ഗൗരി [ Enemy Hunter] 2071

കാർകൂന്തൾ തോളിന്റെ ഇടതു ഭാഗത്തേക്കിട്ട് അത് തലോടിക്കൊണ്ട് ബിന്ദു ചേച്ചി കഥപറഞ്ഞു തുടങ്ങി.

“ഇവിടെ പണ്ടൊരു കാവുണ്ടായിരുന്നു മോളെ. സർപ്പക്കാവ്.വടക്കേമറ്റത്തും തെക്കേമറ്റത്തും ഓരോ കാവുകളുണ്ട് അവിടുള്ള നാഗങ്ങൾ ഇണ ചേർന്നിരുന്നത് ഇവിടെ വെച്ചായിരുന്നു. കുന്നുംപുറത്തെ തറവാട്ടുകാര് പണ്ടു തൊട്ടേ വെച്ചാരാധിച്ചിരുന്നതാണ് നാഗങ്ങളെ. തറവാട് മുടിഞ്ഞപ്പോ പതുക്കെ കാവിന്റെ കാര്യം എല്ലാരും മറന്നു.വിളക്കുവെക്കലും നിന്നു പൂജയും നിന്നു.അവർക്കെന്ത് ചേതം തറവാട് പൂട്ടി അവരൊക്കെ കണ്ട വഴിക്കുപോയി. അനുഭവിക്കണത് ഇവിടുള്ളോരല്ലേ. രാത്രിയൊക്കെ പുറത്തിറങ്ങാൻ പേടിയാണ് മോളെ.കാത്തിരിക്കുവാ നാഗങ്ങള്.കുറെ വർഷങ്ങളായി എത്ര പേരായിവിടെ പാമ്പുകടിയേറ്റ് മരിച്ചതെന്നറിയാമോ. ഞങ്ങടെ കാര്യംപോട്ടെന്നുവെക്കാം.ഈ വീട്ടിൽ താമസിച്ചവരുടെ കാര്യമാ കഷ്ടം.”

“അതെന്താ ചേച്ചി “ ഗൗരി വിയർത്തു തുടങ്ങിയിരുന്നു.

“മോളെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.നിന്റെ പ്രായമുള്ള ഒരു അനുജത്തിയുണ്ട് എനിക്കും.”

“പറ ചേച്ചി”

“ഇവിടെ താമസിച്ച സുമംഗലികളാരും മൂന്ന് ദിവസം തികച്ചിട്ടില്ല മോളെ.നാഗങ്ങളിണ ചേർന്നിരുന്ന കാവായിത്. ആ കാവ് വെട്ടി അവിടെ വീട് വെച്ചിട്ട്. അവിടെ മനുഷ്യരുടെ ദാമ്പത്യം അവറ്റകളനുവദിക്കുമെന്ന് തൊന്നണിണ്ടൊ .”

ഗൗരിയുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു അവളൊന്നും ഉരിയാടാതെ കുമ്പിട്ടിരുന്നു.

“നാലിൽ കൂടുതൽ അനുഭവങ്ങളായിരിക്കുന്നു മോളെ.ആ പോലീസുകാരന്റെ ഭാര്യ.പിന്നെ വന്ന സ്കൂൾ ടീച്ചറ്.അവസാനം വന്ന ആ ക്രിസ്ത്യാനി കൊച്ചുൾപ്പടെ.ഇതെല്ലാം കണ്ടിട്ട് യാദൃശ്ചികം എന്ന വാക്കുപയോഗിക്കാൻ എനിക്കാവില്ല കുട്ടി.”

“ഒരാഴ്ച്ച മുമ്പ് ഈ വീട് വൃത്തിയാക്കാൻ വന്ന പണിക്കാര് കണ്ട കാഴ്ച്ച എന്താന്നറിയാമോ മോൾക്ക്.വീടിന്റെ അകത്തും പുറത്തും കിടന്നു ഞൊളക്കവായിരുന്നു പാമ്പുകള് അണലിയും മൂർഖനും പേരറിയാത്ത കുറേ വേറെ.എന്തോ ഇതൊരുതരത്തിൽ പാമ്പുകളുടെ വീടാ മോളെ.നമ്മള് മാറി കൊടക്കണതാ ബുദ്ധി.വെറും പാമ്പുകളാണെങ്കിൽ പോട്ടെ ഇതോർമ്മയുള്ള ജാതിയാ.നാഗങ്ങൾക്ക് ഭൂതകാലവും ഭാവിയും കാണാൻ കഴിയും. പോരാത്തതിന് കഴിഞ്ഞായുസ്സിലെ കണക്ക് വരെ അവറ്റകൾക്ക് ഓർമ്മയു ണ്ടാവും.”

