അമ്മച്ചിയോടു സംസാരിച്ചു ഫോൺ വെച്ചപ്പോ തന്നെ മനസ്സൊന്നു തണുത്തു.മനസ്സ് പിടിച്ചാൽ കിട്ടാത്തപ്പോൾ അല്ലെകിലും അമ്മമാരോട് വെറുതെ സംസാരിച്ചാൽ മാത്രം മതി ഉള്ളൊന്ന് തണുക്കാൻ. എന്റെ കാര്യത്തിൽ അമ്മയോടും എന്റെ കുഞ്ഞാവയോടും സംസാരിക്കുബോൾ എന്റെ സങ്കടം മാറിയിട്ട് ഉണ്ട്. അനുഭവം ആണ്ട്ട്ടോ.എങ്ങനെ ഒക്കെ മനസ്സിനെ ആശ്വസിപ്പിക്കാൻ നോക്കിയാലും ഒരു നീറൽ മനസ്സിന്റെ ഉള്ളിൽ.
ഇനിയൊരിക്കലും അവളോട് മിണ്ടില്ല. അവൾ എന്റെ ലൈഫിൽ ഇനി ഉണ്ടാവില്ല. എന്നിങ്ങനെയുള്ള തീരുമാനങ്ങളെടുക്കാൻ തന്നെ രണ്ടുമൂന്നു ദിവസം വേണ്ടി വന്നു.
അങ്ങനെ വീണ്ടും പണി തിരക്കിലേക്ക്.പതിയെ പതിയെ ആ വേദന മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.എങ്ങനെയൊക്കെ മറക്കാൻ ശ്രമിച്ചാലും എന്തോ കഴിയുന്നില്ല. ഇനിയിപ്പോ എന്താ അടുത്ത എക്സാമിന് കാണും. ഞാൻ കൂടുതൽ കമ്പനിക്ക് പോവില്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ഇങ്ങനെയുള്ള മനസ്സിന്റെ ഓരോ ചാഞ്ചാട്ടങ്ങൾക്ക് അവളുടെ ഒരു മെസ്സേജ് വരുന്ന വരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. മെസ്സേജ് കണ്ടപ്പോൾ മിണ്ടില്ല എന്ന് തന്നെയാണ് തീരുമാനിച്ചത്. പിന്നെ ഒരു തോന്നൽ അവൾ എന്നോട് എന്ത് ചെയ്തിട്ട് ഞാൻ മിണ്ടാതിരിക്കുന്നത്. എല്ലാം എന്റെ തെറ്റല്ലേ.
അവൾ എന്നെ നല്ലൊരു ഫ്രണ്ട് ആയിട്ടാണ് കാണുന്നത്. അപ്പൊ ഞാൻ മിണ്ടാതിരുന്നാൽ ശരിയാവുമോ. എന്തായാലും റീപ്ലേ കൊടുക്കാൻ തന്നെ തീരുമാനിച്ചു. ക്ലാസ് ഉണ്ട് അതിന്റെ സമയം പറയാൻ വേണ്ടി വിളിച്ചതാണത്രേ. എനിക്ക് വരാൻ കഴിയില്ല ഡ്യൂട്ടി ഉണ്ട്. ഞാൻ പറഞ്ഞൊഴിഞ്ഞു. എന്നാലും ഇടയ്ക്കൊക്കെ മെസ്സേജിലൂടെയും ഫോൺ വിളിയിലൂടെയും ബന്ധം മുറിയാതെ നിലനിന്നുപോന്നു. അങ്ങനെ സെക്കൻഡ് സെമസ്റ്റർ എക്സാം അയി. വീണ്ടും എക്സാമിന് പോയി തുടങ്ങി. ഞാൻ ചെല്ലുമ്പോൾ അവൾ അവിടെ ഉണ്ട്.ആദ്യം പോയി മിണ്ടണ്ട എന്നൊക്കെ തീരുമാനിച്ചെങ്കിലും നീ എന്തിന് മിണ്ടാതിരിക്കണം. അതിനു നീ എന്ത് തെറ്റാ ചെയ്തത്.
Nice my dear
Thank youuuuuuuuu
ഈ ലോകത്ത് ഒട്ടു മിക്ക കാര്യങ്ങൾക്കും ഒരു പരിധി ഉണ്ട്. എന്നാൽ ചിലതിന് പരിധികളും പരിമിതികളും ഇല്ല അതിൽ പെട്ട ഒന്നാണ് സൗഹൃദം എന്നു പറയുന്നത്. സൗഹൃദത്തെ ഒരിക്കലും നേരാവണ്ണം നിർവചിക്കാൻ ആവില്ല.
കഥ നല്ല ഫ്ലോയിൽ തന്നെ പോകുന്നുണ്ട്. ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കുക്കു ബ്രോ
നന്നായിട്ടുണ്ട്, ജീവിതം അങ്ങനെ ആണ് നമ്മൾ ഒരുപാട് സ്വപ്നം കാണുന്നത് ആഗ്രഹിക്കുന്നത് ഒന്നും തരില്ല കിട്ടുന്നത് വച്ചു അഡ്ജസ്റ്റ് ചെയ്യേണ്ട അവസ്ഥ വരുന്നവരും വിരളം അല്ല എങ്കിലും അതിനെ ഇഷ്ടപെടുവാ
പ്രണയം തോന്നിയ ഉള്ള പ്രശ്നം ആണ് ഫ്രണ്ട്‌സ് അകലും അല്ലെ നമ്മൾ അകറ്റും അറിഞ്ഞോ അറിയാതയോ
ഇഷ്ടം നഷ്ടപ്പെടുമ്പോൾ അതിലും വേദന ആണ് one side ആണേൽ പോലും നമ്മുടെ സ്വപ്നം അല്ലെ തകർന്ന് അടിഞ്ഞത് അതിന്റെ വേദന നല്ലോണം കാണും മുന്നിൽ കാണുന്നവരോട് ആ ദേഷ്യം തീർക്കും മൂഡ് ഓഫ് ആയിരിക്കും മറക്കാൻ ഒഴിഞ്ഞു മാറാൻ നോക്കും എങ്കിലും സാധിക്കില്ല
അങ്ങനെ ചെയ്യാത്തതും നന്നായി അവളുടെ ഭാഗത്തു തെറ്റില്ലല്ലോ ഈ പ്രണയം അവൾ അറിഞ്ഞു പോലുമില്ലല്ലോ അപ്പൊ മിണ്ടിയത് നന്നായിരുന്നു
നന്നായിട്ടുണ്ട് ബ്രോ തുടരൂ
By
അജയ്
താങ്ക്സ് ബ്രോ.സ്വപ്നങ്ങൾ തകർന്നു വീഴുന്നത് വേദനയുളവാക്കും എങ്കിലും ചിലപ്പോൾ നല്ലതിനും ആവും.
????
കഥ ഇനിയും തുടരട്ടെ, എഴുത്ത് ഭംഗി ആയി പോകുന്നുണ്ട്…
താങ്ക്യൂ. തീർച്ചയായും തുടരും
നന്നായിട്ടുണ്ട്
???
ഇനിയും ഉണ്ടല്ലോ എന്താണ് പറഞ്ഞത് എന്ന് പറയുന്നില്ല കഥയിൽ
പറയാലോ.??ടൈം ഉണ്ടല്ലോ
പോരട്ടെ…
നല്ല കഥ ???
താങ്ക്സ് ബ്രോ