‘രണ്ട് നാഴി ഇട്ടോ മോളെ’
അമ്മക്ക് അവളെ ഭയങ്കര ഇഷ്ടമായി ന്നു തോന്നുന്നു.ആ മറുപടിയിലെ വാത്സല്യം മനസിലാക്കിക്കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു.അവൻ പതിയെ കിടക്കയിൽ നിന്നുമെഴുന്നേറ്റു.യാന്ത്രികമായി ഉമ്മറത്തേക്ക് നടന്നു.പല്ലുതേപ്പ് കഴിഞ്ഞ് കസേരയിൽ ചാരിയിരുന്നു പത്രമെടുത്ത് മറിച്ചു നോക്കാൻ തുടങ്ങി.
‘മോളേ…..ദേ സുബി എണീറ്റിട്ടുണ്ട്.അവനു കാപ്പി കൊടുക്ക്.’അവർ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.
‘ശരിയമ്മേ…’
അവൻ അതൊന്നും ശ്രദ്ധിക്കാതെ പത്രത്തിൽ തന്നെ മുഴുകിയിരുന്നു.
‘ഏട്ടാ ദാ ചായ.’
‘അവിടെ വെച്ചേക്ക്.’അവൻ പത്രത്തിൽ കണ്ണെടുക്കാതെ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.
പത്രത്തിൽ നിന്ന് കണ്ണെടുത്തപ്പോൾ അവളുടെ കണ്ണ് നിറയുന്നത് കണ്ടു.അവൾ പോയിക്കഴിഞ്ഞു അവൻ കാപ്പി കുടിക്കാനെടുത്തു.മോശമല്ലാ, കൈപ്പുണ്യമുണ്ട്. ഒന്നാന്തരം കാപ്പി.അവൻ മനസ്സിൽ വിചാരിച്ചു.പെട്ടന്ന് തന്നെ അവൻ തോർത്തെടുത്ത് കുളിമുറിയിലേക്ക് കയറി,ഷവർ തുറന്നു. വെള്ളത്തുള്ളികൾ അവന്റെ ശരീരത്തിനോടൊപ്പം മനസിനെയും തണുപ്പിച്ചു.
അവൾ നല്ല കുട്ടി ആണ്. അമ്മയ്ക്കും അച്ഛനും അവളെ നല്ല ഇഷ്ടമായിട്ടുണ്ട്.പിന്നെ അവളുടെ ഭൂതകാലം.അവളുടെ മനസ്സിൽ കള്ളമില്ലാത്തോണ്ടല്ലേ അവൾ അതൊക്കെ തുറന്നു പറഞ്ഞേ??അതെ.എന്റെ ഭാര്യ മനസ്സിൽ സത്യമുള്ളവളാണ്.സ്നേഹിക്കണം.മനസ്സറിഞ്ഞുകൊണ്ട് തന്നെ.അത് തന്നെയാകണം അവനെ മറക്കാനുള്ള മരുന്ന്.’
‘ടാ …..നിന്റെ കുളി ഇതുവരെ കഴിഞ്ഞില്ലേ??കുറെ നേരമായല്ലോ
‘ദാ. വരുന്നമ്മേ.’അവൻ അതും പറഞ്ഞ് കുളി പെട്ടന്ന് തീർത്തു.
‘മോളേ. ദേ അവൻ വന്നു.ചായ കൊടുക്ക്.’
അവൾ പെട്ടന്ന് തന്നെ മേശമേൽ ചായയും ഭക്ഷണവും എടുത്തുവെച്ചു.
‘അമ്മേ അവളോട് പെട്ടന്ന് റെഡിയാകാൻ പറ.ഒന്ന് പുറത്ത് പോണം.’പറഞ്ഞത് അമ്മയോടാണെങ്കിലും അത് തനിക്കുള്ളതാണെന്നു അവൾക്ക് അറിയാമായിരുന്നു.അത്കൊണ്ട് തന്നെ അവൾ പെട്ടന്ന് മുറിയിലേക്ക് നടന്നു.അവൻ കൈ കഴുകി ഉമ്മറത്ത് അവളെ കാത്തിരുന്നു.
