ഗൗരി [ Enemy Hunter] 2071

കാലുകഴുകുവാനായി അവൾ ബാത്റൂമിലേക്ക് നടന്നു.’ബാത്‌റൂമിൽ കയറിയാൽ ആദ്യം ലൈറ്റിടണം’അച്ഛൻ ചെറുപ്പത്തിലേ പഠിപ്പിച്ചതവളോർത്തു. അവൾ പുറത്തിറങ്ങി ലൈറ്റ് ഇട്ടു.പെട്ടന്നാണ് ബക്കറ്റിനകത്തു നിന്ന് ഒരു ശബ്ദം.വെള്ളത്തിൽ കിടന്ന് എന്തോ പിടയ്ക്കുന്നുണ്ട്.ധൈര്യം സംഭരിച്ചവൾ ബക്കറ്റിലേക്ക് നോക്കി.കറുകറുത്തൊരു പാമ്പ് അവൾക്കുനേരെ ചീറ്റി.വലിയൊരു നിലവിളിയോടുകൂടി അവൾ പുറത്തേക്കോടി.

“എന്താ എന്തുപറ്റി മോളെ “ അവൾ അനൂപിനെ കെട്ടിപിടിച്ച് കരഞ്ഞു.എത്ര ശ്രമിച്ചിട്ടും വാക്കുകളൊന്നും പുറത്തു വന്നില്ല അവൾ ബാത്റൂമിന് നേരെ കൈചൂണ്ടി.

“ഇവിടൊന്നുമില്ലലോ “ ബക്കറ്റിലെ വെള്ളമൊഴിച്ച് കളഞ്ഞുകൊണ്ട് അനൂപ് ചോദിച്ചു.

അവൾ ഭീതിയോടെ ചുറ്റിലും നോക്കി.പാമ്പ് അപ്രത്യക്ഷമായിരിക്കുന്നു ബിന്ദുചേച്ചിയുടെ വാക്കുകൾ വീണ്ടും മുഴങ്ങി.”അവ സാധാരണ പാമ്പുകളല്ല നാഗങ്ങളാണ്’

രാത്രി എത്ര കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല.”നിങ്ങളെന്താ ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാത്തത്.” തിരിഞ്ഞുകിടക്കുന്ന അനൂപും ഉറങ്ങിയിട്ടില്ലെന്ന് അവൾക്കുറപ്പായിരുന്നു.

“ഫോണിൽ കളിക്കാതെ ഞാൻ ചോദിച്ചതിന് മറപ്പുപടിപറയുന്നുണ്ടോ. ആർക്കാ ഈ രാത്രി മേസ്സേജിങ്” അവൾക്ക് ശുണ്ഠി കേറി.

“ മെസ്സേജിങ്ങൊന്നുമില്ല മോളെ വെറുതെ ഫെസ്ബുക്ക് നോക്കീതാ.പിന്നെ നീയെന്താ പറഞ്ഞത് ആ പാമ്പുകളുടെ കാര്യം.അതിപ്പോ ശരിക്കുമവിടെ പാമ്പുണ്ടായിരുന്നു എന്നുതന്നെ വെച്ചോ. ഒരുപാട് നാള് പൂട്ടിക്കിടന്ന വീടല്ലേ പാമ്പൊക്കെ കേറും.കുറച്ചുനാള് മനുഷ്യരുടെ പെരുമാറ്റം വന്നുകഴിയുമ്പോ അവ തന്നെ പൊക്കോളും.അതല്ലാതെ ഏതോ ബിന്ദു ചേച്ചി പറഞ്ഞ കഥയുമായി എന്റടുത്തേക്ക് വരണ്ടാ.നാഗങ്ങളും… സർപ്പശാപവും ഇതൊക്കെ ഇപ്പൊ ആരെങ്കിലും വിശ്വസിക്കുവോ.പാമ്പിനെ തിന്നണ ചൈനയിലില്ലാത്ത സർപ്പശാപമാണ് ഇവിടെ.എന്താ കഥ”

അവൻ പതുക്കെ കൈകൾ അവളുടെ തോളിൽ വെച്ചു.കവിളിൽ ചുംബിച്ചു.അവൾക്ക് നാണം വന്നു.തിരഞ്ഞ് അവന്റെ മുഖത്തേക്കുനോക്കവെ അവൾക്ക് പെട്ടന്ന് എന്തോ ഓർമ്മ വന്നു.

“ഇന്നു വേണ്ട കിടന്നുറങ്ങാൻ
നോക്ക്”അവളവന്റെ കൈ തട്ടിമാറ്റി.

