ആ വൃദ്ധൻ അടുത്തുള്ള കസേരയിലേക്ക് പതുക്കെ ഇരുന്നു. കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു. വീഴാതിരിക്കാൻ അയാൾ ആയാസപ്പെട്ട് അടുത്തുള്ള ഒരു തൂണിൽ കൈകൊണ്ട് പിടിച്ചു.
സമയം ഒച്ചിനെ പോലെ ഒഴുകി കൊണ്ടിരുന്നു. പെട്ടെന്ന് ഒരു നേഴ്സ് പുറത്തേക്ക് വരികയും കുറച്ചു പണം മുൻകൂറായി അടയ്ക്കണം എന്ന് പറഞ്ഞ് ഒരു ബില്ല് നൽകി.
“അച്ഛാ ഞാൻ ഈ ബില്ല് അടച്ചിട്ട് വരാം കേട്ടോ.” അവൾ തന്റെ ബാഗെടുത്ത് തോളത്തിട്ടു കൊണ്ട് പറഞ്ഞു.
“മോളെ അച്ഛൻ പോയിട്ട് വരാം.” അയാൾ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു
“വേണ്ട അച്ഛാ ഞാൻ പോയിട്ട് വരാം” അവൾ കൗണ്ടർ ലക്ഷ്യമാക്കി നീങ്ങി. പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു.
ഹരിയേട്ടൻ കോളിംഗ്
ഫോൺ ഡിസ്പ്ലേയിൽ ഈ പേര് കണ്ടതും അവൾ ഞെട്ടി വിറച്ചു. വിറയ്ക്കുന്ന കൈകളോടെ തന്റെ തള്ളവിരൽ കൊണ്ട് മൊബൈൽ സ്ക്രീനിൽ പതിയെ അവൾ swipe ചെയ്ത് കാതിലേക്ക് ചേർത്തു
“ഹലോ അഞ്ചൂട്ടി എവിടാ നീയ്….? ഇന്ദുവിനെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ? , അവൾ നിന്നെ വിളിച്ചിരുന്നോ? ”
മധുരമാർന്ന ശബ്ദത്തോടെയുള്ള ഹരിയുടെ ചോദ്യം അഞ്ജലി യുടെ കാതിൽ പതിഞ്ഞു.
അവൾ മറുപടി പറയാൻ ബുദ്ധിമുട്ടി. ഇന്ദുവിന് ആക്സിഡന്റ് പറ്റി എന്നുള്ള കാര്യം ഹരിയേട്ടൻ അറിഞ്ഞാൽ ഉള്ള അവസ്ഥയെ കുറിച്ച് അവൾ ഭയപ്പെട്ടു. അവൾ നന്നായി വിയർത്തു ഒഴുകുന്നുണ്ട്. ചുണ്ടുകൾ വിറച്ചു അവൾക്ക് തൊണ്ട വരണ്ടു. കണ്ണുകൾ നിറഞ്ഞൊഴുകി. പതിയെ അവൾ സ്വബോധം വീണ്ടെടുത്ത് ഹരി ഏട്ടനോട് ആയി പറഞ്ഞു.
“ഹരിയേട്ടാ ഇന്ദുവിന് ചെറിയ ഒരു ആക്സിഡന്റ്. കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞു. ”
“അഞ്ചു നീ എന്താ ഈ പറയണേ. ഇന്ദുവിന് ആക്സിഡന്റ് ആയിന്നോ. എന്താ അവൾക്ക് പറ്റിയേ അവൾ ഒക്കെയാണോ? “മറുതലയ്ക്കൽ ഹരി കരച്ചിലടക്കാൻ പാടുപെട്ടു.
“കുഴപ്പമൊന്നുമില്ല, ഹരിയേട്ടൻ വേഗം വായോ”
“ഞാൻ ഇപ്പൊ തന്നെ തിരിക്കാം അഞ്ചു”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവൻ കോൾ കട്ട് ചെയ്തു. പെട്ടെന്നുതന്നെ ആവശ്യത്തിനുള്ള ഡ്രസ്സുകൾ പാക്ക് ചെയ്തു ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു.
