? ഗൗരീശങ്കരം 3 ? [Sai] 1870

മനുവേട്ടൻ്റെ മുഖത്ത് അപ്പോ ആ മധുര പുഞ്ചിരി അല്ല, കാലൻ്റെ കൊലച്ചിരിയാണ് കണ്ടത്.

 

പറന്നു തുടങ്ങിയ പൂമ്പാറ്റകളെയൊക്കെ പിടിച്ച് ഞാൻ കൂട്ടിലാക്കി. പറ്റാവുന്നിടത്തോളം ദേഷ്യം മുഖത്ത് ഓൾ റെഡി ഉണ്ട്. കുറച്ച് കള്ള ദേഷ്യം കൂടി ഇട്ട് ഞാൻ അടുക്കളയിലേക്ക് പോയി. സോപ്പ് ഇടാൻ പുറകേ വരട്ടെ…..

 

കുറേ നേരം കഴിഞ്ഞിട്ടും ആളെ കാണാഞ്ഞപ്പോ ഇനിയിപ്പോൾ എൻ്റെ ദേഷ്യം കണ്ട് ആളെങ്ങാൻ സ്ഥലം വിട്ടോ എന്നോർത്ത് ഞാൻ ഹാളിലേക്ക് ചെന്നു.

 

”നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ” എൻ്റെ ഉള്ളിലെ സലിം കുമാർ ഉണർന്നു.

 

പുള്ളി ദേ അച്ചുവേട്ടൻ്റെ കൂടെ ഇരുന്ന് ചായ കുടിക്കുന്നു. അവരെന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്.

 

എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു. അവര് സംസാരം നിർത്തി.  മനുവേട്ടൻ എന്നെ തന്നെ നോക്കുന്നുണ്ട്. ഞാനും മുഖത്ത് പരമാവധി നാണവും ചമ്മലും വരുത്തി. ആവശ്യം നമ്മുടെതാണല്ലോ…….

 

എൻ്റെ മനസ്സിൽ വീണ്ടും പൂമ്പാറ്റകൾ പറന്നു തുടങ്ങി… ഉഫ്………

 

“എടാ അർജ്ജു…… നിനക്ക് എവിടുന്ന് കിട്ടിയെടാ ഈ കഥയും ബോധവും ഇല്ലാത്ത സെക്യൂരിറ്റിയെ….. ആള് വരുമ്പോ ഡോറ് തുറന്ന് തരാൻ പുറത്ത് അല്ലേ നിക്കണ്ടേ……”

 

അത് കേട്ടതും അച്ചുവേട്ടനും അമ്മയും പൊട്ടിച്ചിരിക്കാൻ തുടങ്ങി. എല്ലാം എല്ലാരോടും വിളമ്പിയിട്ടുണ്ട് എന്ന് മനസ്സിലായി. ഇങ്ങേരോടാണല്ലോ മനസ്സിൽ ഒരു കുഞ്ഞ്…. അല്ല…. ഒരു കുന്നോളം ഇഷ്ടം തോന്നിയത് എന്നാലോചിച്ചപ്പോൾ എനിക്ക് ദേഷ്യോം സങ്കടോം വന്നു.

 

“അല്ലാ സെക്യൂരിറ്റിക്ക് യൂണിഫോം ഒന്നും ഇല്ലേ… വേണേൽ ഞാൻ ഒന്ന് വാങ്ങി തരാട്ടോ…….”

28 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  3. ????????

    1. ❤️❤️❤️❤️❤️❤️

  4. അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും

    1. Athippo achu nu ipoo angane choikkan thonniya ippo entha cheyya

  5. അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…

    ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
    പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…

    ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …

    വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും

    1. Vem varum… Accelerator nannayi kodukkunund… Ezhuthinte

  6. ശങ്കരഭക്തൻ

    ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?

    1. Manu nte chodhyam next partil?

  7. ????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
    ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????

    1. Adhikam late akula

  8. അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ

    1. Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha

  9. MRIDUL K APPUKKUTTAN

    ❣️❣️❣️???

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  11. pasht

  12. ❤️

    1. pasht nee…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവനെ അങ് കൊന്നേരേ???

        1. നാട്ടീന്ന് ആളെ വിടണാ ??

        2. ഞാൻ നാട് വിട്ടു ?

Comments are closed.