എന്റെ മാത്രം അപ്പേട്ടൻ [ജെയ്‌മോൾ] 42

അയാൾ ബാഗ് തുറന്നപ്പോൾ അതിൽ നിറയെ പുസ്തകങ്ങൾ ആയിരുന്നു.മഞ്ചാടിമണികൾ കവർ ഫോട്ടോ ഉള്ള ഒരു പുസ്തകം അപ്പോഴാണ് ഞാൻ കണ്ടത്. എന്റെ ആവശ്യപ്രകാരം ആ പുസ്തകം അയാൾ എനിയ്ക്ക് വായിക്കാൻ തന്നു.

മണിക്കൂർ പിന്നിട്ടു, ഞാൻ ഇറങ്ങാൻ നോക്കിയപ്പോ അപ്പുവേട്ടൻ ഉറങ്ങുകയായിരുന്നു. അതേ ആ യാത്രയുടെ അവസാനം അയാൾ അറിയാതെ അയാളെനിയ്ക്ക് അപ്പുവേട്ടൻ ആവുകയിരുന്നു..

ഞാൻ ഹോസ്റ്റലിൽ ചെന്ന് ബാഗ് തുറന്നപ്പോ ആണ് ആ പുസ്തകം ഞാൻ കണ്ടത്. മഞ്ചാടി മണികൾ കവർ ഫോട്ടോ ആയിട്ടുള്ള പുസ്തകം. അതേ.. ഞാനത് തിരിച്ചു കൊടുക്കാൻ മറന്നിരുന്നു.

ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ, ആ പുസ്തകത്താളുകൾ മറിക്കുമ്പോൾ എന്റെ മുന്നിൽ തെളിയുന്നത് ആ മുഖമാണ്…

കാത്തിരിപ്പാണ്… എവിടെ എന്ന് അറിയില്ല.ഒരു പക്ഷെ വിവാഹം കഴിഞ്ഞിരിക്കും. എന്നിരുന്നാലും ഞാൻ കാത്തിരിയയ്ക്കും അപ്പുവേട്ടനെ….എന്റെ മാത്രം അപ്പുവേട്ടനെ…

ഒരിക്കലും ഒന്നികിലെങ്കിലും കാത്തിരിയ്ക്കും എന്റെ അവസാനശ്വാസം വരെ…. ഒന്നിക്കേണ്ട. ഒന്നിച്ചാൽ അത് പ്രണയമല്ല. ആ ഓർമകളിൽ ജീവിച്ചാൽ മതി. സുഖമായിരിക്കുന്നു എന്നറിഞ്ഞാൽ മതി….

?ശുഭം ?

 

1 Comment

  1. തൃശ്ശൂർക്കാരൻ ?

    ????????

Comments are closed.