“ചെറുതായി പാമ്പുകളുടെ ശല്ല്യമുണ്ടെന്ന് ബ്രോക്കർ പറഞ്ഞിരുന്നു.കുറേനാളായി കാട് പിടിച്ചുകിടക്കണ സ്ഥലമല്ലേ എന്ന് വിചാരിച്ച് അത് അത്ര കാര്യാക്കീല.” ഗൗരിയുടെ ഭയമപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

“എന്തായാലും ഹസ്ബൻഡ് വരുമ്പോ മോളിക്കാര്യം പറ.”

“പക്ഷെ അനൂപേട്ടന് ഇതിലൊന്നും വിശ്വാസമില്ല ചേച്ചി.ഞാൻ പറഞ്ഞാൽ കേൾക്കൂലാ”

“എങ്ങനെയെങ്കിലും പറഞ്ഞു മനസിലാക്ക് മോളെ.എന്നാ ഞാനങ്ങോട് ചെല്ലട്ടെ മുത്തശ്ശിക്ക് ചായക്ക് നേരായി” മുറ്റത്തേക്കിറങ്ങിയ ബിന്ദുച്ചേച്ചി കാലുകൾ ഉറച്ച് ചവിട്ടാതെ നിലത്തെല്ലാം സൂക്ഷ്മമായി നോക്കി നടന്നത് അവൾ ശ്രദ്ധിച്ചു.

ഗൗരി വീട്ടിൽ തനിച്ചായി. മനസ്സിൽ പലതരം ചിന്തകളായിരുന്നു.കുറെ നേരമവൾ ഒന്നും ചെയ്യാതെ സോഫായിലങ്ങനെ കിടന്നു.
പെട്ടന്ന് കാലുകളിൽ വഴുവഴുത്ത എന്തൊവൊന്നിന്റെ സ്പർശനം അവളറിഞ്ഞു.ഞെട്ടിയെണീറ്റ് നോക്കവെ വീടിന്റെ ശൂന്യത മാത്രം ബാക്കി. അറപ്പുളവാക്കുന്ന എന്തോ വസ്തു കാലുകളിൽ പറ്റിയിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.

29 Comments

  1. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്??

    1. ♥️♥️?????

  2. അടിപൊളി ആയിരുന്നു ബ്രോ… ഇപ്പോഴാണ് ഈ site ൽ ഉള്ള കഥകൾ ഒക്കെ വായിക്കുന്നത് കുറന്ന പേജിൽ പറയാനുള്ളത് എല്ലാം പറഞ്ഞു simply outstanding….

    1. ♥️♥️♥️????

  3. ༻™തമ്പുരാൻ™༺

    ബ്രോ.,.,

    ഇന്നാണ് വായിക്കാൻ സമയം കിട്ടുന്നത്.,.,.വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് വളരെ നന്നായി തന്നെ അവതരിപ്പിച്ചു.,.,
    അവസാന സീൻ എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ..,??

    1. ??????നല്ല വാക്കുകൾക്ക് നന്ദി ???

  4. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്. എന്താണ് ഗൗരിക്ക് ഉണ്ടാകാൻ പോകുന്നതെന്ന് വായനക്കാരിൽ ത്രില്ലടിപ്പിച്ചു ഇരുത്തി വായിപ്പിച്ചു. അവസാനം കൊണ്ട് വന്ന ട്വിസ്റ്റും ആരാണ് വില്ലൻ എന്ന് പറയാതെ പറഞ്ഞതും നന്നായിരുന്നു. കുറച്ചു മുൻപ് സംഭവിച്ച ഒരു കൊലപാതകത്തെ വാക്കുകളിലൂടെയും എഴുതുകളിലൂടെയും താങ്കൾ ഒന്നും കൂടി ഓർമിപ്പിച്ചു. ചില ആളുകൾ അങ്ങനെയാണ് അവരെ നേരെയാക്കാൻ പറ്റിയെന്ന് വരില്ല. എന്തായാലും ഗുഡ് റൈറ്റിംഗ്.

