ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 ❤❤❤ [ശങ്കർ പി ഇളയിടം] 108

ഞാൻ വിരണ്ടുപോയി ഞാൻ അലറിവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റു അതിനിടയിൽ മറു കൈ കൊണ്ട് ആളുടെ ഒരു കൈയിൽ ഞാൻ പിടുത്തമിട്ടു..ആരാണ് എന്നറിയാൻ ഞാൻ മുഖത്തേക്ക് നോക്കി അതൊരു പെൺകുട്ടിയായിരുന്നു. മുഖത്തേയ്ക്ക് മുടി മറഞ്ഞു കിടന്നതിനാൽ ഞാൻ ആളെ തിരിച്ചറിയാൻ പറ്റുന്നില്ല.. ഞാൻ അവളുടെ മുടി മാറ്റി നോക്കുവാൻ ശ്രമിച്ചു.. പക്ഷെ അവൾ കുതറിമാറി.. കടിയുടെ വേദന കൊണ്ട് എനിക്ക് ശക്‌തമായി അവളെ പിടിക്കുവാനും കഴിഞ്ഞില്ല…
ഓടുന്നതിനിടയിൽ അവൾ മുടി ചികഞ്ഞുമാറ്റി എന്നെ രൂക്ഷമായി നോക്കി അവളുടെ മുഖത്ത് മുഴുവൻ ഹോളിയുടെ ഛായം തേച്ചിരുന്നു…