ഉറക്കം വരാഞ്ഞിട്ടും അവൾ കണ്ണുകളടച്ചു കിടന്നു.ഇടയിലെപ്പോഴോ ഉറങ്ങിയും പോയി.

രാത്രി കുറച്ചുദൂരം ഇഴഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് വീണ്ടും കാലുകളിൽ നനഞ്ഞൊരു സ്പർശം അവൾക്ക് അനുഭവപ്പെട്ടത്.അവൾ കണ്ണുകൾ തുറക്കാൻ വിഫലമായി ശ്രമിച്ചു.പക്ഷെ കൺപോളകൾ അടഞ്ഞു തന്നെ കിടന്നു .ഒരുപാടുനേരത്തെ ശ്രമത്തിനുശേഷം അവൾ കണ്ണുകൾ തുറന്നു.ആ നിമിഷം അവൾ മനസ്സിലാക്കി അവൾ പുറത്താണ് കാലിന്നടിയിൽ നനഞ്ഞ മണ്ണ്.ചുറ്റും ആൽമരങ്ങൾ ഇരുട്ട്.ഏത് ധ്രുവത്തിൽ നോക്കിയിട്ടും അവൾക്ക് വീട് കണ്ടെത്താനായില്ല.ഗൗരി മുന്നോട്ട് നടന്നു.കാറ്റിന് നല്ല കുളിരുണ്ട്.ദൂരെയങ്ങ് ഒരു നുറുങ്ങു വെട്ടം തെളിഞ്ഞിട്ടുണ്ട് അവളങ്ങോട്ട് നടന്നു.വലിയൊരു ആൽമരച്ചോട്ടിൽ ഒരു ചെറിയ തറ നിലകൊണ്ടു അതിൽ ആരോ ദീപം തെളിയിച്ചിട്ടുണ്ട്.അതിനുനടുവിലായി കണ്ട നാഗത്താന്റെ രൂപത്തെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു.

ആ രൂപത്തിന് ചുറ്റും സ്വർണ്ണ നിറത്തിലുള്ള എന്തോവൊന്നു പിണഞ്ഞു കിടന്നിരുന്നു.അവളതിനെ തൊട്ടു.അതറിഞ്ഞുവെന്നോണം അത് പതുക്കെ ഒന്നനങ്ങി.’സ്വർണ്ണ നാഗം ‘ അവൾ മനസ്സിൽ പറഞ്ഞു.അതിന്റെ ദേഹത്ത് രക്ത ചുവപ്പിൽ ചില അക്ഷരങ്ങൾ തെളിഞ്ഞുവന്നു. ശ്രമകരമായി അവളത് വായിച്ചു

‘ഗൗരി’

29 Comments

  1. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്??

    1. ♥️♥️?????

  2. അടിപൊളി ആയിരുന്നു ബ്രോ… ഇപ്പോഴാണ് ഈ site ൽ ഉള്ള കഥകൾ ഒക്കെ വായിക്കുന്നത് കുറന്ന പേജിൽ പറയാനുള്ളത് എല്ലാം പറഞ്ഞു simply outstanding….

    1. ♥️♥️♥️????

  3. ༻™തമ്പുരാൻ™༺

    ബ്രോ.,.,

    ഇന്നാണ് വായിക്കാൻ സമയം കിട്ടുന്നത്.,.,.വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വളരെ നന്നായി തന്നെ അവതരിപ്പിച്ചു.,.,
    അവസാന സീൻ എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ..,??

    1. ??????നല്ല വാക്കുകൾക്ക് നന്ദി ???

  4. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്. എന്താണ് ഗൗരിക്ക് ഉണ്ടാകാൻ പോകുന്നതെന്ന് വായനക്കാരിൽ ത്രില്ലടിപ്പിച്ചു ഇരുത്തി വായിപ്പിച്ചു. അവസാനം കൊണ്ട് വന്ന ട്വിസ്റ്റും ആരാണ് വില്ലൻ എന്ന് പറയാതെ പറഞ്ഞതും നന്നായിരുന്നു. കുറച്ചു മുൻപ് സംഭവിച്ച ഒരു കൊലപാതകത്തെ വാക്കുകളിലൂടെയും എഴുതുകളിലൂടെയും താങ്കൾ ഒന്നും കൂടി ഓർമിപ്പിച്ചു. ചില ആളുകൾ അങ്ങനെയാണ് അവരെ നേരെയാക്കാൻ പറ്റിയെന്ന് വരില്ല. എന്തായാലും ഗുഡ് റൈറ്റിംഗ്.

