ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 3 ❤❤❤ [ശങ്കർ പി ഇളയിടം] 108

ഓടിയത്കൊണ്ടാവണം അവൾ എന്റെ കൈയിൽ തട്ടി വീഴാൻ പോയി.. പക്ഷെ ഞാൻ പെട്ടന്ന് അവളുടെ കൈയ്യിൽ പിടിച്ചു നിർത്തി..
ഞാൻ അവളുടെ മുഖം ശ്രദ്ദിച്ചു ??
റോഡിൽ ആ കാറ് ഓടിച്ച അതേ പെൺകുട്ടി…
പക്ഷെ അവൾ എന്നെ നോക്കാതെ കൈ തട്ടി മാറ്റി ഓടിപ്പോയി…
ഞാൻ പെട്ടെന്ന് ആ നോട്ടീസ് ബോർഡിന്റെ ഭാഗത്തേക്ക്‌ ഓടി..
അവിടെ കൂടിനിന്നവരെ ചികഞ്ഞുമാറ്റി ആ ചുവരിലേക്ക് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി അവിടെ പേപ്പറിൽ വരച്ച ഒരു ചിത്രം ഒട്ടിച്ചിരുന്നു .. ഒരു ഹോണ്ട സിവിക് 2008 ന്യൂ മോഡൽ കാർ നമ്പർ പ്ലേറ്റുംവരച്ചിട്ടുണ്ട് അതിനു മുകളിൽ ഇരിക്കുന്ന ഒരു പെൺകുട്ടി രണ്ട് കൈവിരൽ ഉയർത്തി കാട്ടിയാണ് ഇരിപ്പ്…
അതിനു താഴെ ഇങ്ങനെ ഒരടികുറിപ്പും ”ഈ പെൺകുട്ടി എന്തിനാണ് തന്റെ കൈയ്യിലെ രണ്ട് വിരലുകളിലെ നഖം മാത്രം വെട്ടാത്തത്? രസകരമായ ഉത്തരം അറിയുന്നവർ താഴെക്കാണുന്ന മൊബൈൽ നമ്പറിൽ വിളിക്കുക എന്ന് പറഞ്ഞു നമ്പറും കൊടുത്തിട്ടുണ്ട്… അത് മഹേഷിന്റെ നമ്പർ ആയിരുന്നു..
ഞാൻ മഹേഷിനെ അവിടെ നോക്കി..
ഓ അവിടെ ഇളിച്ചുംകൊണ്ട് നിൽപ്പുണ്ട്..
ഞാൻ അവനെ വിളിച്ചു കൊണ്ട് മുകളിൽ പോയി..
എന്തോന്ന് മഹേഷേ ഇത്? വളരെ ചീപ്പായിയിപ്പോയി…
ആ കുട്ടി ഫസ്റ്റ് ഇയർ അല്ലേ അളിയാ ഇത്ര അഹങ്കാരം പാടുണ്ടോ?
ഫസ്റ്റ് ഇയർ പെൺകുട്ടിയെ ഇങ്ങനെ വരച്ചുവച്ചിട്ട് ആരറിയാനാ?ഞാൻ ചോദിച്ചു..
അവളുടെ കാറ് ന്യൂ മോഡൽ അല്ലേ? ആ മോഡൽ വണ്ടി ഈ കോളേജിൽ ആർക്കും ഇല്ല കുറച്ചു പേർക്കെങ്കിലും മനസ്സിലായിക്കാണും..
വേറെ ആർക്കും മനസ്സിലായില്ലെങ്കിലും അവൾക്ക് മനസ്സിലാവണ്ടേ നമ്മളാരാണെന്ന്… പിന്നെനമ്മളുദ്ദേശിച്ചത് എന്താണെന്ന് എല്ലാർക്കും മനസ്സിലായില്ലേ???എങ്ങനുണ്ട് അളിയാ എന്റെ നടുവിരൽ റിവഞ്ച്….?
നീ ഇത് ചെയ്യുംമുന്നേ ഒരു വാക്ക് എന്നോട് ചോദിക്കാമായിരുന്നു… നീ ഈ കാണിച്ചത് തരം താണ പരിപാടി ആണ് മഹേഷേ.. വ്യക്തിഹത്യ അതും ഒരു പെൺകുട്ടിയോട്… കഷ്ടം!!! ഏതായാലും ഈ പാപത്തിൽ എനിക്ക് പങ്കില്ല..
