ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

പടച്ചോനെ..അതിന് മറുപടി ആയി ആ ഹംകിന്റെ വായേന്ന് പുറത്തേക്ക് വന്നത് ഏത് മതാമ്മച്ചി പഠിപ്പിച്ച തെറിയാണെന്ന് മ്മക്ക് അറിഞ്ഞില്ലേന്നു.. സത്യം പറഞ്ഞാൽ ഇംഗ്ലീഷിൽ ആകെ കൂടെ മ്മളെ പേര് എഴുതാൻ മാത്രമെ മ്മക്ക് അറിയുള്ളു.. ആ ഇന്നോട് ആണ് ഈ കോന്തൻറ്റെ ഒലക്കമ്മലെ ഇംഗ്ലീഷ്..

മ്മ്.. ഇനി ഒരേ ഒരു വഴിയേയുള്ളൂ.. വീട്ടിൽ ചെന്ന് ഹിഷാമിനെ നല്ലോണം പതപ്പിക്കണം.. പകുതി അവനോടു എഴുതി തരാൻ പറയണം.. ഇന്ന് അവൻ വീട്ടിൽ ചെന്ന് മ്മളെ കളിയാക്കി കൊല്ലും.എങ്കിലും വേണ്ടില്ല.. ദേഷ്യം കണ്ട്രോൾ ചെയ്തു അവൻറെ കയ്യും കാലും പിടിച്ചു എഴുതി തരാൻ സഹായിക്കാൻ പറയാം.. ഹ്മ്മ്.. പെങ്ങളെ പിടിച്ചു പുറത്താക്കിയിട്ടും അവന് വല്ല കൂസലും ഉണ്ടോന്ന് നോക്കിക്കേ.. ഞെളിഞ്ഞു ഇരിക്കയാണ് കോപ്പ്.. അതും ആ ഹംകിന്റെ വായും നോക്കിക്കൊണ്ട്..ഫീലിംഗ് പുച്ഛം രണ്ടിനോടും ?

പടച്ചോനെ ഏത് സമയത്തു ആണാവോ ഈ ബുജ്ജിടെ ഇരട്ട സഹോദരിയായി മ്മള് ജനിച്ചു വീണത്.. അന്ന് തൊട്ടു തൊടങ്ങിയത് ആണ് മ്മക്ക് ഒടുക്കത്തെ ഈ അപമാനങ്ങളൊക്കെ..

അവസാനത്തെ രണ്ടു പീരീഡും ഒരു ദയയുമില്ലാതെ ആബിദ് സാർ മ്മളെ പുറത്ത് തന്നെ നിർത്തിച്ചു.. അതിന്റെയൊക്കെ ദേഷ്യം മ്മള് തീർത്തത് മ്മളെ ചങ്ക് ബ്രോ ഹിഷാമിനോട് ആണ്..

എന്നും അവൻറെ ഒന്നിച്ചു മാത്രം വീട്ടിൽ പോകുന്ന മ്മള് അന്ന് അവനെ മൈൻഡ് ചെയ്യാതെ ക്ലാസ്സിലെ മ്മളെ തല്ലിപൊളി ഫ്രണ്ട്‌സ്ന്റ്റെ ഒന്നിച്ചു ചുറ്റി കറങ്ങിയാണ് വീട്ടിലേക്ക് കയറി ചെന്നത്.. മ്മളെ പിന്നാലെ തന്നെ ഹിഷാം ഹിബാ നിക്കെടിന്നൊക്കെ വിളിച്ചു കൂവിക്കൊണ്ട് വരുന്നത് മ്മള് കണ്ടതേന്നു..

ഞമ്മളെ ഈ കലിപ്പ് മോന്ത കാണാൻ വേണ്ടിയെന്ന പോലെ വരാന്തയിൽ തന്നെ സൂപ്പർ ഹീറോ..അതായത് ഞമ്മളെ വാപ്പച്ചി ഇരിപ്പുറപ്പിച്ചിട്ടുണ്ട്..

“ഹിഷാമൂ..വരുന്ന വഴിയിൽ എവിടേലും കടന്നൽ കൂട് ഇളകിട്ടുണ്ടാർന്നോ..?”

മ്മളെ കാര്യമായി മൈൻഡ് ചെയ്യാതെ മ്മളെ പിന്നാലെ കയറി വന്ന ഹിഷാമിനോട് വാപ്പച്ചി അത് ചോദിച്ചതും മ്മള് അങ്ങേരെ തറപ്പിച്ചൊന്ന് നോക്കി..

“ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേടി…വാപ്പച്ചി അങ്ങ് കരിഞ്ഞുണങ്ങി പോകും..നിനക്ക് വാപ്പച്ചിനെ വേണ്ടെന്ന് കരുതി..”

“ദേ..നിന്റെ ഒടുക്കത്തെ ബുദ്ധിയും ഡയലോഗടിയുമൊക്കെ അങ്ങ് സ്കൂളിൽ കാണിച്ചാൽ മതി..എന്റെ അടുത്തേക്ക് ഇറക്കാൻ നിക്കല്ലേ..അടിച്ചു നിന്റെ മോന്തന്റ്റെ ഷേപ്പ് ഞാൻ മാറ്റി തരും.പറഞ്ഞില്ലെന്നു വേണ്ട. “

എന്ന് പറഞ്ഞു കൊണ്ട് മ്മള് ഹിഷാമിനെ പിടിച്ചു തള്ളിയതും ഹിബുന്ന് വിളിച്ചോണ്ട് വാപ്പച്ചി മ്മളെ കയ്യിൽ പിടിച്ചു.. നമ്മള് അപ്പൊത്തന്നെ വീണ്ടും മുഖം വീർപ്പിച്ചു കയ്യിട്ട് കുടയാൻ തുടങ്ങി..

“ഹൗ.. ന്റെ ഹിബു..ആരോടാ ഇത്ര ദേഷ്യം..

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.