എന്റെ മാത്രം അപ്പേട്ടൻ [ജെയ്‌മോൾ] 42

എന്റെ മാത്രം അപ്പേട്ടൻ

Ente Maathram Appettan | Author : Jaimol

 

ഇന്ന് ജൂലൈ 11…ഇനി കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ജൂലൈ 27…..ആ ദിവസം ഓർക്കുമ്പോൾ ഒരു വർഷം പുറകിലോട്ട് ഞാൻ സഞ്ചരിച്ചു പോകുകയാണ്.

അന്നൊരു വ്യാഴം വൈകുന്നേരം അഞ്ചര കൊച്ചുവേളി ട്രെയിനിൽ ഞാൻ കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ആ യാത്ര ഇന്നും എന്നിൽ വേദന ഉളവാകുന്ന നിമിഷങ്ങൾ തരുമെന്ന്.

അന്ന്.. ആ യാത്രയിൽ, ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴാണ് എതിരെ സീറ്റിൽ ഒരാൾ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. വെളുത്ത മുഖം, കട്ടി മീശ, ഇടതൂർന്ന പുരികങ്ങൾ.. എന്തോ ഒരു വശ്യ സൗദര്യം.വെളുത്ത ഷർട്ട്, ജീൻസ് പാന്റ് അതായിരുന്നു അയാൾ ധരിച്ചിരുന്നത്.. എന്നെ അയാളിലേയ്ക്ക് ആകർഷിച്ചത് ഇതൊന്നുമായിരുന്നില്ല..

ഞാൻ കണ്ണ് തുറന്നപ്പോ അയാൾ ഒരു പുസ്തകം വായിക്കുകയായിരുന്നു. “ഒരു യോഗിയുടെ പുനർ ജനനം “.എന്ത് കൊണ്ടോ പുസ്തങ്ങളെയും എഴുത്തിനെയും ഇഷ്ടപെടുന്ന ഞാൻ അയാളെ നോക്കി പോയ്‌, എന്നതാണ് വാസ്തവം.

പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്തു.

“ആ പറ അമ്മേ, അപ്പുവാ,കേൾക്കാം.. “അയാൾക്ക് വന്ന ആ ഫോണിലൂടെ പേര് അപ്പു ആണെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു.

എനിയ്ക്ക് എന്തോ ഒരു മുൻജന്മ ബന്ധം പോലെ അയാളെ നോക്കുമ്പൊയൊക്കെ അനുഭവപെട്ടു. ഒരു മണിക്കൂർ പിന്നിട്ടു, അയാൾ വായന നിർത്തി തലയുർത്തി നോക്കിയതും ഞാൻ അയാളെ ഇമവെട്ടാതെ നോക്കിയിരുന്നത് കൊണ്ടാകണം,അയാൾ എന്നെ ആ പുസ്തകം കൊണ്ട് തട്ടി വിളിച്ചു.

ഞാൻ ഒന്ന് പുഞ്ചിരിച്ചു. കേൾക്കാൻ ഒരാളെ കിട്ടി എന്ന് തോന്നിയത് കൊണ്ടാകണം അയാൾ പറഞ്ഞു തുടങ്ങി, രു പാവപ്പെട്ട വീട്ടിൽ ജനിച്ചു, ചെറു പ്രായത്തിൽ ജോലിഭാരം തലയിൽ ഏറ്റി വെച്ച കഥകൾ ഓരോന്നോരോന്നായി.

അപ്പോൾ ഞാൻ എന്റെ കുട്ടികാലം ആലോചിക്കുകയായിരുന്നു.. എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ട ബാല്യം. എന്നും വേദനകൾ, വളർന്നു കഴിഞ്ഞ് ഒരു ജോലി കിട്ടി കഴിയുമ്പോൾ എല്ലാം ശരി ആകുമെന്ന് കരുതി.. പക്ഷെ ജീവിതം ആകെ തകർന്നു… അസുഖങ്ങൾ വേട്ടയാടി, ആർക്കും വേണ്ടാതെ ഒറ്റപ്പെട്ട്….

ഹലോ,അയാൾ വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.. ഞാൻ പറഞ്ഞത് വല്ലതും കേട്ടോ എന്നയാളുടെ ചോദ്യത്തിന് മുന്നിൽ” ഉം “..എന്നായിരുന്നു എന്റെ മറുപടി., ഒന്നും കെട്ടിലെങ്കിൽ കൂടിയും.

പിന്നെയും ഒരുപാട് സാമ്യതകൾ ഞങ്ങൾ തമ്മിൽ ഉള്ളത് ഞാൻ ശ്രദ്ധിച്ചു, അയാൾ വരയ്ക്കുമായിരുന്നു. ഞാനും. അയാൾ എഴുതുന്നത് ഇടത്തെ കൈ കൊണ്ടായിരുന്നു., ഞാനും. അയാൾ പുറത്തെ കാഴ്ചകൾ ആസ്വദിച്ചത് എന്നെ പോലെ ഹെഡ് സെറ്റിൽ പാട്ട് വെച്ചായിരുന്നു.

1 Comment

  1. തൃശ്ശൂർക്കാരൻ ?

    ????????

Comments are closed.