ഇരുപതാം നൂറ്റാണ്ടിലെ പ്രണയം ❤❤❤ [ശങ്കർ പി ഇളയിടം] 130

ഞാൻ നേരെ മഹേഷിനേം കൊണ്ട് ഗ്രൗണ്ടിലേക്ക് പോയി,വൈകിട്ട് മൂന്നര മുതൽ ക്രിക്കറ്റ്‌ മാച്ച് ഉണ്ട് ജൂനിയർ -സീനിയർ മത്സരം…

ടോസ് ഇട്ടു നമ്മൾക്ക് ബൌളിംഗ് ആണ്..കൈ വേദന ഉള്ളതിനാൽ ഞാൻ ബൗൾ ചെയ്തില്ല..

ജയിക്കാൻ 10 ഓവറിൽ 97 ആണ് ടാർഗറ്റ്..

വിക്കറ്റ് ഓരോന്നായി പോയ്കൊണ്ടിരുന്നു 6 ഓവറിൽ 55 ജയിക്കാൻ ഞാൻ ഇറങ്ങാൻ തീരുമാനിച്ചു.. ആദ്യ രണ്ട് ബോളിൽ സിക്സ്….അടുത്ത ബോൾ രണ്ടാം റൺസിനു ഓടി റൺ ഔട്ട്‌ … കളി എന്റെ ടീം രണ്ട് റൺസിന് തോറ്റു…

ജീവിതത്തിൽ ആയാലും കളിയിയിലായാലും തോൽക്കുക എന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല….എതിരാളിയുടെ മുഖത്തെ വിജയാഹ്ലാദം കൂടിയായപ്പോൾ എനിക്ക് എന്റെ ഇമോഷണൽ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല..

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

മഹേഷ്‌ എന്നെ ആശ്വസിപ്പിച്ചു.. സാരമില്ലടാ അടുത്ത കളിയിൽ നോക്കാം…

അടുത്ത കളിയിൽ ഞങ്ങക്ക് ആയിരുന്നു മുൻ‌തൂക്കം..പറഞ്ഞിട്ടെന്താ കാര്യം ഗ്ലൗ ഇടാതെ ഇറങ്ങിയ എന്റെ കൈയ്യിൽ ബോൾ കൊണ്ടു പരിക്ക് പറ്റി ടെന്നീസ് ബോൾ ഒന്നും അല്ല.. പരിക്ക് ഗുരുതരമാണെന്ന് തോന്നിയത് കൊണ്ട് കളി നിർത്തി… ഞാൻ ഹോസ്പിറ്റലിലുമായി…

കൈക്ക് നല്ല വേദന ഉള്ളത് കൊണ്ട് ഞാൻ അൽപനേരം മയങ്ങുവാൻ തീരുമാനിച്ചു…

ചെറിയ പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു. മാത്രമല്ല ചെറിയ പനിയും വന്നു അത് കൊണ്ട് ആണ് 2ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാൻ ഡോക്ടർ പറഞ്ഞത്… ഞാൻ മഹേഷിനോട് പറഞ്ഞിട്ട് സൈഡ് ചരിഞ്ഞു കിടന്നു ഒന്നുറങ്ങുവാൻ തുടങ്ങി…കുറച്ചു കഴിഞ്ഞ് മൊബൈൽ ബെൽ കേട്ട് ഞാൻ ഉണർന്നു.. ഞാൻ മഹേഷിനെ നോക്കി പറഞ്ഞു എടുത്തു വെളിയിൽ കൊണ്ട് പോയി സംസാരിക്കടെ.. ഉറങ്ങാനും സമ്മദിക്കൂല്ല.. എന്തോന്നിത്?

അതിനു ഞാനെന്ത് ചെയ്തു അളിയാ നിന്റെ വീട്ടീന്ന് വിളിക്കുവാ ഫ്രണ്ടിന്റെ സിസ്റ്ററുടെ കല്യാണ തലേന്ന് ആണ് 7മണി ആവും വരാൻ എന്ന് പറയാനല്ലേ നീ പറഞ്ഞത്… ഇനി എന്ത് നുണയാ പറയാൻ പോകുന്നെ? ഇന്ന് കല്യാണ വീട്ടിൽ സ്റ്റേ നാളെ വൈകുന്നേരം ആകുമെന്ന് പറയടേ…

അതെന്താ ആദീ നിനക്ക് പറഞ്ഞാൽ?…

 

അത് മഹേഷേ നിനക്കറിയാല്ലോ അമ്മയാവും വിളിക്കുന്നത് എന്നെക്കൊണ്ട് നുണ പറയാൻ ഒക്കില്ല…അതൊക്കെ പാപമാടാ..

ഓ അപ്പൊ ആ പാപം എന്റെ തലേൽ വീഴാട്ടെയെന്ന്… ഉം ഒക്കെ ഞാൻ പറഞ്ഞോളാം മഹേഷ്‌ മൊബൈലും കൊണ്ട് പുറത്തേക്ക്‌ പോയി..

അഞ്ചു മിനിറ്റു കഴിഞ്ഞു അവൻ തിരിച്ചു വന്നു., ഞാൻ ചോദിച്ചു എന്തായി അമ്മ എന്ത് പറഞ്ഞു?.

എടാ നിന്റെ അമ്മ അതൊന്നും വിശ്വസിച്ച മട്ടില്ല നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു.. ഒടുവിൽ ബാക്ടറി കഴിഞ്ഞു എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി…

എടാ ഡാഷ് മോനെ നീ കൊളമാക്കിയല്ലോ?..

23 Comments

  1. ജീനാ_പ്പു

    ?

  2. Super broo
    Nannayirunnu adutha partine waiting annutto..??

    1. ശങ്കർ പി ഇളയിടം

      Thanks bro…

  3. ശങ്കരഭക്തൻ

    നല്ല തുടക്കം ബ്രോ… കാത്തിരിക്കുകയാണ് പെൻഡിങ്ങിൽ ഉള്ള ബാക്കി കഥകൾ കൂടി ഇങ്ങ വരാൻ..

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  4. അടിപൊളി ആയിട്ടുണ്ട്, നല്ല എഴുത്ത് ബാക്കി കൂടി വേഗം പോരട്ടെ… ആശംസകൾ…

    1. ഫുൾ എഴുതി

    2. ശങ്കർ പി ഇളയിടം

      താങ്ക്സ്

  5. baakki pooratte……

    1. ഫുൾ എഴുതി

  6. ❤️❤️

  7. Zayed ഇന്റെ കൂടികാരന്റെ കഥ ???

    1. രാഹുൽ പിവി

      കൂട്ടുകാരൻ അല്ലേ ?

      1. ഇന്നലത്തെ കെട്ട് ഇറങ്ങിയിട്ടുണ്ടാകില്ല ?

        1. രാഹുൽ പിവി

          അതും ശരിയാ. പിറന്നാള് ആയതിൻ്റെ പേരിൽ ആഘോഷം കൂടി കാണും

        2. ജ്ജ് കൊള്ളാം

      2. ഇങ്ങനെയും പറയാം ??

      1. വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???

  8. ശങ്കരഭക്തൻ

    മൂന്ന് പാർട്ട്‌ പെൻഡിങ്ങിൽ അല്ലെ ബ്രോ മൂന്നും വന്നിട്ട് ഒന്നിച്ചു വായിക്കാം അപ്പൊ അഭിപ്രായം പറയാം ?

    1. വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???

  9. രാഹുൽ പിവി

    ❤️

Comments are closed.