അളിയാ ആദീ ആ വണ്ടി കൊണ്ട് ബൈക്കിൽ ചാർത്തിയതും പോരാഞ്ഞിട്ട് അവളുമാരുടെ തെറി വിളി നീയും കേട്ടതല്ലേ? അവളുമാരോ ?? ആ കാറിൽ ഒരു പെണ്ണല്ലേ ഉണ്ടാരുന്നുള്ളൂ? ങേ?
അത് ശെരി അപ്പോൾ നീ ഒന്നും കേട്ടുമില്ല കണ്ടതുമില്ലേ? അല്ലളിയാ നീ രാവിലെ തന്നെ കഞ്ചാവ് അടിച്ചോ????
ഏതായാലും എനിക്ക് സമാധാനമായി
നിർത്താടാ നാറീ .. അവന്റൊരു റിവഞ്ച് ഞാൻ വേഗത്തിൽ നോട്ടീസ് ബോർഡ്‌ ലക്ഷ്യമാക്കി താഴേക്ക് പോയി..
ആ പേപ്പർ ഇളക്കിയെടുത്തു കീറി ദൂരെയെറിഞ്ഞു…
രണ്ട് ദിവസം കഴിഞ്ഞു..
അന്ന് ഹോളി ദിവസമായതിനാൽ കോളേജിൽ അതിന്റെ ആഘോഷം നടക്കുന്നുണ്ട്..
ഞാൻ കോളേജ് ഓഡിറ്റോറിയത്തിൽ ഇരുന്ന് ഫ്രഷേഴ്സിനെക്കൊണ്ട് ചെറിയ തോതിൽ കലാ പരിപാടികൾ ചെയ്യിക്കുന്നുണ്ട്.. വലിയ തോതിൽ ഉള്ള റാഗിങ്ങിന് വിലക്കുള്ളതിനാൽ പാട്ടു പാടിക്കൽ,മിമിക്രി അങ്ങനെ …
ഞാൻ ഇരിക്കുന്നതിന്റ പിറകെ വരി വരിയായി പെൺകുട്ടികൾ നിൽപ്പുണ്ട്.. കൈ ഉയർത്തി ആംഗ്യം കാണിക്കുമ്പോൾ മുന്നോട്ടു വന്ന് നിന്ന് പാട്ട്‌ പാടണം അതാണ് നിയമം…
മഹേഷ്‌ സഹായി ആയി നിൽപ്പുണ്ട്.. ഇടയ്ക്ക് വച്ച് മഹേഷ്‌ ഫോൺ ചെയ്യുവാനായി പുറത്തേക്ക്‌ പോയി ഞാൻകസേരയിൽ ഇരുന്ന് കൈ ഉയർത്തി അടുത്ത ആളിനെ സിഗ്നൽ കാണിച്ചു.. പക്ഷെ അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിച്ചു., ഞാൻ കൈ ഉയർത്തിയതും എന്റെ കൈയ്യിൽ ആരോ അമർത്തി പിടിച്ചു പിന്നെ ഒരു കടിയും കിട്ടി.. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ

11 Comments

  1. ശങ്കർ പി ഇളയിടം

    Sorry അത്‌ മാറിപ്പോയി ഉടനെ ഇടാം

    1. ഒന്ന് വേഗം താ ബ്രോ

      1. ശങ്കർ പി ഇളയിടം

        Pending ലിസ്റ്റിൽ ആണ്

  2. ❤️❤️

  3. ethu nerathe vannathalle..autha partu taru..

  4. Entta pillechaaa?????????

  5. ആളെ സോമൻ ആക്കുന്ന പരിപാടി ആണല്ലോ .?

  6. ഇത് വന്നതല്ലേ ബാക്കി താ ഇതിന്റ ബാക്കി വന്നു അറിഞ്ഞു വായിക്കാൻ വന്നവരെ നിരാശനാക്കാനാണോ നീ വന്നത് അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

  7. ശങ്കരഭക്തൻ

    ഇത് ആൾറെഡി വന്ന രണ്ട് പാർട്ടുകൾ അല്ലെ ബ്രോ ഇതെന്തിനാ മൂന്നാം പാർട്ടായി ഇട്ടേക്കുന്നെ?

  8. ശങ്കരഭക്തൻ

    Frst❤️

Comments are closed.