ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

ദിവസത്തിൽ നിങ്ങളുടെ ഒരു പീരീഡ് സഹിക്കാൻ പറ്റാത്ത ഞാനാണോ നിങ്ങളെ ജീവിത കാലം മുഴുവൻ സഹിക്കേണ്ടത്..

ദേ എനിക്കൊന്നും വേണ്ട നിങ്ങളെ..എനിക്കിഷ്ടമല്ലാ..വന്നത് പോലെ തന്നെ പെട്ടെന്ന് ഇറങ്ങിക്കോ..

എന്റെ ഉപ്പച്ചിനോട് ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് നിങ്ങളെ കുറിച്ച്..

ഏതോ ഒരു മരങ്ങോടൻ എന്നെ കാണാൻ വരുന്നെന്നു പറഞ്ഞപ്പോൾ അത് നിങ്ങള് ആവുംന്ന് കരുതിയില്ല..

അറിഞ്ഞിരുന്നെങ്കിൽ രാവിലെ തന്നെ ഞാൻ എങ്ങോട്ടേലും നാട് വിട്ടേനെ..

മ്മ്..വന്നത് വന്നു.ഇനി പറഞ്ഞിട്ട് കാര്യമില്ല..ഇനി നിങ്ങൾക്ക് ഒന്നും സംസാരിക്കാൻ ഇല്ലല്ലോ..മതി മതി..ഇറങ്ങിക്കോ..എന്റെ റൂമിന്ന് ഇറങ്ങിയാട്ടെ..

ഇല്ലേൽ വേണ്ട ഞാൻ ഇറങ്ങിക്കോളാം “

എന്നു പറഞ്ഞു കൊണ്ട് നമ്മള് ആ ഹംകിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് വെളിയിലേക്ക് കടക്കാൻ ഒരുങ്ങിയതും സാർ നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു അങ്ങേരുടെ അരികിലേക്ക് നിർത്തി..

“ഹേയ്..വിട്..കയ്യിന്ന് വിടാനാ പറഞ്ഞത്..”

“കിടന്നു കാറാതെടി പെണ്ണേ..അങ്ങനെ എളുപ്പം വിട്ടിട്ടു പോവാൻ വേണ്ടിയല്ലല്ലോ പെണ്ണ് ചോദിക്കാൻ വന്നത്..”

“ങ്ങേ..എന്താ..”

മൂപ്പര് ഇതെന്താ പറഞ്ഞതെന്ന് മനസ്സിലാവാതെ നമ്മള് കണ്ണ് രണ്ടും വിടർത്തി സാർനെ തന്നെ നോക്കി നിന്നു..

“ഇഷ്ടമാണ്‌ എനിക്ക്..കണ്ട നാൾ മുതൽ തന്നെ ഇഷ്ടമാണ്‌ എനിക്ക്..

പ്ലസ് വണ്ണിനു ഞാൻ നിന്റെ ക്ലാസ്സ്‌ ടീച്ചർ ആയി ചാർജ് എടുത്ത ദിവസം..ആദ്യമായി ഞാനും നീയും കണ്ടുമുട്ടിയ ആ ദിവസം തന്നെ നീ എന്നോട് ഉടക്കിയതാണ്..

അന്ന് ഞാൻ ഉറപ്പിച്ചതാണ് ഈ മരം കേറി പെണ്ണ് എനിക്ക് ഉള്ളതാണെന്ന്..

അന്ന് മുതൽ ഞാൻ എന്റെ ഖൽബിൽ കുറിച്ചിട്ടതാണ് ഈ കാപ്പി കണ്ണുള്ള മൊഞ്ചത്തിയെ…”

ആബിദ് സാർ അത്രയും പറഞ്ഞു തീർന്നതും നമ്മളെ തലയിൽ ഉണ്ടായിരുന്ന ബാക്കി കിളിയും കൂടി അങ്ങ് അന്റാർട്ടിക്കയിലേക്ക് പറന്നു പോയി വിത്ത്‌ കൂടും കുടുക്കയും..

“എന്നിട്ടാണോ…ഇത്രയും ഇഷ്ടം ഉള്ളിൽ ഉണ്ടായിട്ടാണോ ഇത്രയും നാള് എന്നോട് ഇങ്ങനൊക്കെ പെരുമാറിയത്..

സ്കൂളിൽ നിന്നും എന്നും ഒരുപോലെ അപമാനിച്ചു വിടുന്നത്.. “

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.