ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 ❤❤❤ [ശങ്കർ പി ഇളയിടം] 108

അത് ഈ നാറി ലാവണ്യ പറഞ്ഞട്ട് കാണിച്ചതാ..
അത് പിന്നെ ഞാനറിഞ്ഞോ ചേട്ടാ ഒരു കോളേജ് ആകുമെന്ന് ലാവണ്യ ഇടയ്ക്ക് കയറി പറഞ്ഞു..
ടീ നീ എന്നെ ചേട്ടാന്ന് ഒന്നും വിളിക്കണ്ട കോൾ മീ ”sir” ഒക്കെ…
ഒക്കെ sir ലാവണ്യ പേടിയോടെ പറഞ്ഞു…
അത് പോട്ടെ നിങ്ങൾക്ക് എന്നെ നല്ല പോലെ അറിയാമെന്ന് പറഞ്ഞത് മനസ്സിലായില്ല…
അതൊക്കെ അറിയാം..
ആദിയുടെ.. സോറി ചേട്ടന്റ ക്ലാസ്സിലെ രമ്യ ചേച്ചി പറഞ്ഞു എല്ലാം .. പിന്നെ ആ നോട്ടീസ് ബോർഡിൽ ഒട്ടിച്ചത് ചേട്ടനാണ് കീറിയത് എന്ന് ഇന്നലെയാണ് ഞാനറിഞ്ഞത്..പിന്നെ കടി കിട്ടിയത് അതും അറിഞ്ഞു..അതും പറഞ്ഞു അവര് പരസ്പരം നോക്കി ചിരിച്ചു.
ഉം..അപ്പൊ അതും അറിഞ്ഞു.. കടിച്ചവളെ എങ്ങാൻ എന്റെ കൈയ്യിൽ കിട്ടിയാൽ ഞാൻ…
അതും പറഞ്ഞു ഞാൻ കൈ ചുരുട്ടി ബെഡിൽ ഇടിച്ചു. എന്റെ ദേഷ്യം കണ്ട് അഭിരാമിയുടെ മുഖം വിളരുന്നത് ഞാൻ ശ്രദ്ദിച്ചു..
അവൾ പറഞ്ഞു അത് ചിലപ്പോൾ അവൾക്ക് ആള് മാറിപ്പോയതാവും ചേട്ടാ..
അത് നിനക്കെങ്ങനെ അറിയാം? ആളെ നിനക്കറിയോ?
ഏയ് എനിക്കറിയില്ല.. അവൾ പെട്ടന്ന് മറുപടി പറഞ്ഞു ഞാൻ അവളെ ശ്രദ്ദിച്ചു നോക്കി..
നല്ല നാടൻ പെൺകുട്ടിയുടെ ചേല് ., ചുരിദാർ ആണ് ves ആണ് വേഷം നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുണ്ട്.. അന്ന് കാറിൽ കണ്ടപ്പോ എന്തായിരുന്നു പത്രാസ്സ്?
ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ട് അവൾ കൈകൾ പിന്നിലേക്ക് ആക്കി ഞാൻ പെട്ടെന്നാണ് അവളുടെ കൈകൾ ശ്രദ്ദിച്ചത്..
അവളുടെ വലതു കൈയ്യിൽ ഒരു കെട്ട്..
ഞാൻ ചോദിച്ചു എന്താ സൂയിസൈഡ് അറ്റെപ്‌റ്റ് ആണോ?
ഉടനെ വന്നു മറുപടി അല്ല ഒരു ഗിനിപ്പന്നി കടിച്ചതാ..
ഉം എല്ലാം മനസ്സിലായി ഞാൻ വിരൽ ഞൊടിച്ചുകൊണ്ട് പിറുപിറുത്തു..
ങേ ? എന്ത് മനസ്സിലായെന്ന്..
എടീ ഭദ്രകാളീ നീയല്ലേ ഇന്നലെ എന്റെ കൈയ്യിൽ കടിച്ചത് എന്നിട്ട് സുഖിവിവരം അന്വേഷിക്കാൻ വന്നിരിക്കുന്നു…വേഗം പൊയ്ക്കോ ?
