സന്ദീപ് അവൻ ചതിച്ചു. അവനെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. പക്ഷെ ശിൽപ. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾക്ക് എങ്ങനെ ഈ പ്രവൃത്തി ചെയ്യാൻ കഴിഞ്ഞു. സ്നേഹ എനിക്ക് ആ വീഡിയോ കാണിച്ചുതന്നു. ഒരു ഭാഗം മാത്രേ കണ്ടൊള്ളൂ അപ്പോഴേക്കും എന്റെ മനോനില തകരാൻ തുടങ്ങി.
“വേണ്ടാ, എനിക്ക് കാണേണ്ട.”
ഫോൺ തട്ടിമാറ്റി ഞാൻ ചുമരിനോട് ചാരിനിന്ന് കുറേ കരഞ്ഞു. പിന്നീട് ആരോടും സംസാരിക്കാതെ ഇരുട്ടിനെ മാത്രം ആശ്രയിച്ചു. സന്ദീപിന്റെ ഓർമ്മകൾ എന്നെ ഒരു മൊട്ടുസൂചിപോലെ കുത്തിനോവിക്കാൻ തുടങ്ങിയിരുന്നു. കാരണം അവനാണ് എന്നെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത്, അവനായിരുന്നു നിറങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ചത്, അതിനെക്കാളും അപ്പുറത്തായിരുന്നു ശില്പ. ഒരു മനസും മൂന്ന് ശരീരവും ആയിരുന്നു ഞങ്ങൾ. എന്നിട്ടും അവൾ, ഒന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വയം ഒഴിഞ്ഞുപോകുമായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴും, കോളേജിൽ പോകുമ്പോഴും നാട്ടുകാരും കൂട്ടുകാരും ചേർന്ന് കളിയാക്കാൻ തുടങ്ങി.
“കൃഷ്ണേ, ഞങ്ങള് കാണാത്ത വേറെ വല്ല വീഡിയോയും ഉണ്ടോ ” എന്ന് ചോദിക്കാൻ തുടങ്ങി.
ചിലർ അർത്ഥം വച്ചുള്ള നോട്ടം. കൂടാതെ പോലീസിന്റെ വക ചോദ്യങ്ങളും. സാഹിക്കാവുന്നതിനുമപ്പുറം സഹിച്ചു. ഇനിവയ്യ. പിന്നീടുള്ള എന്റെ ജീവിതം കാലത്തിന്റെ ഒഴുക്കിനനുസരിച്ചായിരുന്നു. അന്ധകാരത്തിന് മരണത്തിന്റെ ഗന്ധമുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ ഒരു വിവാഹം കഴിക്കുന്നതോടുകൂടി എല്ലാം ശരിയാകും എന്ന് വിചാരിച്ചു. അങ്ങനെ പത്തൊമ്പതാം വയസിൽ ഞാൻ വിവാഹിതയായി. അതോടെ തീരും എന്നുകരുതി. പക്ഷെ അവിടെയും വിധി എന്നെ തോൽപ്പിച്ചു.
ഇന്ന് എനിക്കുചുറ്റുമുള്ള അന്ധകാരത്തെ മറച്ചുപിടിക്കാൻ എനിക്കെന്റെ മകളുണ്ട്. അവളിലാണ് എന്റെ പ്രതീക്ഷ. കട്ടിലിൽ കിടന്ന് ഞാൻ അവളെ നോക്കിയപ്പോൾ പനിനീർപ്പൂവിന്റെ ഇതളുകൾ വിരിയുന്നപോലെ മിഴികളിൽ വിസ്മയം തീർത്ത് ഇടയ്ക്കെന്നെ നോക്കുന്നുണ്ടായിരുന്നു.
ശുഭം…
എന്ത് കഥയാടോ ഇത്. ആത്മഗതം എഴുതി അയച്ചതാണോ.
ഇതൊക്കെ എന്തിനാണ് പ്രസ്‌ദ്ധീകരിക്കുന്നത്
Eanthu kadhayaado ethu…ethinu aathmagatham eannu parayaam.