” പറ മോളേ എന്തുപറ്റി? ”
“അച്ഛാ ഇപ്പോൾ ഒരാൾ വിളിച്ചിരുന്നു. നമ്മുടെ ഇന്ദു ആക്സിഡന്റ് പറ്റി സായി ഹോസ്പിറ്റലിൽ ആണെന്നാണ് പറഞ്ഞത്. ”
അഞ്ജലി പൊട്ടിക്കരഞ്ഞു
“മോളെ നീ എന്താ പറഞ്ഞേ എന്റെ ഇന്ദുവിന് ആക്സിഡന്റ് പറ്റിയെന്നോ? ”
ആ വൃദ്ധൻ കരച്ചിലിന്റെ വക്കിലെത്തി. വീഴാതിരിക്കാൻ അയാൾ തൂണിന്മേൽ കൈകൊണ്ട് പിടിച്ചു. ശേഷം പതിയെ മര കസേരയിലേക്ക് ഇരുന്നു.
“അതേ അച്ഛാ സത്യമാണ്.” അവൾ തന്റെ കരച്ചിൽ പിടിച്ചുവയ്ക്കാൻ പാടുപെട്ടു.
“മോളേ ഞാൻ ഇപ്പോൾ തന്നെ പോകാം ആശുപത്രിയിലേക്ക്.”
അയാൾ ഭ്രാന്തനെപ്പോലെ അലറി. ഫോൺ പെട്ടെന്ന് കട്ടാക്കി. അയാൾ തന്റെ വേഷം മാറ്റി പേഴ്സ് എടുത്തു ആശുപത്രിയിലേക്ക് ഓടി.
ഈ സമയം കൊണ്ട് അഞ്ജലി തന്റെ സ്കൂട്ടിയിൽ ആശുപത്രി പരിസരത്ത് വന്നു. വണ്ടി ഓഫ് ചെയ്തു Casualty ലേക്ക് അവൾ ഓടി.
അവിടെ ഉണ്ടായിരുന്ന ചേച്ചിയോട് അവൾ ആക്‌സിഡന്റ് പറ്റി വന്ന പെൺകുട്ടിയെ പറ്റി ചോദിച്ചു. അവർ ഡോക്ടർ ചന്ദനയെ കാണാൻ പറഞ്ഞു. തുടർന്ന് അവൾ ഡോക്ടറിന്റെ കൺസൾടിങ് റൂമിൽ എത്തി. ഡോക്ടറെ കണ്ടു ഇന്ദുവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചെങ്കിലും അബോധാവസ്ഥയിൽ ആണെന്നും എങ്കിലും അവരുടെ പരമാവധി ശ്രമിക്കുന്നുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഐസിയുവിന്റെ പുറത്തുള്ള വരാന്തയിലെ ഇരുമ്പ് കസേരയിൽ അവൾ ഇരുന്നു. കരഞ്ഞു വീർത്ത കണ്ണുകളും പാറി പടർന്നു കിടക്കുന്ന മുടിയിഴകളും അവളെ ഒരു മാനസിക രോഗിയെന്ന പോലെ തോന്നിപ്പിച്ചു. ഈ സമയം ഇന്ദുവിന്റെ അച്ഛൻ ഐസിയുവിന്റെ മുമ്പിലുള്ള വരാന്തയിലേക്ക് എത്തിച്ചേർന്നു. അയാൾ നന്നേ വിയർത്തിരുന്നു. കക്ഷത്തിൽ ബാഗ് ഇറുക്കിപ്പിടിച്ചു കാലൻ കുടയിൽ ബലം നൽകി അയാൾ പരവേശത്തോടെ നടന്നു. അഞ്ജലിയെ കണ്ട ഉടനെ അദ്ദേഹം അവളുടെ കരങ്ങൾ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അതുകണ്ട് അഞ്ജലിയുടെ നിയന്ത്രണവും നഷ്ടപ്പെട്ടു. ആളുകൾ ഇല്ലാത്ത ആ വരാന്തയിൽ അവർ ഇരുവരുടെയും കരച്ചിലുകൾ മാറ്റൊലി കൊണ്ടു. ആ വൃദ്ധന്റെ പരുക്കനായ കരങ്ങൾ അഞ്ജലിയുടെ കരങ്ങളുടെ മൃദുലതയിൽ ചെറുതായി വേദനിപ്പിച്ചു. ഊറി വരുന്ന കണ്ണുനീരിനെ അയാൾ തന്റെ ചെളി നിറമുള്ള മുണ്ടിന്റെ അറ്റം കൊണ്ട് ഒപ്പി.
” മോളെ ന്റെ ഇന്ദു കുഞ്ഞിന് ഒന്നും ഇല്ലല്ലോ അല്ലേ, “? തികട്ടി വന്ന കരച്ചിലിനെ അടക്കി നിർത്തി അയാൾ ചോദിച്ചു.
” ഇല്ലഛ നമ്മുടെ ഇന്ദുവിന് ഒന്നുമില്ല. “അവൾ ഗദ്ഗദത്തോടെ പറഞ്ഞു ഒപ്പിച്ചു.
“നിക്ക് ന്റെ അഞ്ചൂട്ടി പറഞ്ഞാ വിശ്വാസ. ഡോക്ടർ എന്താ പറഞ്ഞേ? ”
“24 മണിക്കൂർ കഴിഞ്ഞു പറയാം എന്നാ പറഞ്ഞേ. “അവളൊരു ദീർഘനിശ്വാസം എടുത്തു പറഞ്ഞു
ഒരുപാട് ഇഷ്ട്ടായി ഇനിയും എഴുതണം. Waiting for next part
തീർച്ചയായും…ഒത്തിരി സ്നേഹം ??
നല്ല തുടക്കം
ഒത്തിരി സ്നേഹം…
നാനായിട്ടുണ്ട് സഹോ ഇഷ്ടായി ? സ്നേഹത്തോടെ കാത്തിരിക്കുന്നു ?
ഒരുപാട് നന്ദി സഹോ… ഒത്തിരി സ്നേഹം
Nalla kadha bro. Nalla pole ezhuthunnund nayyittund. Tudangikko?❤
തീർച്ചയായും സഹോ..ഒത്തിരി സ്നേഹം…
ബ്രോ..നല്ല തുടക്കം ആണ്.. ഒന്നും നോക്കണ്ട.. അടുത്ത ഭാഗം എഴുതിക്കോ..കൃത്യമായ ഇടവേളകളിൽ പബ്ലിഷ് ചെയ്യൂ..നല്ല എഴുത്താണ് ബ്രോടെ??
തീർച്ചയായും സഹോ… നന്ദി.. ഒത്തിരി സ്നേഹം…?????
Nannayitund …
Nxt partn vendi wait cheyunnu .. ?
ഒത്തിരി സ്നേഹം… നന്ദി
നല്ല തുടക്കം, ആക്സിഡന്റും, അതിനെ തുടർന്നുള്ള വേവലാതിയും എഴുതി പ്രഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, തുടർച്ചയ്ക്കായി കാത്തിരിക്കുന്നു…
തീർച്ചയായും എഴുതാം… ഒത്തിരി സ്നേഹം
തുടക്കംനന്നായി.തുടര്‍ന്ന്‍എഴുതണം.
ഒത്തിരി സ്നേഹം സഹോ
Good Start,
please keep it up..
All the best
ഒത്തിരി സ്നേഹം
❤️❤️❤️
ഒത്തിരി സ്നേഹം
നല്ല തുടക്കം
ഒത്തിരി സ്നേഹം സഹോ