ഇരുപതാം നൂറ്റാണ്ടിലെ പ്രണയം ❤❤❤ [ശങ്കർ പി ഇളയിടം] 130

ഇന്ട്രെവെൽ ടൈമായി എനിക്ക് മുന്നേ മഹേഷ്‌ പുറത്തേയ്ക്ക് പോയിരുന്നു… കുറച്ചു നേരം ഞാൻ പഴയ കാര്യങ്ങൾ ചിന്തിച്ചു ക്ലാസ്സിൽ തന്നെ ഇരുന്നു.. പുറത്തു കൂക്കും വിളിയും കേട്ട് ഞാൻ ചിന്തയിൽ നിന്നുണർന്നു… ഞാൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി.. താഴത്തെ നിലയിൽ നോട്ടീസ് ബോർഡിന്റെ ഭാഗത്തായി കുറെ പിള്ളേർ കൂടി നിൽപ്പുണ്ട്.. പ്രധാനപ്പെട്ട വല്ല വിവരവും ആണെന്ന് കരുതി ഞാൻ വേഗത്തിൽ അങ്ങോട്ട്‌ നടന്നു.. പോകുന്ന വഴി ഒരു പെൺകുട്ടി എന്റെ നേരെ കരഞ്ഞുകൊണ്ട് ഓടി വരുന്നുണ്ട് , താഴേക്ക് നോക്കി ഓടിയത്കൊണ്ടാവണം അവൾ എന്റെ കൈയിൽ തട്ടി വീഴാൻ പോയി.. പക്ഷെ ഞാൻ പെട്ടന്ന് അവളുടെ കൈയ്യിൽ പിടിച്ചു നിർത്തി..

ഞാൻ അവളുടെ മുഖം ശ്രദ്ദിച്ചു

റോഡിൽ ആ കാറ് ഓടിച്ച അതേ പെൺകുട്ടി…

പക്ഷെ അവൾ എന്നെ നോക്കാതെ കൈ തട്ടി മാറ്റി ഓടിപ്പോയി…

ഞാൻ പെട്ടെന്ന് ആ നോട്ടീസ് ബോർഡിന്റെ ഭാഗത്തേക്ക്‌ ഓടി..

അവിടെ കൂടിനിന്നവരെ ചികഞ്ഞുമാറ്റി ആ ചുവരിലേക്ക് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി അവിടെ പേപ്പറിൽ വരച്ച ഒരു ചിത്രം ഒട്ടിച്ചിരുന്നു .. ഒരു ഹോണ്ട സിവിക് 2008 ന്യൂ മോഡൽ കാർ നമ്പർ പ്ലേറ്റുംവരച്ചിട്ടുണ്ട് അതിനു മുകളിൽ ഇരിക്കുന്ന ഒരു പെൺകുട്ടി രണ്ട് കൈവിരൽ ഉയർത്തി കാട്ടിയാണ് ഇരിപ്പ്…

അതിനു താഴെ ഇങ്ങനെ ഒരടികുറിപ്പും ”ഈ പെൺകുട്ടി എന്തിനാണ് തന്റെ കൈയ്യിലെ രണ്ട് വിരലുകളിലെ നഖം മാത്രം വെട്ടാത്തത്? രസകരമായ ഉത്തരം അറിയുന്നവർ താഴെക്കാണുന്ന മൊബൈൽ നമ്പറിൽ വിളിക്കുക എന്ന് പറഞ്ഞു നമ്പറും കൊടുത്തിട്ടുണ്ട്… അത് മഹേഷിന്റെ നമ്പർ ആയിരുന്നു..

ഞാൻ മഹേഷിനെ അവിടെ നോക്കി..

ഓ അവിടെ ഇളിച്ചുംകൊണ്ട് നിൽപ്പുണ്ട്..

ഞാൻ അവനെ വിളിച്ചു കൊണ്ട് മുകളിൽ പോയി..

എന്തോന്ന് മഹേഷേ ഇത്? വളരെ ചീപ്പായിയിപ്പോയി…

ആ കുട്ടി ഫസ്റ്റ് ഇയർ അല്ലേ അളിയാ ഇത്ര അഹങ്കാരം പാടുണ്ടോ?