    ഖുറേഷി അബ്രഹാം,,,,,,

    1. അഭിപ്രായത്തിനു നന്ദി

  5. Adipoli aayikn ….
    Pradeekshichd polee ella sambavichd …. Adh kond tenne orupaad ishtamaayi … Nalloru suspence aayirunnu … ????

    1. ♥️♥️♥️

  6. All the best dear, nice story…

    Love and respect…
    ❤️❤️❤️???

  7. നൈസ് സ്റ്റോറി. ഇഷ്ടപ്പെട്ടു ??.
    കുറേക്കാലമായുള്ള സംശയമാണ് എന്താണ് പാമ്പും നാഗവും തമ്മിലുള്ള വ്യത്യാസം

    1. നാഗം ദൈവീക ഗുണം ഉണ്ടെന്നാണ് വെപ്പ്

  8. സുരേഷ് ചാവരുകാവു ആകുമോ ആ പാമ്പിനെ ആ കെട്ടിയവനു കൊടുത്തത്..

    1. വളരെ കൃത്യത ആർന്ന അവതരണഭംഗി നാലുപേജിൽ പറയാൻ ഉള്ളത് പറഞ്ഞു
      vettakkaraaa

      1. ??? ഒരുപാട് ആഗ്രഹിച്ച വാക്കുകൾ ആണ്. തൃപ്തിയായി. മനസ് നിറഞ്ഞു. അടുത്ത കഥയുടെ ആമുഖത്തിൽ ഞാൻ എഴുതിയിട്ടുണ്ട് തങ്ങളുടെ അഭിപ്രായം വേണമെന്ന് അത് ഞാൻ അയച്ചിട്ടുണ്ട്. അത് വരുന്നതിനു മുന്നേ ഇവിടെ കിട്ടി അത് മതി

  9. ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും ആ സ്ത്രിയെ ആണ് പ്രേതീക്ഷിച്ചത് അവർക്കും പങ്കില്ല എന്ന് ഞാൻ കരുതുന്നുമില്ല
    ഇപ്പോൾ വർത്തമാന കാലത്ത് നടന്ന ഒരു കാര്യത്തെ ആസ്പദമാക്കി എഴുതിയ ഈ സ്റ്റോറി നന്നായി തന്നെ പറഞ്ഞിട്ടുണ്ട്
    ത്രില്ലിംഗ് ആയിരുന്നു

    By
    അജയ്

    1. സ്നേഹം മാത്രം ♥️♥️

  10. ജീനാ_പ്പു

    Super ?❣️???

  11. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??

  12. നല്ലൊരു കഥ..വർത്തമാന കാലത്തെ ഒരു സംഭവത്തെ വിഷയമാക്കി നന്നായി എഴുതിയിട്ടുണ്ട്..താങ്കളുടെ മുൻ കഥ വായിച്ചയാളെന്ന നിലയിൽ ഞാൻ ആ സ്ത്രീയെ ആയിരുന്നു അവസാന നിമിഷം വരെ സംശയിച്ചത്..എന്നാൽ ആദ്യമായി താങ്കളുടെ ഒരു കഥ വായിക്കുന്നയാൾ എത്രത്തോളം അങ്ങനെ ചിന്തിക്കും എന്നത് സംശയമാണ്..
    നല്ല ഒഴുക്കുള്ള അവതരണം..താങ്കൾ ഇനിയും തീർച്ചയായും എഴുതണം..സാധിക്കുമെങ്കിൽ ഈ ഒരേ തീം ആവർത്തിക്കാതെ മറ്റൊരു തീം ശ്രമിച്ചു നോക്കൂ..
    All the best ❤️

    1. ശ്രമിക്കുന്നുണ്ട് പക്ഷെ എനിക്ക് ദുരൂഹത ഉള്ള ആശയങ്ങൾ ആണ് ഇഷ്ടം

  13. ഇതേ പോലെ തീം ഉള്ള ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്, എവിടെ നിന്നാ എന്ന് ഓർമ വരുന്നില്ല,
    സൂപ്പർ എഴുത്ത്, ഒരു ചെറുകഥപോലെ ഹൃദ്യവും… ആശംസകൾ…

    1. നന്ദി സുഹൃത്തേ

  14. അടിപൊളി !! സസ്പെൻസ് ത്രില്ലറുകൾ നിങ്ങളുടെ genre തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..
    ആശംസകൾ…

    1. നന്ദയുണ്ട് നിങ്ങളുടെ സ്നേഹത്തിന്

Comments are closed.