ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

“അതൊക്കെ നിന്റെ കയ്യിൽ ഇരുപ്പ് കൊണ്ടല്ലേ പെണ്ണേ..പിന്നെ ഞാൻ അങ്ങനെ വല്ലതുമൊക്കെ പറയുമ്പോൾ നീ എന്നോട് തിരിച്ചു ഇങ്ങോട്ടേക്കു പത്തെണ്ണം പറയാറില്ലേ..അതൊക്കെ കേൾക്കാൻ വേണ്ടിയാണ്..യാതൊന്നിനെയും പേടിക്കാതെ മുഖത്ത് നോക്കിയുള്ള നിന്റെ ആ സംസാരം ഉണ്ടല്ലോ..

അതാണ് എനിക്ക് ഇഷ്ടമായാത്..”

“പക്ഷെ സാർ..എനിക്ക് സാർനെ ഇഷ്ടമല്ലാ..ഇഷ്ടമേയല്ലാ..

സോ നിങ്ങൾക്ക് പോകാം..”

എന്നും പറഞ്ഞു കൊണ്ട് നമ്മള് മൂപ്പർടെ കയ്യിൽ നിന്നും നമ്മളെ കൈ വിടുവിക്കാൻ നോക്കിയതും സാർ നമ്മളെ അരയിലൂടെ വട്ടം ചുറ്റി ചേർത്ത് നിർത്തി..

“സത്യം പറ..എന്റെ മുഖത്ത് നോക്കി പറ ഇഷ്ടമല്ലെന്ന്..”

“സാർ..അത്..അത് ഞാൻ..വിട്ടെ..പിടി വിട്ടെ…ആരേലും കയറി വന്നാൽ നാണക്കേട് ആണ്..”

“ഓ..നിനക്ക് അതൊക്കെയുണ്ടോ..

വിടുവൊക്കെ ചെയ്യാം..അതിന് മുന്നേ പറ..ഹിബ ആബിദ് ആവാൻ തയാറാണോ അല്ലയോ “

“മ്മ്..ആണ്..ബട്ട്‌ one കണ്ടിഷൻ..”

എന്ന് പറഞ്ഞു കൊണ്ട് നമ്മള് സാർനെ പിടിച്ചു തള്ളിയതും നമ്മളെ കണ്ടിഷൻ എന്താണെന്ന് അറിയാൻ വേണ്ടി മൂപ്പർ മ്മളെ നെറ്റി ചുളിച്ച് നോക്കാൻ തുടങ്ങി..

“അതൊന്നുല്ലാ സാർ… ആ ആയിരം തവണ തന്ന ഇമ്പോസിഷൻ ഇല്ലേ. അതങ്ങ് തിരിച്ചു എടുക്കണം..എങ്കിൽ ഓക്കേയാണ് ഹിബ ആബിദ് ആവാൻ.. “

എന്ന് പറഞ്ഞു കൊണ്ട് മ്മള് സാർനെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു റൂമിൽ നിന്നും വെളിയിലേക്ക് ഓടി. സാർ ഡീന്ന് വിളിച്ചോണ്ട് നമ്മളെ പിന്നാലെ വന്നതും നമ്മള് രണ്ടു പേരും ചെന്നു പെട്ടത് നമ്മളെ വീട്ടുകാരുടെ മുന്നിലേക്ക് ആണ്..
മുഖത്ത് നാണമൊക്കെ കയറി ചിരിച്ചു കൊണ്ട് വരുന്ന മ്മളെ കണ്ടതും മ്മളെ ഉപ്പച്ചിയും ഉമ്മച്ചിയും ആ കുരുപ്പ് ഹിഷാമുമൊക്കെ വായും പൊളിച്ചു നോക്കാൻ തുടങ്ങി..

നമ്മള് എല്ലാവർക്കും മുന്നിൽ ഒന്നു പല്ലിളിച്ച് കാണിച്ചു കൊണ്ട് ഉമ്മച്ചിന്റ്റെ പിന്നിൽ ചെന്നു നിന്നു..

“എന്തൊക്കെയായിരുന്നു.

മലപ്പുറം കത്തി.. അമ്പും വില്ലും.മാങ്ങാത്തൊലി.എന്നെ കാണാൻ ഇപ്പോ ആരും വരേണ്ട..വന്ന മരങ്ങോടനോട് എനിക്കൊന്നും സംസാരിക്കാനില്ലാ..എന്നിട്ട് ഇപ്പോ എന്തുപറ്റി എന്റെ പെങ്ങക്ക്..

ഞമ്മളെ ആബി സാർനെ നല്ലോണം ബോധിച്ച മട്ടുണ്ടല്ലോ..”

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.