ഫസ്റ്റ് ഇയർ പെൺകുട്ടിയെ ഇങ്ങനെ വരച്ചുവച്ചിട്ട് ആരറിയാനാ?ഞാൻ ചോദിച്ചു..

അവളുടെ കാറ് ന്യൂ മോഡൽ അല്ലേ? ആ മോഡൽ വണ്ടി ഈ കോളേജിൽ ആർക്കും ഇല്ല കുറച്ചു പേർക്കെങ്കിലും മനസ്സിലായിക്കാണും..

വേറെ ആർക്കും മനസ്സിലായില്ലെങ്കിലും അവൾക്ക് മനസ്സിലാവണ്ടേ നമ്മളാരാണെന്ന്… പിന്നെനമ്മളുദ്ദേശിച്ചത് എന്താണെന്ന് എല്ലാർക്കും മനസ്സിലായില്ലേ?എങ്ങനുണ്ട് അളിയാ എന്റെ നടുവിരൽ റിവഞ്ച്….?

നീ ഇത് ചെയ്യുംമുന്നേ ഒരു വാക്ക് എന്നോട് ചോദിക്കാമായിരുന്നു… നീ ഈ കാണിച്ചത് തരം താണ പരിപാടി ആണ് മഹേഷേ.. വ്യക്തിഹത്യ അതും ഒരു പെൺകുട്ടിയോട്… കഷ്ടം!!! ഏതായാലും ഈ പാപത്തിൽ എനിക്ക് പങ്കില്ല..

അളിയാ ആദീ ആ വണ്ടി കൊണ്ട് ബൈക്കിൽ ചാർത്തിയതും പോരാഞ്ഞിട്ട് അവളുമാരുടെ തെറി വിളി നീയും കേട്ടതല്ലേ? അവളുമാരോ ? ആ കാറിൽ ഒരു പെണ്ണല്ലേ ഉണ്ടാരുന്നുള്ളൂ? ങേ?

അത് ശെരി അപ്പോൾ നീ ഒന്നും കേട്ടുമില്ല കണ്ടതുമില്ലേ? അല്ലളിയാ നീ രാവിലെ തന്നെ കഞ്ചാവ് അടിച്ചോ?

ഏതായാലും എനിക്ക് സമാധാനമായി

23 Comments

  1. ജീനാ_പ്പു

    ?

  2. Super broo
    Nannayirunnu adutha partine waiting annutto..??

    1. ശങ്കർ പി ഇളയിടം

      Thanks bro…

  3. ശങ്കരഭക്തൻ

    നല്ല തുടക്കം ബ്രോ… കാത്തിരിക്കുകയാണ് പെൻഡിങ്ങിൽ ഉള്ള ബാക്കി കഥകൾ കൂടി ഇങ്ങ വരാൻ..

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  4. അടിപൊളി ആയിട്ടുണ്ട്, നല്ല എഴുത്ത് ബാക്കി കൂടി വേഗം പോരട്ടെ… ആശംസകൾ…

    1. ഫുൾ എഴുതി

    2. ശങ്കർ പി ഇളയിടം

      താങ്ക്സ്

  5. baakki pooratte……

    1. ഫുൾ എഴുതി

  6. ❤️❤️

  7. Zayed ഇന്റെ കൂടികാരന്റെ കഥ ???

    1. രാഹുൽ പിവി

      കൂട്ടുകാരൻ അല്ലേ ?

      1. ഇന്നലത്തെ കെട്ട് ഇറങ്ങിയിട്ടുണ്ടാകില്ല ?

        1. രാഹുൽ പിവി

          അതും ശരിയാ. പിറന്നാള് ആയതിൻ്റെ പേരിൽ ആഘോഷം കൂടി കാണും

        2. ജ്ജ് കൊള്ളാം

      2. ഇങ്ങനെയും പറയാം ??

      1. വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???

  8. ശങ്കരഭക്തൻ

    മൂന്ന് പാർട്ട്‌ പെൻഡിങ്ങിൽ അല്ലെ ബ്രോ മൂന്നും വന്നിട്ട് ഒന്നിച്ചു വായിക്കാം അപ്പൊ അഭിപ്രായം പറയാം ?

    1. വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???

  9. രാഹുൽ പിവി

    ❤️

Comments are closed.