ആ പാൽപാത്രം കിണറിന്റെ ആൾമറയിൽ വെച്ച് തിരിച്ചുനടക്കുമ്പോൾ വറ്റാത്ത നാൾ വരെ തന്റെ മുലപ്പാൽ കുഞ്ഞിനുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു… പക്ഷെ അതെത്രനാൾ.. അറിയില്ലല്ലോ..
മുഖത്തേക്കടിച്ച സൂര്യപ്രകാശം നഷ്ടമാക്കിയ ഉറക്കത്തെ പഴിക്കാതെ പതിയെ എഴുന്നേറ്റു… ശരീരത്തെവിടെയെല്ലാമോ വേദനിക്കുന്നു… ഇനി ഒന്നേന്നു തുടങ്ങണം… എന്തെല്ലാമോ തീരുമാനിച്ചുറപ്പിച്ചെഴുന്നേറ്റപ്പോൾ സ്ഥിരമായി ഉണർത്തുന്ന കുഞ്ഞുകരച്ചിലിന്റെ അഭാവം ഏറെ അസ്വസ്ഥയാക്കി.. നിലത്തെവിടെയോ ചിതറിതെറിച്ചു കിടക്കുന്ന ചോരത്തുള്ളികൾ ഒരു നിമിഷം എന്താണ് സംഭവിച്ചതെന്നത് വ്യക്തമാക്കിയില്ല… തണുത്തുമരവിച്ച കുഞ്ഞിനെ വാരി നെഞ്ചിലേക്ക് പുണരുമ്പോൾ സത്യത്തെ മനസ്സിലാക്കാൻ കഠിനമായി പരിശ്രമിക്കുകയായിരുന്നു..എന്തുകൊണ്ടോ ആ കണ്ണുകൾ ചലിച്ചില്ല…
തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേക്ക് കയറിയ അവളുടെ ലക്ഷ്യം എന്നും തന്റേത് മാത്രമായ അടുക്കളയിലേക്കായിരുന്നു… ഉള്ളതിൽ മൂർച്ച കൂടുതലുള്ള കത്തി കയ്യിലെടുത്തെങ്കിലും തനിക്കതിനാവില്ലെന്ന് മനസ്സ് തീർത്തുപറഞ്ഞു..എന്നാൽ നിർജീവമായ കുഞ്ഞുശരീരം അവളെ മുന്നോട്ടു നയിച്ചു.. തള്ളിത്തുറന്ന വാതിലിൽ നിന്നും ദൃഷ്ടി നേരെ പതിച്ചത് ആ കാലുകളിലേക്കായിരുന്നു… തന്റെ കുഞ്ഞിന്റെ കാലുകൾ ഒരിക്കൽ ചേർത്തുവെച്ച് നടക്കണമെന്നാഗ്രഹിച്ച കാലുകൾ.. വായുവിലുയർന്നു കിടന്ന ആ കാലുകൾക്ക് ചുവട്ടിലായി വലിയ അക്ഷരങ്ങളാൽ കൊത്തിപ്പെറുക്കിയെഴുതിയിരുന്നു…
“പറ്റുമെങ്കിൽ ക്ഷമിക്കുക.. മാപ്പ്…”
അവളുടെ കണ്ണുകളിൽ നിന്നുമിറ്റുവീണ അവസാനകണ്ണുനീർതുള്ളി എന്തെല്ലാമോ ചോദ്യങ്ങൾ അവശേഷിപ്പിച്ചിരുന്നു… ആർക്കൊക്കെയോ വേണ്ടിമാത്രം…
<<<<<<< അവസാനിച്ചു >>>>>>>
ഇങ്ങനെയുള്ള ആളുകൾ ഇക്കാലത്തുണ്ടോ എന്നു ചിന്തിച്ചുപോകാം… എന്നാൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്… കണ്ണുതുറന്നു നോക്കുക… ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാനുള്ളതാണ് സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങളും ആനുകൂല്യങ്ങളും.. മടിക്കാതെ തന്നെ അത് പ്രയോഗിക്കാൻ ശ്രമിക്കുക.. അല്ലെങ്കിൽ ചിലപ്പോൾ ഏറെ വൈകിയെന്നു തോന്നും.. പിന്നെ സ്ത്രീകൾക്കനുകൂലമായ നിയമങ്ങൾ തെറ്റായി കൈകാര്യം ചെയ്യുന്നത് മൂലം ആ ആനുകൂല്യങ്ങളും നിയമങ്ങളും എടുത്തുമാറ്റണമെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ട്രോളുകളാൽ സമ്പന്നമാക്കുന്നവർ പീഡനമനുഭവിക്കുന്ന ഭൂരിപക്ഷ വിഭാഗത്തെയും അവർ വഞ്ചിക്കുകയാണെന്ന് ആലോചിക്കുന്നത് നന്നായിരിക്കും..
അതുപോലെ പ്രധാനമാണ് ലഹരിയുപയോഗം മാറ്റുന്ന മനുഷ്യസ്വഭാവം…എല്ലാവരും ഒരുപോലെയല്ല എന്നും മനസിലാക്കുന്നു… എന്നാലും..
വളരെ യാദൃശ്ചികമായി കേൾക്കേണ്ടി വന്ന ഒരു ജീവിതം ഒരുപാട് നാൾ എന്റെ ഉറക്കം കെടുത്തി… അതിൽ നിന്നുമാണ് ഇത്തരമൊരു കഥയുടെ ആശയം ലഭിച്ചത്.. അതും ഇതുമായി കഥയിൽ ബന്ധമില്ലെങ്കിലും ആശയം ഏതാണ്ട് അതൊക്കെ തന്നെ..
