എന്റെ ഭാര്യ [അഭി] 110

എന്റെ ഭാര്യ

Ente Bharya | Author : Abhi

 

‘അപ്പൊ ഇനി രണ്ടു ദിവസം കൂടെ..ല്ലേ??’അയാൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.’എന്തിന് ഏട്ടാ??’

‘നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടുപോകാൻ’

‘ഹ്മ്…ഈ ആചാരങ്ങൾ ഒന്നുമില്ലെങ്കിൽ എന്ത് സുഖമായേനെ അല്ലെ ഏട്ടാ…’അവൾ അയാളുടെ മടിയിൽ തല ചായ്ചുകൊണ്ടു പറഞ്ഞു.

‘കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും നിനക്ക് നിന്റെ വീട്ടുകാരെ മടുത്തോ പെണ്ണെ??’അയാൾ അവളോട് തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു.

‘അങ്ങനല്ല ഏട്ടാ’

‘പിന്നെ എങ്ങനാണവോ??’

‘എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ഇപ്പൊ വേണ്ടത് അവന്റെ അച്ഛനെയും അമ്മയെയും ആ..അപ്പൊ പിന്നെ എന്നെ ഒറ്റക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ശരിയാണോ??’

‘അതും ശരിയാണ്…’

‘ങേ ശരിയാണ് ന്നോ??’അവൾ അയാളെ ഒന്ന് തുറിച്ചു നോക്കി.

‘അല്ല…നീ പറഞ്ഞതും ശരിയാണ് ന്നു പറഞ്ഞു വരികയായിരുന്നു.’

‘ഹ്മ്….വേഗം ഉറങ്ങാൻ നോക്ക്.നാളെ ജോലിക്ക് പോകണ്ടേ??’

‘ഹ്മ്….’

.

.

.

.

.

.

‘ന്നാ മോള് പൊയ്ക്കോ.ഇനിയുള്ള പണിയൊക്കെ അമ്മ ചെയ്തോളാം’

‘ശരിയമ്മേ’ അതും പറഞ്ഞവൾ മുറിയിലേക്ക് നടന്നു.മുറിയിലെത്തിയപ്പോ അവൻ കിടക്കുകയായിരുന്നു.അവളെ കണ്ടപ്പോൾ എണീറ്റിരുന്നു.കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമയെങ്കിലും ഇന്നാണ് അവളെ ഒറ്റക്ക് കിട്ടുന്നത്.കല്യാണത്തിന്റെയും വിരുന്നുപോക്കിന്റെയും ക്ഷീണത്തിലായിരുന്നു ഇതുവരെ.

‘ഇവിടെ ഇരുന്നോ’വെപ്രാളത്തോടെ അവൻ പറഞ്ഞൊപ്പിച്ചു.കല്യാണം ഉറപ്പിച്ചത് മുതൽ ഈ നിമിഷത്തിനായി കാത്തിരിക്കാൻ തുടങ്ങിയതാ….എന്നാൽ ഇപ്പൊ ചങ്ക് ഇരട്ടി വേഗത്തിലാണ് മിടിക്കുന്നത്.

14 Comments

  1. Simple & superb!!!

  2. അവനും ഒരു പാസ്റ്റ് ഉണ്ടായിരുന്നോ? അതാണോ ആമി?

  3. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിരുന്നു. പക്ഷെ പെട്ടെന്ന് ഭൂതകാലവും പ്രെസെന്റും പാസ്റ്റും ഒക്കെ ഇടക് ഇടക്ക് വന്നപ്പോ ചെറിയ കണ്ഫയൂസ് ആയി. പിന്നെ അതൊക്കെ കൂടെ കൂട്ടി ആലോചിച്ചപ്പോ ക്ലിയർ ആയി. എന്തായാലും നല്ലൊരു കഥ ആയിരുന്നു ഇഷ്ടപ്പെട്ടു.

    ഖുറേഷി അബ്രഹാം,,,,,,

  4. കിച്ചു

    ❤❤

  5. സ്നേഹത്തിന്റെ കഥ നന്നായി പറഞ്ഞു.. അവതരണം ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കുമല്ലോ.. ആശംസകൾ

  6. ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിലുള്ള സ്നേഹം നന്നായി എഴുതി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു. കഥ നിർത്തിയ ഭാഗം ഒരു ദുരൂഹത അവശേഷിപ്പിച്ചു…

  7. കഥ നന്നായിരുന്നു ബ്രോ..

    സീനുകൾ മാറുന്നത് കാണിക്കാൻ ഇത്രക്ക് സ്‌പേസ് ഇടേണ്ട.. just
    ———
    എന്നൊക്കെ ഇട്ട് അടുത്ത വരി തുടങ്ങിയാൽ മതി.. അതോ ഇനി ആ സ്ഥലങ്ങളിൽ വല്ല ഇമേജും മിസിങ് ആണോ?

    എല്ലാവരും ചോദിച്ച സംശയം തന്നെയാണ്, ആമി?
    എന്താണ് ആ പേരിനൊരു പ്രത്യേകത? ആ പേരു കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ? അതിനൊരുത്തരം കൂടിയുണ്ടായിരുന്നെങ്കിൽ കഥ പൂര്ണമായേനെ.. ഊഹിക്കാൻ കഴിയുന്നതിനുമപ്പുറത്തുള്ള കാര്യമായിപ്പോയി അത്…

    അടുത്ത കഥയുമായി വീണ്ടും വരിക..
    ഓൾ ദി ബെസ്റ്റ്??

  8. ആമി..?

  9. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ

    1. കഥ നന്നായിരുന്നു.. പക്ഷേ ഇടക്ക് പാസ്റ്റും പ്രെസെന്റും പറയാനെടുത്ത ഗ്യാപ് ആവശ്യമില്ലന്ന് തോന്നി … പിന്നെ അവസാനാഭാഗത്തു ആമി എന്നൊരു പേര്… കഥയിൽ ഒരിടത്തുപോലും പറയാതെ അവസാനത്തിൽ ആ പേര് കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നതെന്തിനെന്നു മനസ്സിലായില്ല.. ഒരു കൺഫ്യൂഷൻ നൽികിക്കൊണ്ടൊരു അവസാനം…

  10. aami athaara?

  11. Aami adhara

  12. ജീനാ_പ്പു

    ആമി ആരാണ്….???? അയാളുടെ മുൻകാമുകി …???

Comments are closed.