ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

ഡോർന്റ്റെ ശബ്ദത്തോട് ഒപ്പം പുറകിലൂടെ ആൾ പെരുമാറ്റം കേട്ടതും തിരിഞ്ഞു നിന്നു അവന്റെ മോന്ത നോക്കി നാല് വർത്താനം അങ്ങോട്ട്‌ കാച്ചിയാലോന്ന് കരുതിയതേനു.. അപ്പോഴാണ് മ്മക്ക് ഉപ്പച്ചി പറഞ്ഞത് ഓർമ്മ വന്നത്.. വന്നവരുടെ മുന്നിൽ ഇയ്യ് ഉപ്പച്ചിനെ പേരുദോഷം കേൾപ്പിക്കല്ലേടാ ഹിബുന്ന്..

അതുകൊണ്ട് മാത്രം മ്മള് മൗനം പാലിച്ചു നിന്നു.. ഏതായാലും ഇവിടെ വരെ വന്നതല്ലേ.. എന്താണെന്ന് വെച്ചാൽ പറഞ്ഞിട്ട് പൊയ്ക്കോട്ടേ.. മ്മള് ഓന്റെ പാട്ട മോന്തക്ക് നോക്കാതെ ഇരുന്നാൽ മതിയല്ലോ..

ഒന്നു ചുമച്ചു.. രണ്ടു ചുമച്ചു..

മ്മള് ആരാ മോള്..മ്മള് തിരിഞ്ഞു നോക്കിയില്ല..ഹ്മ്മ്.. നമ്മളോട് ആണ് ഓന്റെ ചുമക്കൽ കളി.. ?

“യൂണിഫോമിനെക്കാളും താൻ ഈ ഡ്രെസ്സിൽ സുന്ദരി ആണുട്ടൊ.. എനിക്കിഷ്ടായി… “

ആ ശബ്‌ദം കാതിൽ പതിഞ്ഞതും ഇടി വെട്ടിയ പോലെ മ്മള് ഒരൊറ്റ തരിച്ചു പോക്കായിരുന്നു.. അപ്പൊത്തന്നെ നമ്മള് തിരിഞ്ഞു നോക്കി..

യാ ഖുദാ..

ആബിദ് സാർ..ഇങ്ങേരെന്താ ഇവിടെ..

അപ്രതീക്ഷിതമായി ഈ ഹംകിനെ ഇവിടെ കണ്ടതിന്റെ ഷോക്കിൽ മ്മളെ തലയിലെ കിളി അങ്ങ് രാജ്യം വിട്ടു.. പെട്ടന്ന് വന്ന ബോധത്തിൽ മ്മളെ വായെന്ന് വന്ന സാർ വിളിക്ക് എന്തോ ഒരു അപാകത പോലെ..

“സാർർർർർ…. “

“അതെ..സാർർർർർ തന്നെയാണ്.. “

“സാ..സാർ..സാർ എന്താ ഇ.. ഇവിടെ.. “

“ഹിബാ..തനിക്ക് വിക്കിന്റ്റെ വല്ല പ്രോബ്ലവും ഉണ്ടോ”

എന്ന് ചോദിച്ചോണ്ട് സാർ മ്മളെ നോക്കി ചിരിക്കാൻ തുടങ്ങി..പടച്ചോനെ..ഇങ്ങേരു ചിരിക്കുന്നോ.. ഇതിനി ആബിദ് സാർ തന്നല്ലേ..

“ഹിബ..താൻ എന്താ ഒന്നും മിണ്ടാത്തത്.. എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലേ..”

“നിങ്ങള് എന്തിനാ ഇവിടേക്ക് വന്നത്..ആരോടു ചോദിച്ചിട്ടാണ് എന്റെ വീട്ടിലേക്ക് വന്നത്..

സ്കൂളിൽ വെച്ച് തരുന്ന ടോർചർ മതിയാവാത്തതു കൊണ്ടാണോ ഇവിടേക്ക് കെട്ടി എഴുന്നള്ളിയത്..അതും പെണ്ണ് കാണാൻ വേണ്ടി..

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.