ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 ❤❤❤ [ശങ്കർ പി ഇളയിടം] 108

അതെന്താ ആദീ നിനക്ക് പറഞ്ഞാൽ?…??

അത് മഹേഷേ നിനക്കറിയാല്ലോ അമ്മയാവും വിളിക്കുന്നത് എന്നെക്കൊണ്ട് നുണ പറയാൻ ഒക്കില്ല…അതൊക്കെ പാപമാടാ..
ഓ അപ്പൊ ആ പാപം എന്റെ തലേൽ വീഴാട്ടെയെന്ന്… ഉം ഒക്കെ ഞാൻ പറഞ്ഞോളാം മഹേഷ്‌ മൊബൈലും കൊണ്ട് പുറത്തേക്ക്‌ പോയി..
അഞ്ചു മിനിറ്റു കഴിഞ്ഞു അവൻ തിരിച്ചു വന്നു., ഞാൻ ചോദിച്ചു എന്തായി അമ്മ എന്ത് പറഞ്ഞു?.
എടാ നിന്റെ അമ്മ അതൊന്നും വിശ്വസിച്ച മട്ടില്ല നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു.. ഒടുവിൽ ബാക്ടറി കഴിഞ്ഞു എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി…
എടാ ഡാഷ് മോനെ നീ കൊളമാക്കിയല്ലോ?..