‘അമ്മേ. ഞങ്ങൾ ഇറങ്ങുകയാണെ’
അവളുടെ ശബ്ദം കേട്ട് അവൻ ഒന്ന് തിരിഞ്ഞുനോക്കി.അവന്റെ ഷർട്ടിനു ചേർന്ന സാരി ആയിരുന്നു അവൾ ഉടുത്തത്. അവൾ വളരെയധികം സുന്ദരിയായിരിക്കുന്നു. അവൻ ഒന്നും പറയാതെ കാറിൽ കയറിയിരുന്നു.പിന്നാലെ അവളും.കാർ പതിയെ ചലിച്ചു തുടങ്ങി.മൗനത്തിൽ തന്നെയായിരുന്നു ഇരുവരും.പെട്ടെന്നവൻ കാർ നിറുത്തി.അവൾ അവന്റെ മുഖത്തേക്ക് ചോദ്യഭാവത്തോടെ നോക്കി.
‘നിന്റെ ഭൂതകാലം…….അതെനിക്കാവശ്യമില്ല.എനിക്ക് നിന്നെയാണ് വേണ്ടത്.നിന്റെ കഴിഞ്ഞകാലമല്ല.ഇനിയെനിക്ക് സ്നേഹിക്കാൻ നീ മാത്രമേയുള്ളൂ. നീ എന്റെ ഭാര്യയാണ്.ഇനിയെന്റെ ജീവന്റെ പാതി നീയാണ്, ജീവിതത്തിന്റെ പാതിയും.’
അതും പറഞ്ഞവൻ ഒരു നെടുവീർപ്പിട്ടു.അവൾ അവനെ തന്നെ നോക്കിയിരുന്നു.ചുണ്ടുകൾ മൊഴിഞ്ഞില്ലെങ്കിലും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.അവൻ അവളുടെ കണ്ണുകളിൽ ഒരു ചുടുചുംബനം നല്കി കൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത്പിടിച്ചു.
Simple & superb!!!
അവനും ഒരു പാസ്റ്റ് ഉണ്ടായിരുന്നോ? അതാണോ ആമി?
❤❤
കഥ ഉഷാറായിരുന്നു. പക്ഷെ പെട്ടെന്ന് ഭൂതകാലവും പ്രെസെന്റും പാസ്റ്റും ഒക്കെ ഇടക് ഇടക്ക് വന്നപ്പോ ചെറിയ കണ്ഫയൂസ് ആയി. പിന്നെ അതൊക്കെ കൂടെ കൂട്ടി ആലോചിച്ചപ്പോ ക്ലിയർ ആയി. എന്തായാലും നല്ലൊരു കഥ ആയിരുന്നു ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
❤❤
സ്നേഹത്തിന്റെ കഥ നന്നായി പറഞ്ഞു.. അവതരണം ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കുമല്ലോ.. ആശംസകൾ
ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിലുള്ള സ്നേഹം നന്നായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു. കഥ നിർത്തിയ ഭാഗം ഒരു ദുരൂഹത അവശേഷിപ്പിച്ചു…
കഥ നന്നായിരുന്നു ബ്രോ..
സീനുകൾ മാറുന്നത് കാണിക്കാൻ ഇത്രക്ക് സ്‌പേസ് ഇടേണ്ട.. just
———
എന്നൊക്കെ ഇട്ട് അടുത്ത വരി തുടങ്ങിയാൽ മതി.. അതോ ഇനി ആ സ്ഥലങ്ങളിൽ വല്ല ഇമേജും മിസിങ് ആണോ?
എല്ലാവരും ചോദിച്ച സംശയം തന്നെയാണ്, ആമി?
എന്താണ് ആ പേരിനൊരു പ്രത്യേകത? ആ പേരു കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ? അതിനൊരുത്തരം കൂടിയുണ്ടായിരുന്നെങ്കിൽ കഥ പൂര്ണമായേനെ.. ഊഹിക്കാൻ കഴിയുന്നതിനുമപ്പുറത്തുള്ള കാര്യമായിപ്പോയി അത്…
അടുത്ത കഥയുമായി വീണ്ടും വരിക..
ഓൾ ദി ബെസ്റ്റ്??
ആമി..?
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ
കഥ നന്നായിരുന്നു.. പക്ഷേ ഇടക്ക് പാസ്റ്റും പ്രെസെന്റും പറയാനെടുത്ത ഗ്യാപ് ആവശ്യമില്ലന്ന് തോന്നി … പിന്നെ അവസാനാഭാഗത്തു ആമി എന്നൊരു പേര്… കഥയിൽ ഒരിടത്തുപോലും പറയാതെ അവസാനത്തിൽ ആ പേര് കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നതെന്തിനെന്നു മനസ്സിലായില്ല.. ഒരു കൺഫ്യൂഷൻ നൽികിക്കൊണ്ടൊരു അവസാനം…
aami athaara?
Aami adhara
ആമി ആരാണ്….???? അയാളുടെ മുൻകാമുകി …???