ഇങ്ങനെയും ഒരു പെണ്ണ് കാണൽ 112

“ആ.. മോളു വന്നല്ലോ.

ഹിബു..ഇങ്ങോട്ട് കൊടുക്ക്‌ ചായ.. ഇതാണ് അന്നേ കാണാൻ വന്നവൻ..
പിന്നെ ഇത് ഉപ്പച്ചി ഉമ്മച്ചി പെങ്ങളൊക്കെയാണ്.. ഇയ്യ് ചെറുക്കനെ ശെരിക്കു നോക്കിക്കോ.. പിന്നെ കണ്ടില്ലാ കേട്ടില്ലന്നൊക്കെ പറയാൻ പാടില്ല.. “

എന്ന് പറഞ്ഞു കൊണ്ട് ഉപ്പച്ചി മ്മളെ നോക്കി ചിരിക്കുമ്പോഴും മ്മള് തല ഉയർത്തി നോക്കിയതെയില്ല.. വന്നിരിക്കുന്ന ഒരൊറ്റ എണ്ണത്തിന്റെയും മുഖത്തേക്ക് നമ്മള് നോക്കിയില്ല.. എന്തൊക്കെയോ പല്ല് ഇറുമ്പിക്കൊണ്ട് കൊണ്ട് വന്ന ചായയും അവിടെ ടേബിളിൽ വെച്ച് മ്മള് ഒരൊറ്റ പോക്കായിരുന്നു അകത്തേക്ക്..

“ചെറുക്കൻ എങ്ങനെയുണ്ട് ഹിബു..അനക്ക് ഇഷ്ടായില്ലെ.. “

“ദേ..ഉമ്മി.. ഇൻക് ഒന്നും വേണ്ട ആ മരങ്ങൊടനെ..

അവനെ മറ്റോ എന്റെ തലയിൽ കെട്ടി വെക്കാനാണ് നിങ്ങളെ പരിപാടി എങ്കിൽ.. “

“എങ്കിൽ എന്താ..ഒന്നുല്ല.. ഇയ്യ് സന്തോഷത്തോടെ ജീവിക്കും..

പിന്നെ എന്റെ പൊന്നു മോളെ ഇൻക് അറിഞ്ഞൂടെ.. ഇയ്യ് അവൻറെ മുഖത്തേക്ക് ഒന്നു നോക്കിയോടി..”

“ഇല്ലാ..നോക്കില്ല..നോക്കേണ്ട ആവശ്യമൊന്നും എനിക്കില്ല..”

എന്ന് പറഞ്ഞു കൊണ്ട് നമ്മള് ഉമ്മിയിൽ നിന്നും മുഖം വെട്ടിച്ചു റൂമിലേക്ക്‌ നടക്കാൻ ഒരുങ്ങിയതും മ്മളെ സ്വത്ത് വാപ്പച്ചി വീണ്ടും മ്മക്ക് എട്ടിന്റെ പണി തന്നു..

“ഹിബാ..ദേ..ഇവനു നിന്നോട് എന്തോ സംസാരിക്കണമെന്ന്..”

അത് കേട്ടതും നമ്മള് ഉമ്മിനെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി..

“ഉമ്മി..മര്യാദക്ക് അവനോടു പറഞ്ഞോ ഇറങ്ങി പൊക്കോളാൻ.. ഇൻക് ഒരു കുന്തവും സംസാരിക്കാൻ ഇല്ല അവനോട്..

പിന്നെയ്..സംസാരിക്കണം പോലും..

ഇവന്റെയൊക്കെ ഉദ്ദേശം എന്താണെന്ന് ഇൻക് നന്നായി അറിയാം..ഇതു ഇവന്റെയൊക്കെ നൂറ്റമ്പതാമത്തെ പെണ്ണ് കാണൽ ആയിരിക്കും..”

“ഹിബു..ഇയ്യ് ഒന്നടങ്ങ് പെണ്ണേ..അവന് എന്താ സംസാരിക്കാൻ ഉള്ളേന്ന് വെച്ചാൽ അതങ്ങ് സംസാരിച്ചു പൊക്കോട്ടെ..ബാക്കിയൊക്കെ പിന്നീട് തീരുമാനിക്കാം..

ഇയ്യ് ചെന്നെ..മുറിയിലേക്ക് ചെന്നോ.”

എന്നും പറഞ്ഞു കൊണ്ട് ഉമ്മി മ്മളെ റൂമിലേക്ക്‌ തള്ളി വിട്ടു..

ആ മരങ്ങോടൻ ഇങ്ങ് വരട്ടെ.. കാണിച്ചു കൊടുക്കണ്ട് ഈ ഹിബ ആരാണെന്നും കരുതിക്കൊണ്ട് മ്മള് ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടു നിന്നു..

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.