പെട്ടന്നുണ്ടായ ഞെട്ടലിൽ അവൾ പിന്നോട്ട് മാറി.ഞൊടിയിടയിൽ മണ്ണിൽ നിന്ന് അനേകായിരം നാഗങ്ങൾ ഉയർന്നുവന്ന് അവളെ മൂടി.ശ്വാസമെടുക്കാനാവാതെ ഗൗരി പിടഞ്ഞു.
“മോളെ എന്തു പറ്റി “അനൂപ് ഒരുപാടുനേരം വിളിച്ചിട്ടാണ് അവളെണീറ്റത്.കണ്ണുതുറക്കുമ്പോൾ അവൾ കിടക്കയിലായിരുന്നു.
“നമുക്കിവിടുന്ന് പോവാം “അവളയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു
അനൂപ് ഓഫീസിൽ പോയതിന് ശേഷം പകൽ മുഴുവൻ അവൾ ബിന്ദുചേച്ചിയുടെ വീട്ടിൽ കഴിച്ചുകൂട്ടി.സ്വർണ്ണ നാഗത്തിന്റെ ദേഹത്ത് അവളുടെ പേരുകണ്ടതുൾപ്പടെ നടന്നെതെല്ലാം അവരോട് പറഞ്ഞു.മുൻപവിടെ താമസിച്ചിരുന്ന അലീന എന്ന പെൺകുട്ടിക്കും ഇതേപോലൊരു അനുഭവമുണ്ടായതായി അവർ പറഞ്ഞത് ഗൗരി ഞെട്ടലോടെ കേട്ടിരുന്നു.
വൈകുന്നേരം അനൂപ് വന്നതിന് ശേഷവും അവർ പരസ്പരം അധികമൊന്നും സംസാരിച്ചില്ല.രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും അവൾ തലേന്നത് പോലത്തെ അനുഭവം പ്രതീക്ഷിച്ചു.പക്ഷെ സമാധാനകരമായി തന്നെ ആ രാത്രി കടന്നുപോയി. അങ്ങനെ അവൾ ഭയപ്പെട്ടിരുന്ന മൂന്നാം ദിവസം വന്നെത്തി.
വൈകുന്നേരം ബിന്ദു ചേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അവരവളെ ചേർത്തുപിടിച്ചു.”നാളെ രാവിലെ ഞാൻ നീ വരുന്നതും കാത്തിരിക്കും”വിറയ്ക്കുന്ന കാൽ വെപ്പുകളോടെ അവൾ വീട്ടിലേക്കുനടന്നു.മുറ്റത്ത് കിടന്ന് കരിയിലകൾ പാമ്പുകളുടെ പടങ്ങളായി അവൾക്ക് തോന്നി.അവൾ ഓരോ ചുവടും സൂക്ഷ്മമായി വച്ച് അകത്തേക്കുകയറി.
സന്ധ്യയായപ്പോഴേക്കും അനൂപിന്റെ ഫോൺ വന്നു
“മോളെ ഞാനെത്താൻ കുറച്ച് ലേറ്റ് ആവും.നീ കഴിച്ചു കിടന്നോ”
മൂന്നാം രാത്രി താൻ ഒറ്റയ്ക്കാണെന്നുള്ള സത്യം അവളെ കൂടുതൽ ഭീതിയിലാഴ്ത്തി.അവൾക്ക് തീരെ വിശന്നില്ല.പുറമെ നിന്നുള്ള വാതിലുകളും ജനലുകളും അടച്ചുപൂട്ടി.ഒരു പുഴുവിന് പോഴും പഴുത് കൊടുക്കാത്ത രീതിയിൽ അവൾ ബെഡ്‌റൂം സുരക്ഷിതമാക്കി.
പാമ്പുകളെ അടിക്കുവാൻ വളയുന്നതരം വടികളാണ് വേണ്ടത് എന്ന് പണ്ടെങ്ങോ ആരോ പറഞ്ഞത് അവളോർത്തു.വലിയൊരു കേബിൾ കഷ്ണം തലയിടയുടെ അടിയിൽ അവൾ കരുതിവെച്ചു ’ചാവനെനിക്ക് മനസ്സില്ല’ അവൾ ഉരുവിട്ടുകൊണ്ടേയിരുന്നു.
