ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

എന്ന് പറഞ്ഞു കൊണ്ട് ഉമ്മച്ചി നമ്മളെ നോക്കി കണ്ണുരുട്ടിയതും മ്മള് ഉപ്പച്ചിന്റ്റെ മുഖത്തേക്ക് ദയനീയമായൊരു നോട്ടം എറിഞ്ഞു കൊടുത്തു..അന്നേരം ഉപ്പച്ചി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ മാനത്തേക്കും നോക്കി ഇരിപ്പാണ്..ഹ്മ്മ്..ഇങ്ങേരൊക്കെ എന്തോന്ന് വാപ്പച്ചി..

ആകെ കൂടെ ദേഷ്യം എരിഞ്ഞു കയറി മ്മളെ സകല നിയന്ത്രണവും വിട്ടപ്പോൾ കയ്യിലുള്ള ബാഗും കർച്ചിഫുമൊക്കെ ഉപ്പച്ചിന്റെ മടിയിലേക്ക് വലിച്ചെറിഞ്ഞു ഉമ്മച്ചിനെ നോക്കി നിലത്തു നാല് ചവിട്ടങ്ങു ആഞ്ഞു ചവിട്ടിക്കൊണ്ട് മ്മള് അകത്തേക്ക് കയറിപ്പോയി..

ഉമ്മച്ചി പറഞ്ഞതൊക്കെ ഒരു ചെവിയിൽ കൂടെ കേട്ടു മറു ചെവിയിലൂടെ പുറം തള്ളിയാണ് മ്മക്ക് ശീലം. അതുകൊണ്ട് തന്നെ ഈ പെണ്ണ് കാണലിന്റെ കാര്യവും മ്മള് അതുപോലെ തന്നെ ഒഴിവാക്കാൻ നോക്കി.. പക്ഷെ രാത്രി മുഴുവനും ഉപ്പച്ചി നമ്മളെ അടുത്ത് വന്നു കെഞ്ചി സംസാരിക്കാൻ തുടങ്ങി.. പൊന്നു മോളല്ലേ.. ഉപ്പച്ചിന്റെ ചക്കരയല്ലേ.. അവരൊന്നു വന്നു കണ്ടിട്ട് പൊക്കോട്ടെ.. മോൾക്ക്‌ ഇഷ്ടപ്പെട്ടില്ലന്ന് തന്നെ പറയാം അവരോട് ഒക്കെ.. ഈ ഉപ്പച്ചിന്റെയും ഉമ്മച്ചിന്റെയും വാക്കിനു വില കല്പിക്കാൻ വേണ്ടി എങ്കിലും ഇയ്യ് ഒന്നു അനുസരിക്കെടാന്നൊക്കെ പറഞ്ഞു ഉപ്പച്ചി ആകെ സെന്റി അടിച്ചു നാറ്റിച്ചപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ മ്മള് തല കുലുക്കി സമ്മതം അറിയിച്ചു..

കൂടുതലായി മാറ്റി ഒരുങ്ങാനൊന്നും നിന്നില്ലാ.. അല്ലേലും മയങ്ങി നിൽക്കേണ്ട ആവശ്യവുമില്ല.. കാരണം ഇത് മുടങ്ങാനുള്ള പെണ്ണ് കാണൽ ആണെന്ന് മ്മക്ക് ഉറപ്പേന്നു.. വരുന്നവനെ ഏത് വഴിക്ക് ഓടിക്കണമെന്നും നമ്മക്ക് അറിയാം..പിന്നെ നമ്മളെ കയ്യിൽ ഇരുപ്പ് ഒക്കെ അറിയുന്ന ഏതവനേലും ആണെങ്കിൽ കണ്ടം വഴി ഓടാനാണ് കൂടുതൽ ചാൻസ്..

കണ്ണാടിക്ക് മുന്നിൽ നിന്ന് ഇതൊക്കെ ആലോചിച്ചു കൂട്ടുമ്പോഴാണ് താഴെ നിന്ന് നമ്മളെ ഉമ്മച്ചിന്റ്റെ നീട്ടിയുള്ള വിളി..

“ഹിബു..ഒരുങ്ങി കഴിഞ്ഞാൽ ഇങ്ങോട്ടേക്കു ഇറങ്ങിക്കോ.. അവര് എത്താറായി.. “

ഇട്ടിരിക്കുന്ന കോലം പോലും മാറാതെ എന്തിന് മുടി പോലും ഒന്നു ചീകി വെക്കാതെ മ്മള് താഴേക്ക് ഇറങ്ങി അടുക്കളയിലേക്ക് ചെന്നു.. നമ്മളെ കോലം കണ്ട ഉമ്മച്ചിന്റ്റെ മുഖത്ത് ഉണ്ടായ എക്സ്പ്രെഷൻസൊക്കെ നാഗവല്ലിയിലേക്ക് മാറുന്നതിനു മുന്നേ മ്മള് ജീവനും കൊണ്ട് റൂമിലേക്ക്‌ ഓടി..

ആ വരാൻ പോകുന്ന പേട്ടു തലയനെയും പ്രാകിക്കൊണ്ട് ഒരുവിധം ആർക്കോ വേണ്ടി മ്മള് ഒരുങ്ങി കെട്ടി..

ഇത്തവണ താഴേക്ക് ഇറങ്ങുമ്പോഴേക്കും ഹാളിൽ നിന്നും ഉപ്പച്ചിന്റെയും ഹിഷാമിന്റെയും അല്ലാതെ വേറെ ആൾക്കാരുടെയും ശബ്‌ദം കേൾക്കാമായിരുന്നു.. അവര് വന്നെന്ന് തോന്നിയത് കൊണ്ട് മ്മള് ഹാളിന്റ്റെ ഭാഗത്തേക്ക്‌ നോക്കാതെ നേരെ വീണ്ടും അടുക്കളയിലേക്ക് വിട്ടു..

ഹോ.. അപ്പോഴേക്കും ഉമ്മി റെഡി വിത്ത്‌ ചായ..നിർബന്ധിച്ചു കൊണ്ട് ഉമ്മി ചായ ട്രെ മ്മളെ കയ്യിൽ പിടിപ്പിച്ചപ്പോൾ മടിച്ചു മടിച്ചു കൊണ്ട് മ്മള് ഹാളിലേക്ക് നടന്നു നീങ്ങി..

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.