ശരിയാണ് മഹേഷിന്റെ വാച്ച് ഇന്നലെ ഞാൻ കെട്ടിയിരുന്നു…
അവൾ കരയാൻ തുടങ്ങി…
ഒക്കെ.. കുട്ടി കരണ്ട.. നോക്ക് ഇത് ഹോസ്പിറ്റൽ ആണ് ആൾക്കാർ ശ്രദ്ദിക്കും…
അവൾ കരച്ചിൽ നിർത്തുന്നില്ല.
ഞാൻ വിഷയം മാറ്റുവാൻ തുടങ്ങി..
അല്ല രോഗിയെ കാണാൻ കൈയും വീശിയാണോ വന്നത്? കഴിക്കാൻ ഒന്നുമില്ലേ? ഞാൻ ചോദിക്കാൻ കാത്തിരുന്നത് പോലെ തോന്നി.. അഭിരാമി ലാവണ്യയെ നോക്കി അവളുടെ കൈയ്യിൽ ഒരു കവർ ഉണ്ട് അതിൽ നിന്ന് ഒരു പൊക്കമുള്ള പാത്രവും ഗ്ലാസും കരണ്ടിയുമൊക്ക എടുത്തു സ്റ്റൂളിൽ വച്ചു..
അത് കണ്ടപ്പോഴേ ഞാൻ പറഞ്ഞു ഞാൻ കഞ്ഞിയൊന്നും കുടിക്കില്ല എനിക്ക് വേണ്ട….
ഹെലോ ചേട്ടാ ഇത് കഞ്ഞിയാണെന്ന് ആര് പറഞ്ഞു ഇത് നല്ല പായസമാണ് ഇന്ന് എന്റെ ഹാപ്പി ബര്ത്ഡേ ആണ് അഭിരാമി പറഞ്ഞു ..
എന്ത് കുന്തമായാലും എനിക്ക് വേണ്ട.. ഞാൻ പുറം തിരിഞ്ഞു കിടക്കാൻ പോയി..
അവൾ എന്റെ മറുപടി ഒന്നും വക വച്ചതേ ഇല്ല.. ഗ്ലാസ്സിൽ പായസവും സ്പൂണുമിട്ട് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു..
ഇവിളിത് എന്ത് ഭാവിച്ചാ ? ആ മഹേഷ് എങ്ങാൻ ഇപ്പോ വന്നാൽ തീർന്ന് ദൈവമേ…
അതെ ആ പത്രോം പായസവും ഇവിടെ വച്ചിട്ട് പൊയ്ക്കോ.. ഞാൻ കുടിച്ചോളാം…
അയ്യടാ!!അത് വേണ്ട …ഇപ്പോ തന്നെ കുടിച്ചോ ഞാൻ പില്ലോ മുകളിലേക്ക് ഉയർത്തി എഴുന്നേറ്റിരുന്നു..
പക്ഷെ ഈ കൈ കൊണ്ട് ഞാനെനെങ്ങനെ സ്പൂൺ പിടിച്ചു കോരിക്കുടിക്കും? ഞാൻ അഭിരാമിയെ നോക്കിപ്പറഞ്ഞു…
അതേ..എന്നെക്കൊണ്ടൊന്നും പറ്റില്ല.. മഹേഷ് വരട്ടെ..നിങ്ങള് പൊയ്ക്കോ…
അവളത് കേട്ടതായിപ്പോലും ഭാവിക്കാതെ സ്പൂൺ കൊണ്ട് പായസം കോരി എന്റെ നേരെ നീട്ടി ഞാൻ വാ തുറക്കാതെ കിടന്നു എങ്ങാനും സംസാരിക്കാൻ വാ തുറന്നാൽ…
ഇതൊക്കെ കണ്ട് ലാവണ്യ വാ പൊത്തിചിരിച്ചു പ്രോത്സാഹനം കൊടുക്കുന്നുണ്ട്..
ഞാൻ വാ പൂട്ടി വച്ചത് കൊണ്ട് അഭിരാമി എന്റെ കൈയ്യിൽ അടിച്ചു പറഞ്ഞു ”വാ തുറക്ക് മാഷേ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പായസമാണ്…
എത്ര നേരം പിടിച്ചു നിൽക്കും… ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു..
അഭിരാമി എനിക്ക് പായസം കോരിതരുന്ന രംഗം കണ്ടുകൊണ്ടാണ് മഹേഷ് വരുന്നത്.. അവന്റെ കൈയ്യിൽ ഒരു ഗ്ലാസ്സ് ചായയുണ്ട്..
അവൻ എന്നെയും അഭിരാമിയെയും മാറി മാറി നോക്കി എന്നിട്ട് പറഞ്ഞു അളിയാ…. ഞാനില്ലെങ്കിലും അളിയന് നല്ല എന്റർടൈൻമെന്റ് ആണല്ലോ…
ടാ മഹേഷേ നീ ആണല്ലേ ഇവർക്ക് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന വിവരം കൊടുത്തത്…
?
Super broo
Nannayirunnu adutha partine waiting annutto..??
Thanks bro…
നല്ല തുടക്കം ബ്രോ… കാത്തിരിക്കുകയാണ് പെൻഡിങ്ങിൽ ഉള്ള ബാക്കി കഥകൾ കൂടി ഇങ്ങ വരാൻ..
താങ്ക്സ്
അടിപൊളി ആയിട്ടുണ്ട്, നല്ല എഴുത്ത് ബാക്കി കൂടി വേഗം പോരട്ടെ… ആശംസകൾ…
ഫുൾ എഴുതി
താങ്ക്സ്
baakki pooratte……
ഫുൾ എഴുതി
❤❤
❤️❤️
Zayed ഇന്റെ കൂടികാരന്റെ കഥ ???
കൂട്ടുകാരൻ അല്ലേ ?
ഇന്നലത്തെ കെട്ട് ഇറങ്ങിയിട്ടുണ്ടാകില്ല ?
അതും ശരിയാ. പിറന്നാള് ആയതിൻ്റെ പേരിൽ ആഘോഷം കൂടി കാണും
ജ്ജ് കൊള്ളാം
ഇങ്ങനെയും പറയാം ??
??
വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???
മൂന്ന് പാർട്ട് പെൻഡിങ്ങിൽ അല്ലെ ബ്രോ മൂന്നും വന്നിട്ട് ഒന്നിച്ചു വായിക്കാം അപ്പൊ അഭിപ്രായം പറയാം ?
വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???
❤️