അപ്പോൾ പിന്നെ ആ തെറി വിളി.. ഫിംഗർ ഉയർത്തി കാണിച്ചത്? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
അത് ഈ നാറി ലാവണ്യ പറഞ്ഞട്ട് കാണിച്ചതാ..
അത് പിന്നെ ഞാനറിഞ്ഞോ ചേട്ടാ ഒരു കോളേജ് ആകുമെന്ന് ലാവണ്യ ഇടയ്ക്ക് കയറി പറഞ്ഞു..
ടീ നീ എന്നെ ചേട്ടാന്ന് ഒന്നും വിളിക്കണ്ട കോൾ മീ ”sir” ഒക്കെ…
ഒക്കെ sir ലാവണ്യ പേടിയോടെ പറഞ്ഞു…
അത് പോട്ടെ നിങ്ങൾക്ക് എന്നെ നല്ല പോലെ അറിയാമെന്ന് പറഞ്ഞത് മനസ്സിലായില്ല…
അതൊക്കെ അറിയാം..
ആദിയുടെ.. സോറി ചേട്ടന്റ ക്ലാസ്സിലെ രമ്യ ചേച്ചി പറഞ്ഞു എല്ലാം .. പിന്നെ ആ നോട്ടീസ് ബോർഡിൽ ഒട്ടിച്ചത് ചേട്ടനാണ് കീറിയത് എന്ന് ഇന്നലെയാണ് ഞാനറിഞ്ഞത്..പിന്നെ കടി കിട്ടിയത് അതും അറിഞ്ഞു..അതും പറഞ്ഞു അവര് പരസ്പരം നോക്കി ചിരിച്ചു.
ഉം..അപ്പൊ അതും അറിഞ്ഞു.. കടിച്ചവളെ എങ്ങാൻ എന്റെ കൈയ്യിൽ കിട്ടിയാൽ ഞാൻ…
അതും പറഞ്ഞു ഞാൻ കൈ ചുരുട്ടി ബെഡിൽ ഇടിച്ചു. എന്റെ ദേഷ്യം കണ്ട് അഭിരാമിയുടെ മുഖം വിളരുന്നത് ഞാൻ ശ്രദ്ദിച്ചു..
അവൾ പറഞ്ഞു അത് ചിലപ്പോൾ അവൾക്ക് ആള് മാറിപ്പോയതാവും ചേട്ടാ..
അത് നിനക്കെങ്ങനെ അറിയാം? ആളെ നിനക്കറിയോ?
ഏയ് എനിക്കറിയില്ല.. അവൾ പെട്ടന്ന് മറുപടി പറഞ്ഞു ഞാൻ അവളെ ശ്രദ്ദിച്ചു നോക്കി..
നല്ല നാടൻ പെൺകുട്ടിയുടെ ചേല് ., ചുരിദാർ ആണ് ves ആണ് വേഷം നെറ്റിയിൽ ചന്ദനക്കുറി തൊട്ടിട്ടുണ്ട്.. അന്ന് കാറിൽ കണ്ടപ്പോ എന്തായിരുന്നു പത്രാസ്സ്?
ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ട് അവൾ കൈകൾ പിന്നിലേക്ക് ആക്കി ഞാൻ പെട്ടെന്നാണ് അവളുടെ കൈകൾ ശ്രദ്ദിച്ചത്..
അവളുടെ വലതു കൈയ്യിൽ ഒരു കെട്ട്..
ഞാൻ ചോദിച്ചു എന്താ സൂയിസൈഡ് അറ്റെപ്‌റ്റ് ആണോ?
ഉടനെ വന്നു മറുപടി അല്ല ഒരു ഗിനിപ്പന്നി കടിച്ചതാ..
ഉം എല്ലാം മനസ്സിലായി ഞാൻ വിരൽ ഞൊടിച്ചുകൊണ്ട് പിറുപിറുത്തു..
ങേ എന്ത് മനസ്സിലായെന്ന്..
എടീ ഭദ്രകാളീ നീയല്ലേ ഇന്നലെ എന്റെ കൈയ്യിൽ കടിച്ചത് എന്നിട്ട് സുഖിവിവരം അന്വേഷിക്കാൻ വന്നിരിക്കുന്നു…വേഗം പൊയ്ക്കോ
അയ്യോ!! സോറി ചേട്ടാ എന്നോട് ക്ഷമിക്കണം ആളറിയാതെ പറ്റിയതാ ആ മഹേഷ് ഇല്ലേ അവനെയാ ഉദ്ദേശിച്ചത് ചേട്ടന്റെ കൈയ്യിൽ കെട്ടിയിട്ടില്ലേ ആ വാച്ച് കാരണം ആണ് ആള് മാറിയത്..
?
Super broo
Nannayirunnu adutha partine waiting annutto..??
Thanks bro…
നല്ല തുടക്കം ബ്രോ… കാത്തിരിക്കുകയാണ് പെൻഡിങ്ങിൽ ഉള്ള ബാക്കി കഥകൾ കൂടി ഇങ്ങ വരാൻ..
താങ്ക്സ്
അടിപൊളി ആയിട്ടുണ്ട്, നല്ല എഴുത്ത് ബാക്കി കൂടി വേഗം പോരട്ടെ… ആശംസകൾ…
ഫുൾ എഴുതി
താങ്ക്സ്
baakki pooratte……
ഫുൾ എഴുതി
❤❤
❤️❤️
Zayed ഇന്റെ കൂടികാരന്റെ കഥ ???
കൂട്ടുകാരൻ അല്ലേ ?
ഇന്നലത്തെ കെട്ട് ഇറങ്ങിയിട്ടുണ്ടാകില്ല ?
അതും ശരിയാ. പിറന്നാള് ആയതിൻ്റെ പേരിൽ ആഘോഷം കൂടി കാണും
ജ്ജ് കൊള്ളാം
ഇങ്ങനെയും പറയാം ??
??
വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???
മൂന്ന് പാർട്ട് പെൻഡിങ്ങിൽ അല്ലെ ബ്രോ മൂന്നും വന്നിട്ട് ഒന്നിച്ചു വായിക്കാം അപ്പൊ അഭിപ്രായം പറയാം ?
വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???
❤️