ഇവിളിത് എന്ത് ഭാവിച്ചാ ? ആ മഹേഷ് എങ്ങാൻ ഇപ്പോ വന്നാൽ തീർന്ന് ദൈവമേ…
അതെ ആ പത്രോം പായസവും ഇവിടെ വച്ചിട്ട് പൊയ്ക്കോ.. ഞാൻ കുടിച്ചോളാം…
അയ്യടാ!!അത് വേണ്ട …ഇപ്പോ തന്നെ കുടിച്ചോ ഞാൻ പില്ലോ മുകളിലേക്ക് ഉയർത്തി എഴുന്നേറ്റിരുന്നു..
പക്ഷെ ഈ കൈ കൊണ്ട് ഞാനെനെങ്ങനെ സ്പൂൺ പിടിച്ചു കോരിക്കുടിക്കും? ഞാൻ അഭിരാമിയെ നോക്കിപ്പറഞ്ഞു…
അതേ..എന്നെക്കൊണ്ടൊന്നും പറ്റില്ല.. മഹേഷ് വരട്ടെ..നിങ്ങള് പൊയ്ക്കോ…
അവളത് കേട്ടതായിപ്പോലും ഭാവിക്കാതെ സ്പൂൺ കൊണ്ട് പായസം കോരി എന്റെ നേരെ നീട്ടി ഞാൻ വാ തുറക്കാതെ കിടന്നു എങ്ങാനും സംസാരിക്കാൻ വാ തുറന്നാൽ…
ഇതൊക്കെ കണ്ട് ലാവണ്യ വാ പൊത്തിചിരിച്ചു പ്രോത്സാഹനം കൊടുക്കുന്നുണ്ട്..
ഞാൻ വാ പൂട്ടി വച്ചത് കൊണ്ട് അഭിരാമി എന്റെ കൈയ്യിൽ അടിച്ചു പറഞ്ഞു ”വാ തുറക്ക് മാഷേ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പായസമാണ്…
എത്ര നേരം പിടിച്ചു നിൽക്കും… ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു..
അഭിരാമി എനിക്ക് പായസം കോരിതരുന്ന രംഗം കണ്ടുകൊണ്ടാണ് മഹേഷ് വരുന്നത്.. അവന്റെ കൈയ്യിൽ ഒരു ഗ്ലാസ്സ് ചായയുണ്ട്..
അവൻ എന്നെയും അഭിരാമിയെയും മാറി മാറി നോക്കി എന്നിട്ട് പറഞ്ഞു അളിയാ…. ഞാനില്ലെങ്കിലും അളിയന് നല്ല എന്റർടൈൻമെന്റ് ആണല്ലോ…
☝️☝️☝️ടാ മഹേഷേ നീ ആണല്ലേ ഇവർക്ക് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന വിവരം കൊടുത്തത്…
അത് പിന്നളിയാ അത് ഇവൾമാരാണെന്ന് അറിയില്ലാരുന്നു അളിയന്റെ ഏതെങ്കിലും ആരാധികമാർ വിളിച്ചതന്നല്ലേ ഞാൻ വിചാരിച്ചത്.. മാത്രവുമല്ല ഇവര് പേരൊന്നും പറഞ്ഞില്ല…
ഓഹോ അങ്ങനെ ഏതെങ്കിലും അവളുമാര് പറഞ്ഞാൽ ഉടനെ നീ എന്റെ വിവരം മുഴുവൻ ചോർത്തി കൊടുക്കും അല്ലേ?
എന്റെ പൊന്നളിയാ അത് കൊണ്ട് അളിയന് ദോഷോന്നും ഉണ്ടായില്ലല്ലോ?
മാത്രവുമല്ല ദേണ്ടെ ഇതേ പോലെ കോരിത്തരാനും ആളുണ്ടായല്ലോ ??
അതെന്താ നീ ഒരർത്ഥം വച്ച് സംസാരിക്കുന്നേ..?
ഞാൻ ദേഷ്യത്തിൽ അവനെ നോക്കി..
ഞാനൊരു തമാശ പറഞ്ഞതനാണേ അവൻ ഒഴിഞ്ഞു മാറി…
ആ പിന്നെ നിന്റെ അമ്മ വിളിച്ചു ഞാൻ ഒള്ള സത്യം അങ്ങ് പറഞ്ഞു അവര് ഇങ്ങോട്ട് വരുമെന്നു പറഞ്ഞിട്ടുണ്ട്…
എടാ മഹാപാപി ചതിച്ചല്ലോ.. ഞാൻ വെപ്രാളത്തിൽ എഴുന്നേറ്റു..
എന്താ അമ്മ വരുന്നതിന്? അഭിരാമി ഒന്നും മസസ്സിലാവാതെ ചോദിച്ചു..
ഒന്ന് കൊണ്ട് പോടീ അവളുടെ പായസം ഞാൻ ചൂടായി…
തീർന്നില്ല ഒരു സ്പൂൺ കൂടിയുണ്ട്..
വിളിച്ചോണ്ട് പോടീ ഈ പിശാചിനെ… ഞാൻ ലാവണ്യയെ നോക്കി അലറി..
ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു…
ഞാൻ ഉച്ചക്ക് അങ്ങെത്തും മറുവശത്തുനിന്നും കരച്ചിൽ മാത്രം ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു …( തുടരും)
Note-(സ്റ്റോറി വായിച്ച കൂട്ടുകാർ ദയവായി സപ്പോർട്ട് ചെയ്യുക ഞാൻ ആദ്യമായിട്ടാണ് എഴുതുന്നത് പ്ലീസ് കമെന്റ് )
Sorry അത് മാറിപ്പോയി ഉടനെ ഇടാം
ഒന്ന് വേഗം താ ബ്രോ
Pending ലിസ്റ്റിൽ ആണ്
❤️❤️
ethu nerathe vannathalle..autha partu taru..
Entta pillechaaa?????????
ആളെ സോമൻ ആക്കുന്ന പരിപാടി ആണല്ലോ .?
ഇത് വന്നതല്ലേ ബാക്കി താ ഇതിന്റ ബാക്കി വന്നു അറിഞ്ഞു വായിക്കാൻ വന്നവരെ നിരാശനാക്കാനാണോ നീ വന്നത് അടുത്ത പാർട്ട് പെട്ടന്ന് തരണം
❤❤
ഇത് ആൾറെഡി വന്ന രണ്ട് പാർട്ടുകൾ അല്ലെ ബ്രോ ഇതെന്തിനാ മൂന്നാം പാർട്ടായി ഇട്ടേക്കുന്നെ?
Frst❤️