ആദ്യദിവസം കണ്ടില്ല, രണ്ടാം ദിവസവും കണ്ടില്ല.
മൂന്നാം ദിവസം അവൻ വന്നു. അവനെ കണ്ടപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പിന്നീടുള്ള സമയങ്ങളിൽ അവനോടൊന്നിച്ചു ചിലവഴിക്കാൻ ഞാൻ ശ്രമിച്ചു. ആയിടക്കാണ് പ്രണയം വീട്ടിൽ അറിയുന്നത്. അതുവരെ എന്നെ ശ്രദ്ധിക്കത്തെ വീട്ടുകാർ പിന്നീട് കർശന നിയന്ത്രണം ഏർപ്പെടുത്തി.
സ്കൂളിൽ നിന്ന് മാറ്റിച്ചേർക്കണം എന്ന് ഏട്ടൻ പറഞ്ഞു. ആ തീരുമാനത്തെ ഞാൻ എതിർത്തു.
“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും.”
വിഷയം സന്ദീപിനോട് പറഞ്ഞപ്പോൾ അവൻ എന്നെ ആശ്വസിപ്പിച്ചു.
ക്രിസ്തുമസ് ലീവിന് കോളേജ് അടച്ചു. ഈ ദിനങ്ങൾ എന്നെ തള്ളിനീക്കും എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പത്തുദിവസങ്ങൾ കഴിഞ്ഞ് ഞാൻ അവനെ കണ്ടു. പക്ഷെ അവനിൽ വന്ന മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. എന്നോട് വിശേഷങ്ങൾ ചോദിക്കുന്നില്ല, സംസാരിക്കുന്നില്ല. ആ അവഗണന എന്നെ മാനസികമായി തകർക്കുകയായിരുന്നു. അവസാനം പഠനത്തിൽ ശ്രദ്ധകൊടുക്കാൻ പറ്റാതെയായി. ഒരു ദിവസം ഞാൻ ക്ലാസ്സിലേക്ക് വന്നുകയറിയപ്പോൾ മറ്റുള്ള കുട്ടികൾ എന്നെനോക്കി ചിരിക്കുന്നത് ഞാൻ കണ്ടു.
“മോളെ വേറെ വീഡിയോ ഉണ്ടോ?”
അശ്വിൻ അത് ചോദിപ്പോൾ ഞാൻ അവനെ തീക്ഷ്ണമായി നോക്കി.
ഞാൻ സീറ്റിലേക്ക് നോക്കിയപ്പോൾ സ്നേഹയുണ്ട് പക്ഷെ ശില്പയില്ല. സ്നേഹയുടെ കണ്ണുകൾ ചുവന്ന് കലങ്ങി ഇരിക്കുന്നു. അവൾ എന്നെവന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു.
“എന്താടാ, എന്തിനാ കരയുന്നത്.?”
ഇടറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു.
“കൃഷ്ണേ, നിന്നെ പിൻസിപ്പാൾ വിളിക്കുന്നു.”
കൂട്ടുകാരി അലന വന്ന് പറഞ്ഞപ്പോൾ ബാഗ് ഡെസ്കിൽ വച്ചിട്ട് ഞാൻ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ചെന്നു.
“സന്ദീപും നീയുമായിട്ട് എന്താണ് ബന്ധം?”
പ്രിൻസിപ്പാൾ ചോദിച്ചപ്പോൾ മറുപടിയായി പറയാതെ ഞാൻ തലകുനിച്ചു നിന്നു.
“ഈ കോളേജിന് ഒരു നിലയും വിലയും ഉണ്ട് അത് ഇല്ലാണ്ടാക്കിയപ്പോൾ സമാധാനം ആയില്ലേ? ഇനിയിപ്പോൾ എന്തൊക്കെ സംഭവിക്കുമോ എന്തോ.”
അപ്പോഴും പ്രിൻസിപ്പാൾ പറഞ്ഞതിന്റെ അർത്ഥം എന്താണ് എന്ന് എനിക്ക് മനസിലായില്ല.
ക്ലാസിലേക്ക് തിരിച്ചുവന്നപ്പോഴാണ് സ്നേഹ കാര്യങ്ങൾ പറഞ്ഞത്.
“ശിൽപ, അവൾ…”
“എന്താ അവൾക്ക്.”
“അവളും സന്ദീപും തമ്മിലുള്ള വീഡിയോ പുറത്തായി.”
“ങേ, നമ്മുടെ ശില്പയോ?
“മ്, ”
മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞപ്പോൾ
എന്റെ കൈകാലുകൾ തളരുന്നപോലെ തോന്നി.
“നിങ്ങളറിഞ്ഞോ, ശിൽപ ആത്മഹത്യ ചെയ്തു ന്ന്.”
ജാസ്മിൻ അത് വന്ന് പറഞ്ഞപ്പോൾ എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.
ബോധം വരുമ്പോൾ ഞാൻ ഓഫീസ് റൂമിലെ മെഡിക്കൽ ബെഡിൽ കിടക്കുകയായിരുന്നു.
ജാസ്മിൻ പറഞ്ഞത് സത്യമായിരുന്നു.
എന്ത് കഥയാടോ ഇത്. ആത്മഗതം എഴുതി അയച്ചതാണോ.
ഇതൊക്കെ എന്തിനാണ് പ്രസ്‌ദ്ധീകരിക്കുന്നത്
Eanthu kadhayaado ethu…ethinu aathmagatham eannu parayaam.