? ഗൗരീശങ്കരം 3 ? [Sai] 1870

 

മനുവേട്ടനെ ഇരിക്കുന്നേടത്ത് കൊളുത്താൻ ആണ് തോന്നിയത്. അത് പറ്റാത്തോണ്ട്, നേരത്തേ പറന്നു തുടങ്ങിയ പൂമ്പാറ്റകളെ പിടിച്ച് കൂട്ടിലാക്കി, ആ കൂടിന് തീയിട്ടു. എന്നിട്ടും കലി പോരാഞ്ഞ് നേരെ റൂമിൽ കയറി, പുറകേ എന്തോ പറഞ്ഞു കൊണ്ട് വരുന്ന മനുവേട്ടനെ കണ്ട്, ഇനിയും കളിയാക്കാൻ ആണെന്നോർത്ത് പറ്റാവുന്ന മാക്സിമം ശക്തിയിൽ ഡോർ വലിച്ചടച്ചു.

 

കുറച്ച് നേരം ഒറ്റയ്ക്ക് ഇരുന്നപ്പോഴേക്കും ദേഷ്യമൊക്കെ കുറഞ്ഞു.  കുറച്ച് നേരം കഴിഞ്ഞിട്ടും ആരും തന്നെ തിരിഞ്ഞ് നോക്കാത്തത് എന്നെ സങ്കടപ്പെടുത്തി. സാധാരണ എന്ത് കാരണത്താലായാലും, തെറ്റ് എൻ്റെ ഭാഗത്താണേൽ പോലും അമ്മ വന്ന് വാതിൽ മുട്ടേണ്ട സമയം കഴിഞ്ഞു.

 

വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ ഞാൻ കാണുന്നത് മനുവേട്ടൻ ഇരിക്കുന്ന സോഫക്ക് ചുറ്റും നിൽക്കുന്ന അച്ചുവേട്ടനെയും അമ്മയേയും ആണ്. അച്ചുവേട്ടൻ കയ്യിൽ വെള്ളത്തിൻ്റെ ജഗ്ഗും ഗ്ലാസും പിടിച്ചിട്ടുണ്ട്. അമ്മയുടെ കയ്യിൽ ഐസ് പാക്കും ഉണ്ടായിരുന്നു.

 

മനുവേട്ടനെ നോക്കിയ എനിക്ക് ബോധം മറയുന്നത് പോലെ തോന്നി. മുഖത്തും ഷർട്ടിലും ചോര. മൂക്ക് പൊത്തിപിടിച്ചിട്ടുണ്ട്. എനിക്കാണേൽ കൈയ്യും കാലും തളരുന്നത് പോലെ.

വാതിൽ തുറന്ന് വന്ന എന്നെ നോക്കി മനുവേട്ടനൊന്നു ചിരിച്ചു. അത് കണ്ടതും അലറി കരഞ്ഞുകൊണ്ട് ഞാൻ ഓടി. പിന്നെ ഞാൻ എന്താ പറഞ്ഞേ ചെയ്തേ എന്ന് എനിക്ക് അറിയില്ല.

 

ഹോസ്പിറ്റലിൽ പോകാന്ന് പറഞ്ഞപ്പോൾ ആദ്യം മനുവേട്ടൻ സമ്മതിച്ചില്ല, വന്നില്ലേൽ ഞാൻ ചത്ത് കളയും എന്ന് പറഞ്ഞിട്ടാണ് ഹോസ്പ്പിറ്റലിൽ പോയത്. ഡോക്ടർ പരിശോധിച്ച് കുഴപ്പമൊന്നുമില്ല, റെസ്റ്റ് എടുത്താൽ മതി എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്.

******************************

 

പിറ്റേന്ന്, ഞായറാഴ്ച്ച രാവിലെ……

 

“അച്ചുവേട്ടാ….. എട്ടോയ്……  എണീക്കുന്നില്ലേ….. കളിക്കാൻ പോണില്ലേ…….?”

 

“ഒന്ന് പോ അമ്മുസേ…. ഒരു പത്ത് മിനുട്ട് കൂടി.”

28 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  3. ????????

    1. ❤️❤️❤️❤️❤️❤️

  4. അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും

    1. Athippo achu nu ipoo angane choikkan thonniya ippo entha cheyya

  5. അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…

    ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
    പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…

    ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …

    വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും

    1. Vem varum… Accelerator nannayi kodukkunund… Ezhuthinte

  6. ശങ്കരഭക്തൻ

    ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?

    1. Manu nte chodhyam next partil?

  7. ????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
    ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????

    1. Adhikam late akula

  8. അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ

    1. Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha

  9. MRIDUL K APPUKKUTTAN

    ❣️❣️❣️???

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  11. pasht

  12. ❤️

    1. pasht nee…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവനെ അങ് കൊന്നേരേ???

        1. നാട്ടീന്ന് ആളെ വിടണാ ??

        2. ഞാൻ നാട് വിട്ടു ?

Comments are closed.