ഇരുപതാം നൂറ്റാണ്ടിലെ പ്രണയം ❤❤❤ [ശങ്കർ പി ഇളയിടം] 130

ഇരുപതാം നൂറ്റാണ്ടിലെ പ്രണയം 1

Erupatham Noottandinte Pranayam Part 1 | Author : Shankar P Elayidam

 

ഞാൻ ആദിത്യ ശിവദാസ്.. വയസ്സ് 20 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ്..

ഒന്നര മാസത്തെ സസ്‌പെൻഷന് ശേഷം കോളേജിലേക്കുള്ള യാത്രയിൽ ആണ് ഞാൻ…സമയം വൈകിയത്കൊണ്ട് വണ്ടി കുറച്ചു സ്പീഡ് ആക്കാൻ ഞാൻ ആവശ്യപ്പെട്ടു..എന്റെ അടുത്ത സുഹൃത്ത് ആയ മഹേഷ്‌ ആണ് ബൈക്ക് ഓടിക്കുന്നത്… നല്ല ട്രാഫിക്ക് ആണ് ബൈക്ക് ആയത്കൊണ്ട് ഒരുവിധം നുഴഞ്ഞു കയറിപോകാം എന്ന ധാരണയിൽ അവൻ സ്പീഡ് കൂട്ടി… എന്നാൽ തിരക്ക് കാരണം ഒരുപാട് ദൂരം പോകുവാൻ കഴിഞ്ഞില്ല..

പെട്ടെന്ന് ആണ് അത് സംഭവിച്ചത്….!!!!

ഒരു വലിയ വണ്ടിയെ മറികടന്നു പോകുന്നതിനിടയിൽ മറ്റൊരു വണ്ടി നമ്മുടെ ബൈക്കിൽ തട്ടി…

സിഗ്നൽ ആയത് കൊണ്ട് മഹേഷ്‌ ആ വണ്ടിയുടെ ഡ്രൈവർ ഗ്ലാസിൽ തട്ടി വിളിച്ചു…

ഗ്ലാസ്സ് താഴ്ത്തി അതൊരു പെൺകുട്ടി ആയിരുന്നു.. പക്ഷെ മഹേഷ്‌ ആകട്ടെ പെണ്ണെന്നു പോലും നോക്കാതെ നല്ല ഭാഷയിൽ തന്നെ കൊടുത്തു…

പക്ഷെ ആ മോഡേൺ പെൺകുട്ടി താൻ തെറ്റ് ചെയ്തിട്ടില്ല എന്ന രീതിയിൽ മഹേഷിനോട് പ്രതികരിച്ചു….

ഈ സമയം എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു…

പെട്ടന്ന് സിഗ്നൽ ഓൺ ആയി പിറകെ വരുന്ന വണ്ടികൾ നീട്ടി ഹോൺ അടിക്കാൻ തുടങ്ങി..

ഞാൻ പറഞ്ഞു എടാ മഹേഷേ അത് വിട്ടിട്ട് വണ്ടി എടുക്ക്., അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു വിട്ടു…പോകുന്ന വഴി അവൻ അവളെപ്പറ്റി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷെ

അപ്പോഴും എന്റെ മനസ്സ് കലങ്ങി മറിഞ്ഞ ചിന്തകളാൽ കലുഷിതമായിരുന്നു…

കോളേജിൽ ഫ്രഷേഴ്‌സിനു വേണ്ടി വെൽക്കം ഡേയ്‌സ് തുടങ്ങിയ സമയമായിരുന്നു..

കോളേജിൽ എത്തി കുറച്ചു കഴിഞ്ഞ് ഞാൻ 2ആം നിലയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ

ആ ട്രാഫിക്കിൽ വച്ച് കണ്ട അതെ പെൺകുട്ടിയുടെ വണ്ടി ശ്രദ്ധയിൽപ്പെട്ടു.. ഞാനത് മഹേഷിനെ വിളിച്ചു കാണിക്കുകയും ചെയ്തു..

അപ്പോൾ ഞാൻ വണ്ടിയിൽ വച്ച് പറഞ്ഞതൊന്നും നീ കേട്ടില്ലേ? അവളുടെ കഴുത്തിൽ നമ്മുടെ കോളേജ് ഐഡി ഞാൻ കണ്ടിരുന്നു.. ഓ അതാണോ നീ പണി കൊടുക്കണം എന്നൊക്ക ബൈക്കിൽ ഇരുന്നു പറഞ്ഞത്… ഇതൊക്കെ വലിയ പ്രശ്നം ആക്കേണ്ട കാര്യമൊന്നും ഇല്ലളിയാ…

ഇല്ല ആദീ ഞാൻ ഇത് അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല അവള് എന്നെ മറ്റേ വിരല് പൊക്കിക്കാണിച്ചളിയാ ..

മറ്റേ വിരലാ?

ഓ അങ്ങനെ.. ശരി ഞാൻ ഇതിൽ ഇടപെടുന്നില്ല., നീ എന്തേലും കാണിക്ക്.. ഞാൻ ക്ലാസ്സിലേക്ക് പോയി…

23 Comments

  1. ജീനാ_പ്പു

    ?

  2. Super broo
    Nannayirunnu adutha partine waiting annutto..??

    1. ശങ്കർ പി ഇളയിടം

      Thanks bro…

  3. ശങ്കരഭക്തൻ

    നല്ല തുടക്കം ബ്രോ… കാത്തിരിക്കുകയാണ് പെൻഡിങ്ങിൽ ഉള്ള ബാക്കി കഥകൾ കൂടി ഇങ്ങ വരാൻ..

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  4. അടിപൊളി ആയിട്ടുണ്ട്, നല്ല എഴുത്ത് ബാക്കി കൂടി വേഗം പോരട്ടെ… ആശംസകൾ…

    1. ഫുൾ എഴുതി

    2. ശങ്കർ പി ഇളയിടം

      താങ്ക്സ്

  5. baakki pooratte……

    1. ഫുൾ എഴുതി

  6. ❤️❤️

  7. Zayed ഇന്റെ കൂടികാരന്റെ കഥ ???

    1. രാഹുൽ പിവി

      കൂട്ടുകാരൻ അല്ലേ ?

      1. ഇന്നലത്തെ കെട്ട് ഇറങ്ങിയിട്ടുണ്ടാകില്ല ?

        1. രാഹുൽ പിവി

          അതും ശരിയാ. പിറന്നാള് ആയതിൻ്റെ പേരിൽ ആഘോഷം കൂടി കാണും

        2. ജ്ജ് കൊള്ളാം

      2. ഇങ്ങനെയും പറയാം ??

      1. വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???

  8. ശങ്കരഭക്തൻ

    മൂന്ന് പാർട്ട്‌ പെൻഡിങ്ങിൽ അല്ലെ ബ്രോ മൂന്നും വന്നിട്ട് ഒന്നിച്ചു വായിക്കാം അപ്പൊ അഭിപ്രായം പറയാം ?

    1. വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???

  9. രാഹുൽ പിവി

    ❤️

Comments are closed.