ഈ സമയം ഐസിയുവിന് പുറത്തുള്ള വരാന്തയിൽ അഞ്ജലിയും അച്ഛനും ഇരിക്കുന്നുണ്ട്. പെട്ടെന്ന് ഡോക്ടർ ഐസിയുവിൽ നിന്നും പുറത്തുവന്നു. ഇന്ദുവിന് കുഴപ്പമൊന്നുമില്ലെന്നും 2 ദിവസങ്ങൾക്കകം റൂമിലേക്ക് മാറ്റും എന്നും പറഞ്ഞു. ശേഷം അഞ്ജലിയോട് തന്റെ കൺസൽട്ടിംഗ് റൂമിലേക്ക് വരാൻ പറഞ്ഞു.
റൂമിൽ എത്തിയ അഞ്ജലി പ്രതീക്ഷയോടെ ഡോക്ടറുടെ കണ്ണുകളിലേക്ക് നോക്കി. അഞ്ജലിയുടെ കണ്ണുകളിലെ തിളക്കം അവരിൽ ഒരു മങ്ങിയ ചിരി സൃഷ്ടിച്ചു. കഴുത്തിൽ അണിഞ്ഞ സ്റ്റെതസ്കോപ് എടുത്തു ഡെസ്കിൽ അലക്ഷ്യമായി വച്ചു. പതിയ തന്റെ ചെയറിലേക്ക് ഡോക്ടർ അമർന്നിരുന്നു. ഈ സമയം ഇന്ദുവിന് കുഴപ്പം ഒന്നും ഇല്ലാത്തതിൽ അഞ്ജലി ദൈവങ്ങളോട്
ഒരുപാട് ഇഷ്ട്ടായി ഇനിയും എഴുതണം. Waiting for next part
തീർച്ചയായും…ഒത്തിരി സ്നേഹം ??
നല്ല തുടക്കം
ഒത്തിരി സ്നേഹം…
നാനായിട്ടുണ്ട് സഹോ ഇഷ്ടായി ? സ്നേഹത്തോടെ കാത്തിരിക്കുന്നു ?
ഒരുപാട് നന്ദി സഹോ… ഒത്തിരി സ്നേഹം
Nalla kadha bro. Nalla pole ezhuthunnund nayyittund. Tudangikko?❤
തീർച്ചയായും സഹോ..ഒത്തിരി സ്നേഹം…
ബ്രോ..നല്ല തുടക്കം ആണ്.. ഒന്നും നോക്കണ്ട.. അടുത്ത ഭാഗം എഴുതിക്കോ..കൃത്യമായ ഇടവേളകളിൽ പബ്ലിഷ് ചെയ്യൂ..നല്ല എഴുത്താണ് ബ്രോടെ??
തീർച്ചയായും സഹോ… നന്ദി.. ഒത്തിരി സ്നേഹം…?????
Nannayitund …
Nxt partn vendi wait cheyunnu .. ?
ഒത്തിരി സ്നേഹം… നന്ദി
നല്ല തുടക്കം, ആക്സിഡന്റും, അതിനെ തുടർന്നുള്ള വേവലാതിയും എഴുതി പ്രഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, തുടർച്ചയ്ക്കായി കാത്തിരിക്കുന്നു…
തീർച്ചയായും എഴുതാം… ഒത്തിരി സ്നേഹം
തുടക്കംനന്നായി.തുടര്ന്ന്എഴുതണം.
ഒത്തിരി സ്നേഹം സഹോ
Good Start,
please keep it up..
All the best
ഒത്തിരി സ്നേഹം
❤️❤️❤️
ഒത്തിരി സ്നേഹം
നല്ല തുടക്കം
ഒത്തിരി സ്നേഹം സഹോ