അയ്യോ!! സോറി ചേട്ടാ എന്നോട് ക്ഷമിക്കണം ആളറിയാതെ പറ്റിയതാ ആ മഹേഷ്‌ ഇല്ലേ അവനെയാ ഉദ്ദേശിച്ചത് ചേട്ടന്റെ കൈയ്യിൽ കെട്ടിയിട്ടില്ലേ ആ വാച്ച് കാരണം ആണ് ആള് മാറിയത്..
ശരിയാണ് മഹേഷിന്റെ വാച്ച് ഇന്നലെ ഞാൻ കെട്ടിയിരുന്നു…
അവൾ കരയാൻ തുടങ്ങി…
ഒക്കെ.. കുട്ടി കരണ്ട.. നോക്ക് ഇത് ഹോസ്പിറ്റൽ ആണ് ആൾക്കാർ ശ്രദ്ദിക്കും…
അവൾ കരച്ചിൽ നിർത്തുന്നില്ല.
ഞാൻ വിഷയം മാറ്റുവാൻ തുടങ്ങി..
അല്ല രോഗിയെ കാണാൻ കൈയും വീശിയാണോ വന്നത്? കഴിക്കാൻ ഒന്നുമില്ലേ? ഞാൻ ചോദിക്കാൻ കാത്തിരുന്നത് പോലെ തോന്നി.. അഭിരാമി ലാവണ്യയെ നോക്കി അവളുടെ കൈയ്യിൽ ഒരു കവർ ഉണ്ട്‌ അതിൽ നിന്ന് ഒരു പൊക്കമുള്ള പാത്രവും ഗ്ലാസും കരണ്ടിയുമൊക്ക എടുത്തു സ്റ്റൂളിൽ വച്ചു..
അത് കണ്ടപ്പോഴേ ഞാൻ പറഞ്ഞു ഞാൻ കഞ്ഞിയൊന്നും കുടിക്കില്ല എനിക്ക് വേണ്ട….
ഹെലോ ചേട്ടാ ഇത് കഞ്ഞിയാണെന്ന് ആര് പറഞ്ഞു ഇത് നല്ല പായസമാണ് ഇന്ന് എന്റെ ഹാപ്പി ബര്ത്ഡേ ആണ് അഭിരാമി പറഞ്ഞു ..
എന്ത് കുന്തമായാലും എനിക്ക് വേണ്ട.. ഞാൻ പുറം തിരിഞ്ഞു കിടക്കാൻ പോയി..
അവൾ എന്റെ മറുപടി ഒന്നും വക വച്ചതേ ഇല്ല.. ഗ്ലാസ്സിൽ പായസവും സ്പൂണുമിട്ട് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു..

11 Comments

  1. ശങ്കർ പി ഇളയിടം

    Sorry അത്‌ മാറിപ്പോയി ഉടനെ ഇടാം

    1. ഒന്ന് വേഗം താ ബ്രോ

      1. ശങ്കർ പി ഇളയിടം

        Pending ലിസ്റ്റിൽ ആണ്

  2. ❤️❤️

  3. ethu nerathe vannathalle..autha partu taru..

  4. Entta pillechaaa?????????

  5. ആളെ സോമൻ ആക്കുന്ന പരിപാടി ആണല്ലോ .?

  6. ഇത് വന്നതല്ലേ ബാക്കി താ ഇതിന്റ ബാക്കി വന്നു അറിഞ്ഞു വായിക്കാൻ വന്നവരെ നിരാശനാക്കാനാണോ നീ വന്നത് അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

  7. ശങ്കരഭക്തൻ

    ഇത് ആൾറെഡി വന്ന രണ്ട് പാർട്ടുകൾ അല്ലെ ബ്രോ ഇതെന്തിനാ മൂന്നാം പാർട്ടായി ഇട്ടേക്കുന്നെ?

  8. ശങ്കരഭക്തൻ

    Frst❤️

Comments are closed.