ഇരുട്ട് [AK] 81

ഇരുട്ട്

Eruttu | Author : AK

 

പെട്ടെന്ന് തട്ടിക്കൂട്ടിയ ചെറിയ ഒരു കഥയാണ്…വായിച്ചുനോക്കി അഭിപ്രായം പറയാൻ മറക്കല്ലേ…

********************************

ചുവന്നു തടിച്ച മുഖവുമായി ആ ഒറ്റപ്പെട്ട മുറിയുടെ മൂലയ്ക്കായിരിക്കുമ്പോൾ എന്തിനെന്നുപോലുമറിയാതെ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.. ഇറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ തന്റെ കവിളുകളിൽ തീർത്ത വേദനയറിയാതെയുള്ള ആ ഇരുപ്പിന് പിന്നിൽ എന്തെല്ലാമോ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണം.. ഒരു വേള മറ്റു വീടുകളിൽ കാണുന്ന പ്രകാശം ആ വീട്ടിലെ ഇരുട്ട് അത്രത്തോളമാണെന്ന് എടുത്തുകാട്ടി…കത്തിയെരിയുന്ന അവസാന മെഴുകുതിരിയും എല്ലാ പ്രതീക്ഷകളെയും പാടെ തകർക്കുന്നുവെന്ന് തോന്നി.. എത്ര പെട്ടെന്നാണ് തന്റെ ജീവിതം മാറിമറയുന്നതെന്ന് ചിന്തിക്കാതിരിക്കാനായില്ല…

അടുത്ത മുറിയിൽ നിന്നുമുള്ള കുഞ്ഞിന്റെ കരച്ചിൽ തന്റെ ആകുലത കൂട്ടുന്നതറിഞ്ഞ ആ മാതൃഹൃദയം പതിവിലുമധികം വേദനിച്ചു… ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോൾ തന്നെ നേരത്തെ കിട്ടിയ മർദ്ദനത്തിന്റെ ഫലമായി നടുവിന് കൈ ചേർത്ത് അവിടെതന്നെ ഇരുന്നുപോയി..എന്നിരുന്നാലും എങ്ങനെയെല്ലാമോ എഴുന്നേറ്റ് മുടന്തിയങ്ങെത്തിയപ്പോൾ കുഞ്ഞിന്റെ തൊട്ടിലിനു തൊട്ടരികിലായി ചുമന്ന കണ്ണുകളും കുറുക്കിക്കൊണ്ട് അയാൾ ഇരിക്കുന്നുണ്ടായിരുന്നു… അയാളുടെ മാറിവരുന്ന മുഖഭാവങ്ങളും വലിഞ്ഞുമുറുകിയ പേശികളും കാൺകെ വല്ലാത്തൊരു ഭയപ്പാടോടുകൂടെ തന്നെ വാതിൽക്കൽ നിന്ന് ആ തൊട്ടിലിലേക്ക് നോക്കി..

കുഞ്ഞിന്റെ കരച്ചിൽ കൂടുന്നെന്നല്ലാതെ യാതൊന്നും സംഭവിക്കുന്നില്ല.. എങ്ങനെ കരയാതിരിക്കും.. നേരമിതുവരെയായിട്ടും ഒന്നും അകത്തേക്ക് ചെന്നിട്ടില്ല… കുഞ്ഞല്ലേ.. മുതിർന്നവരെ പോലെ അതിനു പറ്റുമോ..റേഷൻകടയിൽ പോയാൽ ആവശ്യത്തിനുള്ളതെല്ലാം കിട്ടും… കാർഡ് ബി പി എലും ആണ് താനും… എന്നാൽ താനെങ്ങനെയാണ് ഒറ്റക്കാ കാടിനുചേർന്നു പോവുക.. അവിടം മുഴുവൻ നാശം പിടിച്ച ചെക്കന്മാരാണ്.. അവരുടെ നോട്ടം കണ്ടാൽ തന്നെയറയ്ക്കും… ദഹിപ്പിക്കും വിധമാണ്… ഒരിക്കൽ അയലത്തെ ചെക്കനെ കൊണ്ട് വാങ്ങിപ്പിച്ചതിന്റെ ബാക്കിയുള്ളത് കൊണ്ട് ഇന്നലെ വരെ തള്ളി നീക്കി..പക്ഷെ ഇനി…

“ഇതെന്റേത് തന്നെയാണോടീ പൊലയാടി മോളെ..”

കുഞ്ഞിനെ നോക്കി തന്റെ മനസ്സിനെയാകെ മരവിപ്പിച്ചുകൊണ്ടുള്ള അയാളുടെ ഗർജ്ജനം തന്നെയൊന്നു ഞെട്ടിച്ചുവെന്നത് ശരിയാണ്… പക്ഷെ കുഞ്ഞിന്റെ അലറിക്കരച്ചിൽ കേട്ടുകൊണ്ട് തന്റെ വേദനകളെല്ലാം മറന്നുകൊണ്ട് അവളോടി കുഞ്ഞിനെ നെഞ്ചോട് ചേർത്തു…

“ആർക്കറിയാം… ദിവാരൻ ഇടയ്ക്കിടെ ഇങ്ങോട്ടു വരാറുണ്ടെന്ന് കേട്ടു… ഇതവന്റെയാകും..”