    ഖുറേഷി അബ്രഹാം,,,,,,

    1. അഭിപ്രായത്തിനു നന്ദി

  5. Adipoli aayikn ….
    Pradeekshichd polee ella sambavichd …. Adh kond tenne orupaad ishtamaayi … Nalloru suspence aayirunnu … ????

    1. ♥️♥️♥️

  6. All the best dear, nice story…

    Love and respect…
    ❤️❤️❤️???

  7. നൈസ് സ്റ്റോറി. ഇഷ്ടപ്പെട്ടു ??.
    കുറേക്കാലമായുള്ള സംശയമാണ് എന്താണ് പാമ്പും നാഗവും തമ്മിലുള്ള വ്യത്യാസം

    1. നാഗം ദൈവീക ഗുണം ഉണ്ടെന്നാണ് വെപ്പ്

  8. സുരേഷ് ചാവരുകാവു ആകുമോ ആ പാമ്പിനെ ആ കെട്ടിയവനു കൊടുത്തത്..

    1. വളരെ കൃത്യത ആർന്ന അവതരണഭംഗി നാലുപേജിൽ പറയാൻ ഉള്ളത് പറഞ്ഞു
      vettakkaraaa

      1. ??? ഒരുപാട് ആഗ്രഹിച്ച വാക്കുകൾ ആണ്. തൃപ്തിയായി. മനസ് നിറഞ്ഞു. അടുത്ത കഥയുടെ ആമുഖത്തിൽ ഞാൻ എഴുതിയിട്ടുണ്ട് തങ്ങളുടെ അഭിപ്രായം വേണമെന്ന് അത് ഞാൻ അയച്ചിട്ടുണ്ട്. അത് വരുന്നതിനു മുന്നേ ഇവിടെ കിട്ടി അത് മതി

  9. ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും ആ സ്ത്രിയെ ആണ് പ്രേതീക്ഷിച്ചത് അവർക്കും പങ്കില്ല എന്ന് ഞാൻ കരുതുന്നുമില്ല
    ഇപ്പോൾ വർത്തമാന കാലത്ത് നടന്ന ഒരു കാര്യത്തെ ആസ്പദമാക്കി എഴുതിയ ഈ സ്റ്റോറി നന്നായി തന്നെ പറഞ്ഞിട്ടുണ്ട്
    ത്രില്ലിംഗ് ആയിരുന്നു

    By
    അജയ്

    1. സ്നേഹം മാത്രം ♥️♥️

  10. ജീനാ_പ്പു

    Super ?❣️???

  11. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??

  12. നല്ലൊരു കഥ..വർത്തമാന കാലത്തെ ഒരു സംഭവത്തെ വിഷയമാക്കി നന്നായി എഴുതിയിട്ടുണ്ട്..താങ്കളുടെ മുൻ കഥ വായിച്ചയാളെന്ന നിലയിൽ ഞാൻ ആ സ്ത്രീയെ ആയിരുന്നു അവസാന നിമിഷം വരെ സംശയിച്ചത്..എന്നാൽ ആദ്യമായി താങ്കളുടെ ഒരു കഥ വായിക്കുന്നയാൾ എത്രത്തോളം അങ്ങനെ ചിന്തിക്കും എന്നത് സംശയമാണ്..
    നല്ല ഒഴുക്കുള്ള അവതരണം..താങ്കൾ ഇനിയും തീർച്ചയായും എഴുതണം..സാധിക്കുമെങ്കിൽ ഈ ഒരേ തീം ആവർത്തിക്കാതെ മറ്റൊരു തീം ശ്രമിച്ചു നോക്കൂ..
    All the best ❤️

    1. ശ്രമിക്കുന്നുണ്ട് പക്ഷെ എനിക്ക് ദുരൂഹത ഉള്ള ആശയങ്ങൾ ആണ് ഇഷ്ടം

  13. ഇതേ പോലെ തീം ഉള്ള ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്, എവിടെ നിന്നാ എന്ന് ഓർമ വരുന്നില്ല,
    സൂപ്പർ എഴുത്ത്, ഒരു ചെറുകഥപോലെ ഹൃദ്യവും… ആശംസകൾ…

    1. നന്ദി സുഹൃത്തേ

  14. അടിപൊളി !! സസ്പെൻസ് ത്രില്ലറുകൾ നിങ്ങളുടെ genre തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..
    ആശംസകൾ…

    1. നന്ദയുണ്ട് നിങ്ങളുടെ സ്നേഹത്തിന്

Comments are closed.