചില്ലറ ഡിപ്പാർട്ടമെന്റ് അടി ഒക്കെ നടന്നിട്ടുണ്ട്. പിന്നെ ഹോസ്റ്റലിലും. എന്നാലും അത് അന്ന്. ഇപ്പൊ കുറച്ചു പക്വത ഒക്കെ കാണിക്കേണ്ട സമയം ആയിട്ടുണ്ട്. അല്ലെങ്കിൽ ഇവിടുത്തെ അവസ്ഥ അനുസരിച്ചു മെഡിക്കൽ കോളജിൽ കിടക്കാനേ നേരം കാണൂ.. വല്ല കേസോ കാര്യങ്ങൾ ആയാൽ അതിന്റെ പുലിവാല് വേറെയും. കോഴ്സ് കഴിഞ്ഞിട്ടും കേസ് വല്ലതും പെൻഡിങ് ഉണ്ടെങ്കിൽ ആണ് നമ്മൾ പഠിച്ചപ്പോൾ കാണിച്ച കുത്തിക്കഴപ്പ് ഒക്കെ വേണ്ടായിരുന്നു എന്ന് നമുക്ക് തോന്നുക. അങ്ങനെ ഒരാൾ ഉണ്ട് എന്റെ പരിചയത്തിൽ- സാക്ഷാൽ സുജിത്.
അവൻ ലോ കോളേജിൽ വലിയ നേതാവ് ഒക്കെ ആയിരുന്നു. അവനല്ലെങ്കിലും കോടതിയിൽ പോയി കേസ് വാദിക്കാൻ ഇഷ്ടം അല്ലായിരുന്നു. ഏതെങ്കിലും കമ്പനിയുടെ ലീഗൽ അഡ്വൈസറോ കമ്പനി സെക്രട്ടറിയോ അങ്ങനെ എന്തെങ്കിലും, അതായിരുന്നു മനസ്സിലിരുപ്പ്.. പിന്നെ എഞ്ചിനീയറിങ്ങിന്റെ അത്ര ബുദ്ധിമുട്ടില്ലല്ലോ എന്നും വിചാരിച്ചാണ് ലോ എടുത്തത്. ഇപ്പോഴും ഒന്നോ രണ്ടോ കേസ് ബാക്കിയുണ്ട്. അതുകൊണ്ട് പുറത്തേക്ക് എവിടേക്കെങ്കിലും പോവണം എന്നുള്ള ആഗ്രഹം സഫലമായിട്ടില്ല. അപ്പൊ ബാക് റ്റു പോയിന്റ്.
” എന്റെ പൊന്നു ചേട്ടാ… ഇവളിന്നലെ ഞങ്ങളെ ഉറക്കിയിട്ടില്ല. ഉച്ച മുതൽ വൈകുന്നേരം വരെ എന്ത് ചെയ്യും എന്ത് ചെയ്യും എന്ന് ചോദിച്ചുകൊണ്ടായിരുന്നു… രാത്രി മൊത്തം പോസ്റ്ററും ബാനറും പ്ലാനിങ്ങും… ” ആ പഴയ ഹെല്പ് ഡെസ്ക് കൊച്ചാണ്…
” ആണോടീ….?? ” ഞാൻ ശ്രീയോട് ചോദിച്ചു.
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. ഞാൻ അവളെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്ത് നിഷ്കളങ്കമായ മുഖം ആണ്, പക്ഷെ കയ്യിലിരുപ്പ് മൊത്തം കുരുത്തക്കേട്. എനിക്കെന്തോ പെട്ടെന്ന് ഗൗരിയെ ഓർമ വന്നു. ഇവിടെ വന്നു കുറേ ദിവസം ആയി. അവളെ കുറിച്ച് അങ്ങനെ ആലോചിച്ചിട്ടേ ഇല്ല. അതിനു ഇവളും അഭിയും സമയം തരണ്ടേ ?? ഫോണിൽ പോലും മര്യാദക്ക് നോക്കിയിട്ടില്ല. ഒരു സിനിമ കണ്ടിട്ടില്ല. ഇഷ്ടം പോലെ ബൈക്ക് റിവ്യൂസും മിസ് ആയിട്ടുണ്ട്.
” അല്ല… ഇനിയെന്താ പരിപാടി?? നിങ്ങൾ ലൈബ്രറി തുറപ്പിക്കണം എന്നും പറഞ്ഞു ഇവിടെ വന്നിരിക്കാണോ?? എന്താ സമരത്തിന്റെ അടുത്ത പരിപാടി ?? ” ഞാൻ ചോദിച്ചു.
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️