പൊള്ളുന്ന വാക്കുകളാണ്… പക്ഷെ ശീലമായിരുന്നു.. മറുത്തൊന്നും പറഞ്ഞില്ല.. മനസ്സ് മടുത്തിരിക്കുന്നു… പതിയെ കുഞ്ഞിനെയുമെടുത്തുകൊണ്ട് ഉമ്മറത്തേക്ക് നടന്നു… നിലത്തായി കുഞ്ഞിനെ മുലയൂട്ടാനിരുന്നു…

“ആരെ കാണിക്കാനാ #&&#&**#&… ഞാനുറങ്ങുമ്പോ ആരെങ്കിലും വര്വോ… പറയെടി…”

15 Comments

  1. നിധീഷ്

    ❤❤❤❤

  2. നന്നായിരുന്നു.. കെട്ടി കഴിഞ്ഞാൽ ആ പെണ്ണിനോട് എന്തും ആവാം എന്നുള്ള ഒരു മനോഭാവം.. അല്ലാതെ എന്ത് . അത് മദ്യപിക്കുനവർ മാത്രം അല്ല.. അല്ലാത്തവരും ചെയ്യുന്നുണ്ട്..
    സ്നേഹത്തോടെ❤️

    1. തീർച്ചയായും.. മദ്യപിച്ചാലും ഒരുപദ്രവവുമില്ലാതെ ജീവിക്കുന്നവരും ഉണ്ട് ?.. കുറെയൊക്കെ സ്വഭാവവും ഫാക്ടർ ആണ്.. പിന്നെ സ്വബോധവും..♥️

  3. വളർത്തി വലുതാക്കിയ achaneyum അമ്മയെയും ഉപേക്ഷിച്ചു ഇറങ്ങുമ്പോ അവരുടെ കണ്ണിലെ വിഷമം കണ്ടില്ലന്ന് നടിക്കുമ്പോ ചിലപ്പോ ദൈവം തന്നെ നൽകിയ ശിക്ഷയാകും അത്. പ്രണയത്തെ കുറ്റം പറഞ്ഞെ അല്ല പ്രണയം കൊണ്ട് മാതാ പിതാക്കളെ മറക്കരുത് എന്നെ ഉദ്ദേശിച്ചുള്ളൂ. നല്ല കഥയായിരുന്നു.

    1. പ്രണയം കണ്ടെത്തുന്നതിലോ പ്രണയിക്കുന്നതിലോ മാതാപിതാക്കൾക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല.. തീർച്ചയായും അതൊരു വ്യക്തിയുടെ മാത്രം ചോയ്സ് ആണ് ?.. പക്ഷെ മാതാപിതാക്കളെ അവഗണിക്കാതിരിക്കാൻ ശ്രമിക്കുന്നത് നന്നാവും.. സ്നേഹത്തോടെ പറഞ്ഞാൽ സ്നേഹിക്കുന്നവർ കേൾക്കാതിരിക്കുമോ..ഇവിടെ അവൾക്ക് പെട്ടെന്നാരും ഇല്ലാതായത് കാണിക്കാൻ ആ അവസ്ഥ കാണിച്ചെന്നെ ഉള്ളൂ..

  4. Swathathryam theerchayayum durvyaakyanikkapedunnund….

    1. എല്ലാവർക്കും സ്വാതന്ത്ര്യം വേണ്ടത് തന്നെയെന്ന് എല്ലാവരും ഓർത്താൽ ഒരു പരിധി വരെ ഒരുപോലെ കാണാൻ സാധിക്കും… പിന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് നഷ്ടപ്പെടുത്തുന്നത് അർഹതപ്പെട്ടവർക്കുള്ള നീതിയാണ്

  5. കോന്ത്രാപ്പി

    കഥയിലായാലും കുഞ്ഞു പൈതലിനെ കൊന്നുകൊണ്ടൊക്കെ ഭാവനയുണ്ടാക്കാൻ പറ്റുന്നത് കഥാകൃത്തിനുള്ളിൽ ഒരു സാഡിസ്റ്റ് ഉളളതു കൊണ്ടാണ്, രചയിതാവിൻ്റെ ചിന്തയുടെയോ ആഗ്രഹത്തിൻ്റെയോ പ്രതിഫലനമാണ് രചന

    ഒന്നിരുത്തി ചിന്തിക്കുക കഥക്കവസാനം കോറിയിട്ട വരികളിലെ ക്രൂരത തനിക്കുളളിലും ഇല്ലേയെന്ന്

    1. തീർച്ചയായും ?

    2. പിന്നെ ലഹരിയുടെ അമിതപ്രയോഗത്തിൽ യഥാർത്ഥ ജീവിതത്തിലും പലതും നടക്കാറുണ്ട് സഹോ…

  6. ഞാൻ എറ്റവും കൂടുതൽ വെറുക്കുന്ന കാര്യം ആണ് ഇത് സ്ത്രീകളെ ബഹുമാനിക്കാത്തത്.
    കാരണം അനുഭവം ആണ്. അതിലെ സ്ത്രീ മറ്റാരുമല്ല എന്റെ ഉമ്മയാണ് അത്. പക്ഷേ ഇപ്പോൾ അങ്ങനെ അടിപിടി ഇല്ല. ഒരു ദിവസം അങ്ങേരുടെ ചൊറിച്ചിൽ സഹിക്കാൻ വയാതെ ഞാൻ അങ് പേട്ടിചു.uppaye alla ketto ummante randam kettyon.

    1. ഇന്നത്തെ കാലത്ത് ഒരു പരിധി വരെ ആളുകൾ മരിച്ചിന്തിച്ചു കഴിഞ്ഞു.. എന്നാലും പല സ്ഥലങ്ങളിലും ഇപ്പോഴും ഇത്തരം കാര്യങ്ങൾ നടക്കുന്നത് വസ്തുതയാണ്..അമിത മദ്യപാനവും കാരണമാകുന്നു.. Respect everyone..ല്ലേ

      1. *മാറിചിന്തിച്ചു

Comments are closed.