ഇതൾ [Vinu Vineesh] 64

ഇതൾ

Ethal | Author :  Vinu Vineesh

 

രചന : വിനു വിനീഷ്
(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമല്ല.)

“മോളെ, കിച്ചൂ അമ്മേടെ ഫോൺ എവിടെ?”
ഞാൻ ഉറക്കെ വീണ്ടും ചോദിച്ചു.

“ആ, എനിക്ക് അറിയില്ല. ”

“നീയല്ലേ ഗെയിം കളിക്കാൻ കൊണ്ടുപോയത്.”
അരിശത്തോടെ ഞാൻ ചോദിച്ചു.

“ന്നിട്ട് ഞാൻ അമ്മേടെ ബാഗിൽ ഇട്ടല്ലോ, ”

“മ്, ‘അമ്മ നോക്കട്ടെ, ന്നിട്ട് അവിടെ ഇല്ലെങ്കിൽ ഞാൻ കാണിച്ചു തരാ…”

ഞാൻ വേഗം അടുക്കളയിൽ നിന്നും മുറിയിലേക്ക് ചെന്ന്‌ ബാഗ് തുറന്നു നോക്കി. അവൾ പറഞ്ഞത് ശരിയായിരുന്നു. ഫോൺ ബാഗിൽ തന്നെ ഉണ്ട്.

“കൃഷ്ണേ, ദേ അരിക്ക് വച്ച വെള്ളം തിളയ്ക്കുന്നു.”
അടുക്കളയിൽ നിന്നും അമ്മ വിളിച്ചപ്പോഴാണ് അരി കഴുകിവച്ചത് ഓർമ്മവന്നത്.
കല്യാണം കഴിഞ്ഞു ആദ്യത്തെ വഴക്ക് ഇതേ വിഷയത്തിൽ തന്നെയായിരുന്നു. അന്ന് മോൾ ഉണ്ടായിട്ടില്ല, പത്തൊമ്പതാം വയസിൽ ഭാര്യയായ എനിക്ക് എന്റേതായ ചില കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അതൊന്നും ഉൾക്കൊള്ളാനും മറ്റും അവർ തയ്യാറായില്ല. മാത്രവുമല്ല എന്റെ കുറ്റങ്ങളും കുറവുകളും മാത്രം.

“കൃഷ്ണേ, നീയെന്താ ആലോചിച്ചു നിൽക്കുന്നത്.”
അരി കഴുകിനിൽക്കുന്ന എന്നോട് ‘അമ്മ ചോദിച്ചു.

“ഏയ്, ഒന്നുല്ലമ്മാ, ഞാൻ വെറുതെ…”
ഉത്തരമില്ലാതെ ഞാൻ നിന്നു പരുങ്ങി.

“ഉവ്വ്, എനിക്ക് മനസിലായി. നീ അതവിടെ വച്ചിട്ട് അലക്കാൻ ഉള്ളത് അലക്കിയിട്, അരി ഞാൻ കഴുകിയിട്ടോളാം. ”

“മ്, ”
മറുത്തൊന്നും പറയാതെ ഞാൻ കഴുകാനുള്ള വസ്ത്രങ്ങളുമായി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും കിച്ചുവും എന്റെകൂടെ വന്നു. ആവണി എന്നാണ് അവളുടെ പേര്. കിച്ചു എന്ന് ഞങ്ങൾ വിളിക്കും.
സത്യം പറഞ്ഞാൽ ഇന്ന് എന്റെ ജീവിതം അവൾക്ക് വേണ്ടിയാണ് മാറ്റിവച്ചിരിക്കുന്നത്. നല്ല വിദ്യാഭ്യാസം, നല്ല ഭക്ഷണം, നല്ല വസ്ത്രങ്ങൾ അങ്ങനെ എന്നെക്കൊണ്ട് ആവുന്ന തരത്തിൽ ഒന്നിനും ഒരു കുറവും ഇല്ലാതെ ഞാൻ അവളെ വളർത്തും. അച്ഛന്റെ കുറവ് ഉണ്ടെങ്കിലും ആ ഒരു കുറവ് ഞാൻ കാണിക്കാറില്ല. അങ്ങനെ ഒരു വിഷമം എനിക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ. കല്യാണം കഴിച്ച അന്നൊക്കെ വലിയ സ്നേഹമായിരുന്നു. ഒരുമിച്ച് പുറത്തുപോകുന്നു. ഭക്ഷണം കഴിക്കുന്നു. ഒഴിവുള്ള ദിവസങ്ങളിൽ സിനിമയ്ക്ക് കൊണ്ടുപോകുന്നു. അങ്ങനെ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. പക്ഷെ ഇതിനുള്ളിൽ എപ്പോഴോ അയാൾ മാറാൻ തുടങ്ങി. ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചിപോരാ, കഴുകിയ വസ്ത്രങ്ങളിൽ അഴുക്ക്, എന്തിനും ഏതിനും കുറ്റങ്ങൾ മാത്രം. എല്ലാം സഹിച്ചു ഞാൻ നിന്നു. ഒരു ദിവസം പണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ എന്റെ ആഭരണങ്ങൾ അവർ എടുത്തു. അവർക്ക് ഒരു ബുദ്ധിമുട്ട് വന്നാൽ അത് എന്റെകൂടെയല്ലേ എന്നുകരുതി ഞാൻ സമ്മതിച്ചു. പക്ഷെ അവിടെയും എനിക്ക് തെറ്റി. ഇന്നുവരെ അതിലെ ഒരു നുള്ള് സ്വർണ്ണംപോലും അവർ എനിക്ക് എടുത്തുതന്നില്ല. കിച്ചു ഉണ്ടായശേഷം ചില മാറ്റങ്ങൾ വരുമെന്ന് കരുതി പക്ഷെ അത് വെറും തോന്നൽ മാത്രമായിരുന്നു.

“അമ്മേ,”

Updated: April 15, 2020 — 1:27 am

2 Comments

  1. എന്ത് കഥയാടോ ഇത്. ആത്മഗതം എഴുതി അയച്ചതാണോ.

    ഇതൊക്കെ എന്തിനാണ് പ്രസ്‌ദ്ധീകരിക്കുന്നത്

  2. Eanthu kadhayaado ethu…ethinu aathmagatham eannu parayaam.

Comments are closed.