കിച്ചുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടപ്പോഴാണ് എന്റെ ചിന്തകളിൽനിന്നും ഞാൻ ഉണർന്നത്. കിണറ്റിന്റെ കരയിൽ നിന്നുകൊണ്ട് അവളുടെ വസ്ത്രങ്ങൾ അവൾതന്നെ അലക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ കഴിക്കാൻ കൊണ്ടുവന്ന വസ്ത്രങ്ങൾ മുഴുവനും കഴുകി ഉണക്കാൻ വിരിച്ചിട്ട് കുളിക്കാൻ വേണ്ടി മോളേയും കൂട്ടി നടന്നു.
കുളികഴിഞ്ഞ് മോൾക്ക് ഭക്ഷണം കൊടുത്തപ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു. വൈകാതെതന്നെ അവളെ ഉറക്കികിടത്തിയിട്ട് അമ്മയ്ക്ക് ഭക്ഷണം കൊടുത്തു.
“കൃഷ്ണേ, എന്താ നിന്റെ ഭാവം, ഇങ്ങനെ നിൽക്കാൻ ആണോ? ഒരു തീരുമാനം എടുക്കേണ്ട സമയം കഴിഞ്ഞു.”
അമ്മയുടെ വാക്കുകളിൽ ഞാൻ ഒരു അധികപറ്റാണോ എന്നുവരെ തോന്നിപോകും.
“അമ്മേ, എനിക്ക് അല്പം സമയം കൂടെ വേണം,”
മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു.
“എടുക്കാം പക്ഷെ നിന്റെ ചേട്ടന്മാർ കല്യാണം കഴിക്കുന്നത് വരെ മാത്രം. വന്നുകയറുന്ന പെണ്ണിന്റെ സ്വഭാവത്തിനനുസരിച്ചായിരിക്കും ബാക്കികാര്യങ്ങൾ.”
“ഞാനൊരു അധികപ്പറ്റാണെങ്കിൽ പാഞ്ഞോളൂ, എന്റെ മോളേയും വിളിച്ച് ഞാനെങ്ങോട്ടെങ്കിലും പൊയ്ക്കോളാം”
സങ്കടവും ദേഷ്യവും ഒരുമിച്ചുവന്നപ്പോൾ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞല്ല. കാരണം അമ്മയ്ക്കറിയാം എന്നെ.
“അതല്ല കൃഷ്ണേ, എന്റെ കാലശേഷം നീ…”
അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ
മറുത്തൊന്നും പറയാതെ ഞാൻ മുറിയിലേക്ക് കയറി വാതിലടച്ചു കുറെ കരഞ്ഞു.
ഞാൻ എന്ത് തെറ്റാ ചെയ്തത്. ഭർത്താവിന് ‘അമ്മ മതി, എന്നെ വേണ്ട, ‘അമ്മ പറയുന്നത് പോലെ കാര്യങ്ങൾ ചെയ്യൂ. ‘അമ്മ വേണ്ട എന്നുപറഞ്ഞാൽ വേണ്ട. ഞാൻ അയാളുടെ ഭാര്യയല്ലേ? വികാരങ്ങൾ തോന്നുമ്പോൾ മാത്രം എന്റെയടുത്തേക്ക് വരുന്ന ഒരു ആളെ അല്ല എനിക്കുവേണ്ടത്. എനിക്കുമില്ലേ ചെറിയ ആഗ്രഹങ്ങൾ. വസ്ത്രങ്ങൾ വാങ്ങുമ്പോൾ ‘അമ്മ പറയുന്ന വില. മടുത്തു കൂട്ടിലിട്ട കിളിയെപോലെയുള്ള ആ ജീവിതം. അതുകൊണ്ടുതന്നെയാണ് മോളേയും വിളിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. അച്ഛൻ ഉപേക്ഷിച്ചതോടെ പിന്നെ അമ്മയുടെ വീട്ടിലായിരുന്നു ഞങ്ങൾ വളർന്നത്. അച്ഛച്ഛൻ മരിക്കുമ്പോൾ അമ്മയുടെ പേരിൽ വീട് എഴുതി വച്ചു. ഓർമ്മകളിൽ സൂക്ഷിക്കാൻ ഒന്നുമില്ലാത്ത ബാല്യം. അമ്മയും ഞങ്ങളും അമ്മാവന്മാർക്ക് ഒരു ബാധ്യത ആണോ എന്നുവരെ തോന്നിത്തുടങ്ങി. അവസാനം അമ്മാവന്റെ കുരുട്ടുബുദ്ധിയിൽ ഞങ്ങൾക്ക് വാടക വീട്ടിലേക്ക് മാറേണ്ടിവന്നു. ചിന്തകൾ കാടുകയറി പോകുമ്പോഴായിരുന്നു പണ്ട് കൂടെ പഠിച്ച സ്നേഹയുടെ ഫോൺ വന്നത്.
“കൃഷ്ണേ, എന്തൊക്കെ വിശേഷങ്ങൾ?”
“സുഖം, നീ വീട്ടിലേക്ക് വന്നോ?”
കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഉവ്വ്, കൊറോണവൈറസ് ആകെ വ്യാപിക്കുവല്ലേ ഏട്ടന് വരാൻ പറ്റില്ലന്ന് പറഞ്ഞു. ലീവിലുള്ള എല്ലാ ഡോക്ടർമാരെയും സർക്കാർ തിരിച്ചു വിളിച്ചു അപ്പോൾ ഏട്ടൻ പോയി.”
“മ്, ”
“മോളെന്ത്യേ?”
എന്ത് കഥയാടോ ഇത്. ആത്മഗതം എഴുതി അയച്ചതാണോ.
ഇതൊക്കെ എന്തിനാണ് പ്രസ്‌ദ്ധീകരിക്കുന്നത്
Eanthu kadhayaado ethu…ethinu aathmagatham eannu parayaam.