ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 ❤❤❤ [ശങ്കർ പി ഇളയിടം] 108

Views : 4541

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3

Erupatham Noottandinte Pranayam Part 3

Author : Shankar P Elayidam [ Previous Part ]

 

ഞാൻ ആദിത്യ ശിവദാസ്.. വയസ്സ് 20 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്..
ഒന്നര മാസത്തെ സസ്‌പെൻഷന് ശേഷം കോളേജിലേക്കുള്ള യാത്രയിൽ ആണ് ഞാൻ…സമയം വൈകിയത്കൊണ്ട് വണ്ടി കുറച്ചു സ്പീഡ് ആക്കാൻ ഞാൻ ആവശ്യപ്പെട്ടു..എന്റെ അടുത്ത സുഹൃത്ത് ആയ മഹേഷ്‌ ആണ് ബൈക്ക് ഓടിക്കുന്നത്… നല്ല ട്രാഫിക്ക് ആണ് ബൈക്ക് ആയത്കൊണ്ട് ഒരുവിധം നുഴഞ്ഞു കയറിപോകാം എന്ന ധാരണയിൽ അവൻ സ്പീഡ് കൂട്ടി… എന്നാൽ തിരക്ക് കാരണം ഒരുപാട് ദൂരം പോകുവാൻ കഴിഞ്ഞില്ല..
പെട്ടെന്ന് ആണ് അത് സംഭവിച്ചത്….!!!!
ഒരു വലിയ വണ്ടിയെ മറികടന്നു പോകുന്നതിനിടയിൽ മറ്റൊരു വണ്ടി നമ്മുടെ ബൈക്കിൽ തട്ടി…
സിഗ്നൽ ആയത് കൊണ്ട് മഹേഷ്‌ ആ വണ്ടിയുടെ ഡ്രൈവർ ഗ്ലാസിൽ തട്ടി വിളിച്ചു…
ഗ്ലാസ്സ് താഴ്ത്തി അതൊരു പെൺകുട്ടി ആയിരുന്നു.. പക്ഷെ മഹേഷ്‌ ആകട്ടെ പെണ്ണെന്നു പോലും നോക്കാതെ നല്ല ഭാഷയിൽ തന്നെ കൊടുത്തു…
പക്ഷെ ആ മോഡേൺ പെൺകുട്ടി താൻ തെറ്റ് ചെയ്തിട്ടില്ല എന്ന രീതിയിൽ മഹേഷിനോട് പ്രതികരിച്ചു….
ഈ സമയം എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു…
പെട്ടന്ന് സിഗ്നൽ ഓൺ ആയി പിറകെ വരുന്ന വണ്ടികൾ നീട്ടി ഹോൺ അടിക്കാൻ തുടങ്ങി..
ഞാൻ പറഞ്ഞു എടാ മഹേഷേ അത് വിട്ടിട്ട് വണ്ടി എടുക്ക്., അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു വിട്ടു…പോകുന്ന വഴി അവൻ അവളെപ്പറ്റി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷെ
അപ്പോഴും എന്റെ മനസ്സ് കലങ്ങി മറിഞ്ഞ ചിന്തകളാൽ കലുഷിതമായിരുന്നു…
കോളേജിൽ ഫ്രഷേഴ്‌സിനു വേണ്ടി വെൽക്കം ഡേയ്‌സ് തുടങ്ങിയ സമയമായിരുന്നു..
കോളേജിൽ എത്തി കുറച്ചു കഴിഞ്ഞ് ഞാൻ 2ആം നിലയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ
ആ ട്രാഫിക്കിൽ വച്ച് കണ്ട അതെ പെൺകുട്ടിയുടെ വണ്ടി ശ്രദ്ധയിൽപ്പെട്ടു.. ഞാനത് മഹേഷിനെ വിളിച്ചു കാണിക്കുകയും ചെയ്തു..
അപ്പോൾ ഞാൻ വണ്ടിയിൽ വച്ച് പറഞ്ഞതൊന്നും നീ കേട്ടില്ലേ? അവളുടെ കഴുത്തിൽ നമ്മുടെ കോളേജ് ഐഡി ഞാൻ കണ്ടിരുന്നു.. ഓ അതാണോ നീ പണി കൊടുക്കണം എന്നൊക്ക ബൈക്കിൽ ഇരുന്നു പറഞ്ഞത്… ഇതൊക്കെ വലിയ പ്രശ്നം ആക്കേണ്ട കാര്യമൊന്നും ഇല്ലളിയാ…
ഇല്ല ആദീ ഞാൻ ഇത് അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല അവള് എന്നെ മറ്റേ വിരല് പൊക്കിക്കാണിച്ചളിയാ 🙄🙄🙄..
മറ്റേ വിരലാ?
ഓ 😄😄അങ്ങനെ.. ശരി ഞാൻ ഇതിൽ ഇടപെടുന്നില്ല., നീ എന്തേലും കാണിക്ക്.. ഞാൻ ക്ലാസ്സിലേക്ക് പോയി…

ഇന്ട്രെവെൽ ടൈമായി എനിക്ക് മുന്നേ മഹേഷ്‌ പുറത്തേയ്ക്ക് പോയിരുന്നു… കുറച്ചു നേരം ഞാൻ പഴയ കാര്യങ്ങൾ ചിന്തിച്ചു ക്ലാസ്സിൽ തന്നെ ഇരുന്നു.. പുറത്തു കൂക്കും വിളിയും കേട്ട് ഞാൻ ചിന്തയിൽ നിന്നുണർന്നു… ഞാൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി.. താഴത്തെ നിലയിൽ നോട്ടീസ് ബോർഡിന്റെ ഭാഗത്തായി കുറെ പിള്ളേർ കൂടി നിൽപ്പുണ്ട്.. പ്രധാനപ്പെട്ട വല്ല വിവരവും ആണെന്ന് കരുതി ഞാൻ വേഗത്തിൽ അങ്ങോട്ട്‌ നടന്നു.. പോകുന്ന വഴി ഒരു പെൺകുട്ടി എന്റെ നേരെ കരഞ്ഞുകൊണ്ട് ഓടി വരുന്നുണ്ട് , താഴേക്ക് നോക്കി

Recent Stories

The Author

ശങ്കർ പി ഇളയിടം

11 Comments

  1. ശങ്കർ പി ഇളയിടം

    Sorry അത്‌ മാറിപ്പോയി ഉടനെ ഇടാം

    1. ഒന്ന് വേഗം താ ബ്രോ

      1. ശങ്കർ പി ഇളയിടം

        Pending ലിസ്റ്റിൽ ആണ്

  2. ❤️❤️

  3. ethu nerathe vannathalle..autha partu taru..

  4. Entta pillechaaa😆😆😆😆😡😡😡😡😡

  5. ആളെ സോമൻ ആക്കുന്ന പരിപാടി ആണല്ലോ .?

  6. ഇത് വന്നതല്ലേ ബാക്കി താ ഇതിന്റ ബാക്കി വന്നു അറിഞ്ഞു വായിക്കാൻ വന്നവരെ നിരാശനാക്കാനാണോ നീ വന്നത് അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

  7. ശങ്കരഭക്തൻ

    ഇത് ആൾറെഡി വന്ന രണ്ട് പാർട്ടുകൾ അല്ലെ ബ്രോ ഇതെന്തിനാ മൂന്നാം പാർട്ടായി ഇട്ടേക്കുന്നെ?

  8. ശങ്കരഭക്തൻ

    Frst❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com