ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

ആരാ ഇന്റെ ഹിബുനോട് ഉടക്കിനു വന്നത്..എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കണേ..

ആരായാലും ഇജ്ജ് ഇന്നോട് പറാ.. വാപ്പച്ചി ചെന്ന് ചോദിക്കണ്ട് അന്നേ ദേഷ്യം പിടിപ്പിച്ചവനോട്.”

“എന്നാൽ ഇങ്ങള് നാളെ മാറ്റി ഒരുങ്ങി സ്കൂളിലേക്ക് വന്നൊളി..ഇന്നും ഇവളുടെ പ്രശ്നം ആബിദ് സാർ തന്നെയാണ് ഉപ്പച്ചിയെ.. സാർനെ കുറ്റം പറയാനൊന്നുമില്ല..ഒക്കെയും ഇവളുടെ കയ്യിൽ ഇരുപ്പിനു കിട്ടുന്നതാണ് “

എന്ന് പറഞ്ഞു തുടങ്ങിക്കൊണ്ട് ഇന്ന് സ്കൂളിൽ നടന്ന മുഴുവൻ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ മ്മളെ സ്വീറ്റ് ബ്രദർ ഉപ്പച്ചിക്ക് പറഞ്ഞു കൊടുത്തു..

അതൊക്കെ കേട്ടു ഉപ്പച്ചിയും കൂടെ ആ കുരുപ്പും നമ്മളെ നോക്കി തലങ്ങും വിലങ്ങും ചിരിക്കുമ്പോഴാണ് മ്മളെ ഉമ്മച്ചിന്റ്റെ മാസ്സ് എൻട്രി..

“ഞാൻ അന്നേ പറഞ്ഞതാണ് ഈ മണ്ടൂസ്നെ പഠിക്കാനൊന്നും വിടണ്ടാന്ന്.. പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോ തന്നെ സ്കൂളിൽ പോക്ക് നിർത്തിക്കോളാൻ പറഞ്ഞതാണ്..

അപ്പൊ ഉപ്പച്ചിക്ക് സങ്കടം..മോൾക്ക്‌ പഠിക്കാൻ താല്പര്യം ഉണ്ട്.. നമ്മളായി അതൊക്കെ മുടക്കം വരുത്തണോന്ന്..

എന്നിട്ട് ഇപ്പൊ എന്തായി.. മീറ്റിംഗ്നൊക്കെ ചെന്നാൽ ഇവളുടെ കാര്യം പറഞ്ഞു ഇന്റെ തൊലി ഉരിച്ചു കളയാറുണ്ട് ആ ആബിദ് സാർ..

പിന്നെ ഈ ചെറുക്കനുള്ളതാണ് ആകെയൊരു ആശ്വാസം..

മതി..ഇങ്ങനെ വിലസി നടക്കാൻ ആണേൽ ഇയ്യ് ഇനി സ്കൂളിൽ പോണ്ടാ..

നിർത്തിക്കോ..ഇന്നാള് അമ്മായി ഒരു കൂട്ടരെ പറ്റി പറഞ്ഞിരുന്നില്ലേ.. അവര് നാളെ വരണ്ട് അന്നേ കാണാൻ..

ചെക്കനും വീട്ടുകാരുമൊക്കെ നല്ലതാണെന്നാ പറഞ്ഞു കേട്ടത്.. ഒക്കെയും ശെരിയായി വന്നാൽ നമ്മള് ഇതങ്ങു ഒറപ്പിക്കും. “

ഉമ്മച്ചി അത് പറഞ്ഞു തീരുന്നതിനു മുന്നേ മ്മള് ഉമ്മച്ചിക്കു നേരെ വിളിച്ചു കാറിയിരുന്നു..

“ഉമ്മച്ചി……!!!”

“ഇയ്യ് അലറണ്ടാ..പറഞ്ഞതങ്ങോട്ട്‌ അനുസരിച്ചാൽ മതി..”

“ദേ ഉമ്മച്ചി..ഇങ്ങള് ചുമ്മാതെ അതും ഇതൊക്കെ പറഞ്ഞു ഇന്നെ ദേഷ്യം പിടിപ്പിക്കരുത്..അല്ലാതെ തന്നെ ഞാൻ ഇവിടെ നിയന്ത്രണം വിട്ടു നിൽക്കുകയാണ്.”

“ഡീ..ഉമ്മച്ചി ചുമ്മാതെയൊന്നും പറഞ്ഞതല്ല..അന്നേ കെട്ടിച്ചു വിടാൻ തന്നെയാണ് തീരുമാനം..അല്ലേലും ഈ പെൺകുട്ട്യോളൊന്നും ഒത്തിരി പഠിച്ചിട്ട് ഒന്നും വല്യ കാര്യമില്ല..അല്ലെ ഉമ്മി..”

എന്ന് പറഞ്ഞു കൊണ്ട് ഹിഷാം മ്മളെ നോക്കി കിണിച്ചതും മ്മള് അവൻറെ കഴുത്തിൽ പിടിച്ചു ഞെരിക്കാൻ പോയി..

“ഡീ..നീയിനി എന്തൊക്കെ ചവിട്ടു നാടകം കളിച്ചിട്ടും കാര്യമില്ല..അവർക്കു ഞാൻ വാക്ക് കൊടുത്തതാണ്..നാളെ വരും..ഒരുങ്ങി അങ്ങോട്ട്‌ നിന്നാൽ മതി.”

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.