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം -2❤♥♥♥

ഞാൻ അവളെ തന്നെ നോക്കി നിന്ന കാരണം മഹേഷ്‌ എന്റെ അടുത്ത് വന്നത് പോലും അറിഞ്ഞില്ല…
ടാ അദീ എന്തിനാടാ കിടന്ന് അലറുന്നേ? ആ പെണ്ണെന്തിനാ തിരിഞ്ഞോടുന്നേ? നീ അവളെ എന്ത്വാ ചെയ്തേ?
ഞാൻ ഒന്നും ചെയ്തില്ലളിയാ ദേണ്ടെ അവളെന്നെയാ കടിച്ചത് ഞാൻ കൈ പൊക്കി അവനെ കാണിച്ചു..
എന്നിട്ട് നീ അവളെ ചുമ്മാതങ്ങു വിട്ടോ അവൻ പല്ല് ഞെരിച്ചുകൊണ്ട് ചോദിച്ചു…, ആരാണ് അവൾ നിന്നെയെന്തിനു കടിച്ചു?
എടാ അവള് പൊയ്ക്കോട്ടെ ഞാൻ മനഃപൂർവം അവളെ വിട്ടതാ.. ഒരു പെണ്ണ് അതും ഫസ്റ്റ് ഇയർ സ്റ്റുഡന്റ് എന്നെ പേടിയില്ലാതെ വന്ന് കടിച്ചിട്ട് പോയെന്ന് ആരെങ്കിലും അറിഞ്ഞാൽ അതൊക്കെ ഷെയിം അല്ലേ മഹേഷേ..സോ നമുക്കത് വിടാം ഈ കാര്യം ഒറ്റ കുഞ്ഞുങ്ങൾ അറിയരുത്…
ഇല്ല ആരുമറിയില്ല.. പക്ഷെ അവളാരാണെന്നു അറിയോ നിനക്ക്?
ഇല്ല!!”അത് നീ എനിക്ക് വിട്ടേര് ഞാൻ നോക്കിക്കോളാം….
ഞാൻ നേരെ മഹേഷിനേം കൊണ്ട് ഗ്രൗണ്ടിലേക്ക് പോയി,വൈകിട്ട് മൂന്നര മുതൽ ക്രിക്കറ്റ്‌ മാച്ച് ഉണ്ട് ജൂനിയർ -സീനിയർ മത്സരം…
ടോസ് ഇട്ടു നമ്മൾക്ക് ബൌളിംഗ് ആണ്..കൈ വേദന ഉള്ളതിനാൽ ഞാൻ ബൗൾ ചെയ്തില്ല..
ജയിക്കാൻ 10 ഓവറിൽ 97 ആണ് ടാർഗറ്റ്..
വിക്കറ്റ് ഓരോന്നായി പോയ്കൊണ്ടിരുന്നു 6 ഓവറിൽ 55 ജയിക്കാൻ ഞാൻ ഇറങ്ങാൻ തീരുമാനിച്ചു.. ആദ്യ രണ്ട് ബോളിൽ സിക്സ്….അടുത്ത ബോൾ രണ്ടാം റൺസിനു ഓടി റൺ ഔട്ട്‌ … കളി എന്റെ ടീം രണ്ട് റൺസിന് തോറ്റു…
ജീവിതത്തിൽ ആയാലും കളിയിയിലായാലും തോൽക്കുക എന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല….എതിരാളിയുടെ മുഖത്തെ വിജയാഹ്ലാദം കൂടിയായപ്പോൾ എനിക്ക് എന്റെ ഇമോഷണൽ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല..
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
മഹേഷ്‌ എന്നെ ആശ്വസിപ്പിച്ചു.. സാരമില്ലടാ അടുത്ത കളിയിൽ നോക്കാം…
അടുത്ത കളിയിൽ ഞങ്ങക്ക് ആയിരുന്നു മുൻ‌തൂക്കം..പറഞ്ഞിട്ടെന്താ കാര്യം ഗ്ലൗ ഇടാതെ ഇറങ്ങിയ എന്റെ കൈയ്യിൽ ബോൾ കൊണ്ടു പരിക്ക് പറ്റി ടെന്നീസ് ബോൾ ഒന്നും അല്ല.. പരിക്ക് ഗുരുതരമാണെന്ന് തോന്നിയത് കൊണ്ട് കളി നിർത്തി… ഞാൻ ഹോസ്പിറ്റലിലുമായി…
കൈക്ക് നല്ല വേദന ഉള്ളത് കൊണ്ട് ഞാൻ അൽപനേരം മയങ്ങുവാൻ തീരുമാനിച്ചു…
ചെറിയ പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മാത്രമല്ല ചെറിയ പനിയും വന്നു അത് കൊണ്ട് ആണ് 2ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ ഡോക്ടർ പറഞ്ഞത്… ഞാൻ മഹേഷിനോട് പറഞ്ഞിട്ട് സൈഡ് ചരിഞ്ഞു കിടന്നു ഒന്നുറങ്ങുവാൻ തുടങ്ങി…കുറച്ചു കഴിഞ്ഞ് മൊബൈൽ ബെൽ കേട്ട് ഞാൻ ഉണർന്നു.. ഞാൻ മഹേഷിനെ നോക്കി പറഞ്ഞു എടുത്തു വെളിയിൽ കൊണ്ട് പോയി സംസാരിക്കടെ.. ഉറങ്ങാനും സമ്മദിക്കൂല്ല.. എന്തോന്നിത്?
അതിനു ഞാനെന്ത് ചെയ്തു അളിയാ നിന്റെ വീട്ടീന്ന് വിളിക്കുവാ ഫ്രണ്ടിന്റെ സിസ്റ്ററുടെ കല്യാണ തലേന്ന് ആണ് 7മണി ആവും വരാൻ എന്ന് പറയാനല്ലേ നീ പറഞ്ഞത്… ഇനി എന്ത് നുണയാ പറയാൻ പോകുന്നെ? ഇന്ന് കല്യാണ വീട്ടിൽ സ്റ്റേ നാളെ വൈകുന്നേരം ആകുമെന്ന് പറയടേ…

11 Comments

  1. ശങ്കർ പി ഇളയിടം

    Sorry അത്‌ മാറിപ്പോയി ഉടനെ ഇടാം

    1. ഒന്ന് വേഗം താ ബ്രോ

      1. ശങ്കർ പി ഇളയിടം

        Pending ലിസ്റ്റിൽ ആണ്

  2. ❤️❤️

  3. ethu nerathe vannathalle..autha partu taru..

  4. Entta pillechaaa?????????

  5. ആളെ സോമൻ ആക്കുന്ന പരിപാടി ആണല്ലോ .?

  6. ഇത് വന്നതല്ലേ ബാക്കി താ ഇതിന്റ ബാക്കി വന്നു അറിഞ്ഞു വായിക്കാൻ വന്നവരെ നിരാശനാക്കാനാണോ നീ വന്നത് അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

  7. ശങ്കരഭക്തൻ

    ഇത് ആൾറെഡി വന്ന രണ്ട് പാർട്ടുകൾ അല്ലെ ബ്രോ ഇതെന്തിനാ മൂന്നാം പാർട്ടായി ഇട്ടേക്കുന്നെ?

  8. ശങ്കരഭക്തൻ

    Frst❤️

Comments are closed.