രാത്രിയതിന്റെ ഇരുണ്ട യാമത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. പാതിയുറക്കത്തിൽ നിന്ന് അവൾ ഞെട്ടിയെണീറ്റു.പുതപ്പിനടിയിൽ കാലുകൾക്കിടയിൽ എന്തോ ഇഴയുന്നുണ്ട്.പെട്ടന്ന് കാലുകളിൽ മുള്ള് കുത്തുന്നത് പോലൊരു വേദന അനുഭവപ്പെട്ടു.അവൾ ഒറ്റ ശ്വാസത്തിൽ പുതപ്പു മാറ്റി ലൈറ്റിട്ടു.പതിവിടർത്തിയ കരിമൂർഖന്റെ ചുണ്ടുകൾ അവളെനോക്കി ചിരിച്ചു.ശരവേഗത്തിൽ ആയുധമെടുത്തവൾ വീശി.പാമ്പ് ഭിത്തിയിൽ തട്ടിത്തെറിച്ചു.
അപ്പോഴാണ് മതിലിന്റെ നിഴലിനോട് പറ്റിനിൽക്കുന്ന ആ രൂപത്തെ അവൾ ശ്രദ്ധിച്ചത്.കറുത്ത മുഖമൂടിയണിഞ്ഞൊരു മനുഷ്യൻ. അതൊരു സ്‌ത്രീയോ പുരുഷനോ അവൾക്കുറപ്പില്ല.പുറത്തേക്ക് കുതിക്കുവാനാഞ്ഞ ആ രൂപത്തെ അവൾ പിന്നിൽ നിന്നാക്രമിച്ചു.ആ രൂപം അവളെ ചവിട്ടി താഴെയിട്ടു.അതിന്റെ കൈകൾ അവളുടെ കഴുത്തിനെ വരിഞ്ഞു.അനേകായിരം നാഗങ്ങളെ പോലെ ആ കൈകൾ അവളെ വലിഞ്ഞു മുറുക്കി.ശ്വാസത്തിനായ് അവൾ പിടഞ്ഞു.ഉളളിൽ ബാക്കിയുള്ള അർജവത്തിൽ അവൾ ആ കൈകളിൽ കടിച്ചു.മറ്റേ കൈകൊണ്ട് ആ രൂപം അവളുടെ മുഖത്തെ ബലമായിടിച്ചു.വിരലറ്റു പോകും വരെ അവളത് തുടർന്നു.നിലവിളിയുമായി ആ രൂപം അവളെ തട്ടി മാറ്റി പുറത്തേക്ക് കുതിച്ചു.
അവൾ മതിലിൽ ചാരി തളർന്നിരുന്നു.കാലിൽ കരിമൂർഖന്റെ ചുംബനമേറ്റ പാടുകളിൽ നിന്ന് രക്തം ചെറുതായി ഇറ്റു.അവൾക്ക് കാഴ്ചകൾ മങ്ങി തുടങ്ങി.കാലുകൾ വിറയ്ക്കുന്നുണ്ട്.ഫോണെടുത്ത് അനൂപേട്ടനെ വിളിക്കാനാഞ്ഞപ്പോൾ അവൾ ആ മനുഷ്യന്റെ അറ്റുകിടന്ന വിരലിലേക്ക് ഒരുവട്ടം കൂടി നോക്കി.
ആ വിരൽ അത് നാഗത്താന്റെ രൂപമായി അവൾക്കുതോന്നി.അതിൽ സ്വർണ്ണ നാഗത്തെപോലെ പിണഞ്ഞു കിടന്ന ആ വിവാഹ മോതിരത്തെ അവൾ കണ്ടു.അതിൽ കൊത്തിവെച്ചിരുന്ന പേരവൾ അവസാനമായി വായിച്ചു.
‘ഗൗരി’
നന്നായിട്ടുണ്ട്??
♥️♥️?????
അടിപൊളി ആയിരുന്നു ബ്രോ… ഇപ്പോഴാണ് ഈ site ൽ ഉള്ള കഥകൾ ഒക്കെ വായിക്കുന്നത് കുറന്ന പേജിൽ പറയാനുള്ളത് എല്ലാം പറഞ്ഞു simply outstanding….
♥️♥️♥️????
ബ്രോ.,.,
ഇന്നാണ് വായിക്കാൻ സമയം കിട്ടുന്നത്.,.,.വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വളരെ നന്നായി തന്നെ അവതരിപ്പിച്ചു.,.,
അവസാന സീൻ എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു.,.,
സ്നേഹപൂർവ്വം
തമ്പുരാൻ..,??
??????നല്ല വാക്കുകൾക്ക് നന്ദി ???
കഥ ഉഷാറായിട്ടുണ്ട്. എന്താണ് ഗൗരിക്ക് ഉണ്ടാകാൻ പോകുന്നതെന്ന് വായനക്കാരിൽ ത്രില്ലടിപ്പിച്ചു ഇരുത്തി വായിപ്പിച്ചു. അവസാനം കൊണ്ട് വന്ന ട്വിസ്റ്റും ആരാണ് വില്ലൻ എന്ന് പറയാതെ പറഞ്ഞതും നന്നായിരുന്നു. കുറച്ചു മുൻപ് സംഭവിച്ച ഒരു കൊലപാതകത്തെ വാക്കുകളിലൂടെയും എഴുതുകളിലൂടെയും താങ്കൾ ഒന്നും കൂടി ഓർമിപ്പിച്ചു. ചില ആളുകൾ അങ്ങനെയാണ് അവരെ നേരെയാക്കാൻ പറ്റിയെന്ന് വരില്ല. എന്തായാലും ഗുഡ് റൈറ്റിംഗ്.