പിറ്റേന്ന് ഡോക്ടർ വന്നപ്പോൾ ഞാൻ ഡിസ്ചാർജ് ചെയ്യാൻ പറ്റുമോ എന്ന് അന്വേഷണം നടത്തി വൈകുന്നേരം നോക്കാം എന്നാണ് മറുപടി വന്നത്..ഞാൻ എഴുന്നേൽറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ബ്രെഷ് ചെയ്തു വന്നു..
ബ്രേക്ഫാസ്റ്റ് കഴിക്കാൻ പറ്റില്ല കൈ ബാൻടേജ് ചെയ്തു വച്ചിരിക്കുകയാണ്..
ഞാൻ ഓരോന്നു ചിന്തിച്ചു കിടന്നു..
മഹേഷ്‌ അടുത്ത് തന്നെ ഉണ്ട് .ടാ ഒരു ചായ മേടിച്ചോണ്ട് വരോ? അവൻ ഉടനെ പുറത്തേക്ക്‌ പോയി..
അല്പം കഴിഞ്ഞ് അവിടേക്ക് രണ്ടു പെൺകുട്ടികൾ കടന്നു വന്നു…കാണാൻ നല്ല ഭംഗിയുള്ള രണ്ടെണ്ണം ആ മഹേഷ്‌ ഉണ്ടായിരുന്നേൽ പഞ്ചാര അടിച്ച് അവന്റെ ഊപ്പാട് വന്നേനെ ??
ഞാൻ ആരാണെന്ന മട്ടിൽ അവരെ നോക്കി..
അവർ സ്വയം പരിചയപ്പെടുത്തി.. ഞാൻ ലാവണ്യ ഇത് അഭിരാമി ബാലചന്ദ്രൻ ..
ഒക്കെ.. ഇവിടെ എന്തിനാ വന്നതെന്ന് പറഞ്ഞാൽ കൊള്ളാം… ഞാൻ ഗൗരവം വിടാതെ ചോദിച്ചു..
ഞങ്ങൾ ഒരു രോഗിയെ കാണാൻ വന്നതാ ലാവണ്യയുടെ ഒരു വല്യമ്മയെ ഇവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്.. അങ്ങനെ വന്നു പിന്നെ മിസ്റ്റർ ആദിത്യൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു കാണാൻ വന്നു..
വല്യമ്മയെ കാണാൻ വന്നത് ഒക്കെ അത് വല്യമ്മ…
ഞാൻ ചോദിച്ചത് ഞാൻ ആരാ?
എനിക്ക് നിങ്ങളെ അറിയാതെ എന്നെ എന്തിന് കാണാൻ വരണം?
അഭിരാമി ആണ് മറുപടി പറഞ്ഞത്
ആര് പറഞ്ഞു അറിയില്ലെന്ന് ഒരേ കോളേജിൽ അല്ലേ പിന്നെ അറിയാതിരിക്കോ.. ഞങ്ങക്ക് ആദിയെ നന്നായറിയാം…
അതിന് ഞാൻ കോളേജിൽ റീ ജോയിൻ ചെയ്തിട്ട് അധികം ആയിട്ടില്ല.. എനിക്ക് ഇവരെ കണ്ട് പരിചയം തോന്നുന്നില്ല വല്ല വട്ട് കേസുമാണോ ദൈവമേ.. ഞാൻ ആകെ കൺഫ്യൂഷൻ ആയി..
ആദി ടെൻഷൻ ആവണ്ട അന്ന് ഒരിക്കൽ കാർ ബൈക്കിൽ തട്ടിയില്ലേ? ആ തല തെറിച്ച പെൺപിള്ളേർ ആ രണ്ട് പേര് നമ്മളാ..
ആ ശരിയാ അന്ന് കാറിൽ വച്ച് കണ്ടത് ഈ പെണ്ണിനെ ആണല്ലോ… പക്ഷെ അന്ന് കുറച്ചു മോഡേൺ ലുക്കിൽ ആയിരുന്നു.. ഓവർ ലിപ്റ്റിക്,മോഡേൺ ഡ്രസ്സ്‌, ഓവർ മേക്കപ്പ് അതാണ് പെട്ടെന്ന് അറിയാത്തത്..ഞാൻ മനസ്സിൽ ഓർമിച്ചു..
പെട്ടെന്ന് ഞാൻ മറുപടി പറഞ്ഞു..ഓ ആ രണ്ടെണ്ണം അപ്പോൾ ജൂനിയർ സ്റ്റുഡന്റസ്..
പക്ഷെ ലാവണ്യ സെക്കൻഡ് ഇയർ, പക്ഷെ നമ്മുടെ കോളേജിൽ പുതുതായി വന്നതാ…..
ഓകെ..
എന്നാലും നിങ്ങളെന്തിനു എന്നെ കാണാൻ വരണം?
ഞാൻ പറയാം മിസ്റ്റർ ആദി…
എന്ത് ആദിയോ?ഞാൻ അവളെ നോക്കി കണ്ണുരുട്ടി..
അല്ല ആദിയേട്ടാ എനിക്ക് ഡ്രൈവിംഗ് അറിയാത്തോണ്ട് ഇവള് എനിക്ക് പഠിപ്പിച്ചു തരുമ്പോഴാ നിങ്ങടെ വണ്ടീൽ തട്ടുന്നത്…
അപ്പോൾ പിന്നെ ആ തെറി വിളി.. ഫിംഗർ ഉയർത്തി കാണിച്ചത്? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

11 Comments

  1. ശങ്കർ പി ഇളയിടം

    Sorry അത്‌ മാറിപ്പോയി ഉടനെ ഇടാം

    1. ഒന്ന് വേഗം താ ബ്രോ

      1. ശങ്കർ പി ഇളയിടം

        Pending ലിസ്റ്റിൽ ആണ്

  2. ❤️❤️

  3. ethu nerathe vannathalle..autha partu taru..

  4. Entta pillechaaa?????????

  5. ആളെ സോമൻ ആക്കുന്ന പരിപാടി ആണല്ലോ .?

  6. ഇത് വന്നതല്ലേ ബാക്കി താ ഇതിന്റ ബാക്കി വന്നു അറിഞ്ഞു വായിക്കാൻ വന്നവരെ നിരാശനാക്കാനാണോ നീ വന്നത് അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

  7. ശങ്കരഭക്തൻ

    ഇത് ആൾറെഡി വന്ന രണ്ട് പാർട്ടുകൾ അല്ലെ ബ്രോ ഇതെന്തിനാ മൂന്നാം പാർട്ടായി ഇട്ടേക്കുന്നെ?

  8. ശങ്കരഭക്തൻ

    Frst❤️

Comments are closed.