പിന്നെ ട്രെയിനിൽ യുവതി ആക്രമണത്തിൽ നിന്ന് ചാടി രക്ഷപെട്ടത്… ഒന്നും പറയാനില്ല ..
സ്നേഹത്തോടെ AK
❤❤❤❤
നന്നായിരുന്നു.. കെട്ടി കഴിഞ്ഞാൽ ആ പെണ്ണിനോട് എന്തും ആവാം എന്നുള്ള ഒരു മനോഭാവം.. അല്ലാതെ എന്ത് . അത് മദ്യപിക്കുനവർ മാത്രം അല്ല.. അല്ലാത്തവരും ചെയ്യുന്നുണ്ട്..
സ്നേഹത്തോടെ❤️
തീർച്ചയായും.. മദ്യപിച്ചാലും ഒരുപദ്രവവുമില്ലാതെ ജീവിക്കുന്നവരും ഉണ്ട് ?.. കുറെയൊക്കെ സ്വഭാവവും ഫാക്ടർ ആണ്.. പിന്നെ സ്വബോധവും..♥️
വളർത്തി വലുതാക്കിയ achaneyum അമ്മയെയും ഉപേക്ഷിച്ചു ഇറങ്ങുമ്പോ അവരുടെ കണ്ണിലെ വിഷമം കണ്ടില്ലന്ന് നടിക്കുമ്പോ ചിലപ്പോ ദൈവം തന്നെ നൽകിയ ശിക്ഷയാകും അത്. പ്രണയത്തെ കുറ്റം പറഞ്ഞെ അല്ല പ്രണയം കൊണ്ട് മാതാ പിതാക്കളെ മറക്കരുത് എന്നെ ഉദ്ദേശിച്ചുള്ളൂ. നല്ല കഥയായിരുന്നു.
പ്രണയം കണ്ടെത്തുന്നതിലോ പ്രണയിക്കുന്നതിലോ മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല.. തീർച്ചയായും അതൊരു വ്യക്തിയുടെ മാത്രം ചോയ്സ് ആണ് ?.. പക്ഷെ മാതാപിതാക്കളെ അവഗണിക്കാതിരിക്കാൻ ശ്രമിക്കുന്നത് നന്നാവും.. സ്നേഹത്തോടെ പറഞ്ഞാൽ സ്നേഹിക്കുന്നവർ കേൾക്കാതിരിക്കുമോ..ഇവിടെ അവൾക്ക് പെട്ടെന്നാരും ഇല്ലാതായത് കാണിക്കാൻ ആ അവസ്ഥ കാണിച്ചെന്നെ ഉള്ളൂ..
Swathathryam theerchayayum durvyaakyanikkapedunnund….
എല്ലാവർക്കും സ്വാതന്ത്ര്യം വേണ്ടത് തന്നെയെന്ന് എല്ലാവരും ഓർത്താൽ ഒരു പരിധി വരെ ഒരുപോലെ കാണാൻ സാധിക്കും… പിന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് നഷ്ടപ്പെടുത്തുന്നത് അർഹതപ്പെട്ടവർക്കുള്ള നീതിയാണ്
കഥയിലായാലും കുഞ്ഞു പൈതലിനെ കൊന്നുകൊണ്ടൊക്കെ ഭാവനയുണ്ടാക്കാൻ പറ്റുന്നത് കഥാകൃത്തിനുള്ളിൽ ഒരു സാഡിസ്റ്റ് ഉളളതു കൊണ്ടാണ്, രചയിതാവിൻ്റെ ചിന്തയുടെയോ ആഗ്രഹത്തിൻ്റെയോ പ്രതിഫലനമാണ് രചന
ഒന്നിരുത്തി ചിന്തിക്കുക കഥക്കവസാനം കോറിയിട്ട വരികളിലെ ക്രൂരത തനിക്കുളളിലും ഇല്ലേയെന്ന്
തീർച്ചയായും ?
പിന്നെ ലഹരിയുടെ അമിതപ്രയോഗത്തിൽ യഥാർത്ഥ ജീവിതത്തിലും പലതും നടക്കാറുണ്ട് സഹോ…
ഞാൻ എറ്റവും കൂടുതൽ വെറുക്കുന്ന കാര്യം ആണ് ഇത് സ്ത്രീകളെ ബഹുമാനിക്കാത്തത്.
കാരണം അനുഭവം ആണ്. അതിലെ സ്ത്രീ മറ്റാരുമല്ല എന്റെ ഉമ്മയാണ് അത്. പക്ഷേ ഇപ്പോൾ അങ്ങനെ അടിപിടി ഇല്ല. ഒരു ദിവസം അങ്ങേരുടെ ചൊറിച്ചിൽ സഹിക്കാൻ വയാതെ ഞാൻ അങ് പേട്ടിചു.uppaye alla ketto ummante randam kettyon.
ഇന്നത്തെ കാലത്ത് ഒരു പരിധി വരെ ആളുകൾ മരിച്ചിന്തിച്ചു കഴിഞ്ഞു.. എന്നാലും പല സ്ഥലങ്ങളിലും ഇപ്പോഴും ഇത്തരം കാര്യങ്ങൾ നടക്കുന്നത് വസ്തുതയാണ്..അമിത മദ്യപാനവും കാരണമാകുന്നു.. Respect everyone..ല്ലേ
*മാറിചിന്തിച്ചു
1st
?