ഖുറേഷി അബ്രഹാം,,,,,,
അഭിപ്രായത്തിനു നന്ദി
Adipoli aayikn ….
Pradeekshichd polee ella sambavichd …. Adh kond tenne orupaad ishtamaayi … Nalloru suspence aayirunnu … ????
♥️♥️♥️
All the best dear, nice story…
Love and respect…
❤️❤️❤️???
♥️
നൈസ് സ്റ്റോറി. ഇഷ്ടപ്പെട്ടു ??.
കുറേക്കാലമായുള്ള സംശയമാണ് എന്താണ് പാമ്പും നാഗവും തമ്മിലുള്ള വ്യത്യാസം
നാഗം ദൈവീക ഗുണം ഉണ്ടെന്നാണ് വെപ്പ്
സുരേഷ് ചാവരുകാവു ആകുമോ ആ പാമ്പിനെ ആ കെട്ടിയവനു കൊടുത്തത്..
വളരെ കൃത്യത ആർന്ന അവതരണഭംഗി നാലുപേജിൽ പറയാൻ ഉള്ളത് പറഞ്ഞു
vettakkaraaa
??? ഒരുപാട് ആഗ്രഹിച്ച വാക്കുകൾ ആണ്. തൃപ്തിയായി. മനസ് നിറഞ്ഞു. അടുത്ത കഥയുടെ ആമുഖത്തിൽ ഞാൻ എഴുതിയിട്ടുണ്ട് തങ്ങളുടെ അഭിപ്രായം വേണമെന്ന് അത് ഞാൻ അയച്ചിട്ടുണ്ട്. അത് വരുന്നതിനു മുന്നേ ഇവിടെ കിട്ടി അത് മതി
ബ്രോ
ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും ആ സ്ത്രിയെ ആണ് പ്രേതീക്ഷിച്ചത് അവർക്കും പങ്കില്ല എന്ന് ഞാൻ കരുതുന്നുമില്ല
ഇപ്പോൾ വർത്തമാന കാലത്ത് നടന്ന ഒരു കാര്യത്തെ ആസ്പദമാക്കി എഴുതിയ ഈ സ്റ്റോറി നന്നായി തന്നെ പറഞ്ഞിട്ടുണ്ട്
ത്രില്ലിംഗ് ആയിരുന്നു
By
അജയ്
സ്നേഹം മാത്രം ♥️♥️
Super ?❣️???
???????
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??
???
നല്ലൊരു കഥ..വർത്തമാന കാലത്തെ ഒരു സംഭവത്തെ വിഷയമാക്കി നന്നായി എഴുതിയിട്ടുണ്ട്..താങ്കളുടെ മുൻ കഥ വായിച്ചയാളെന്ന നിലയിൽ ഞാൻ ആ സ്ത്രീയെ ആയിരുന്നു അവസാന നിമിഷം വരെ സംശയിച്ചത്..എന്നാൽ ആദ്യമായി താങ്കളുടെ ഒരു കഥ വായിക്കുന്നയാൾ എത്രത്തോളം അങ്ങനെ ചിന്തിക്കും എന്നത് സംശയമാണ്..
നല്ല ഒഴുക്കുള്ള അവതരണം..താങ്കൾ ഇനിയും തീർച്ചയായും എഴുതണം..സാധിക്കുമെങ്കിൽ ഈ ഒരേ തീം ആവർത്തിക്കാതെ മറ്റൊരു തീം ശ്രമിച്ചു നോക്കൂ..
All the best ❤️
ശ്രമിക്കുന്നുണ്ട് പക്ഷെ എനിക്ക് ദുരൂഹത ഉള്ള ആശയങ്ങൾ ആണ് ഇഷ്ടം
ഇതേ പോലെ തീം ഉള്ള ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്, എവിടെ നിന്നാ എന്ന് ഓർമ വരുന്നില്ല,
സൂപ്പർ എഴുത്ത്, ഒരു ചെറുകഥപോലെ ഹൃദ്യവും… ആശംസകൾ…
നന്ദി സുഹൃത്തേ
അടിപൊളി !! സസ്പെൻസ് ത്രില്ലറുകൾ നിങ്ങളുടെ genre തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..
ആശംസകൾ…
നന്ദയുണ്ട് നിങ്ങളുടെ സ്നേഹത്തിന്