ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

അതുപോലെ തന്നെയാണ് എനിക്കും.. എനിക്കെ ഈ പഠനത്തിലൊന്നും അത്ര വല്യ താല്പര്യമില്ല..പഠനത്തിൽ മിടുക്കിയാവുന്നത് അത്ര നല്ലതാണെന്നൊന്നും ഇതുവരെ തോന്നിയിട്ടുമില്ല..”

ഒരു കൂസലുമില്ലാതെ ആബി സാർന്റ്റെ മുഖത്തേക്ക് നോക്കി നമ്മള് അത്ര പറഞ്ഞു തീരുന്നതിന് മുന്നേ അയാളുടെ ഗർജ്ജനം നമ്മക്ക് നേരെ ഉയർന്നിരുന്നു..

“ഷട്ട് അപ്പ്‌ ആൻഡ് ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌.. “

“ഓഹ്.. ആയിക്കോട്ടെ.. അതിനെന്താ.. വല്യ ഉപകാരം.. “

എന്ന് പറഞ്ഞു കൊണ്ട് മ്മള് സാർനെ നോക്കി ഒന്നു പുച്ഛിച്ചു തള്ളി കൊണ്ട് വെളിയിലേക്ക് ഇറങ്ങാൻ നിന്നതും പിന്നീന്ന് വീണ്ടും അയാളുടെ ഇടി മുഴക്കം പോലത്തെ ശബ്‌ദം ഞമ്മക്ക് നേരെ ഉയർന്നു..

“ഇപ്പൊ നീ ഇതുപോലെ കയ്യും വീശി ഇറങ്ങിക്കോ.. മണ്ടയ്‌ വരുമ്പോൾ ഈ ക്യുഎസ്ടിയൻ പേപ്പറിലെ എല്ലാ ക്യുഎസ്ടിയൻറ്റെയും ആൻസർ അൻപതു വീതം വെച്ച് എഴുതി കൊണ്ട് ഇങ്ങോട്ടേക്കു വന്നാൽ മതി..

ടോട്ടൽ ട്വന്റി ക്യുഎസ്ടിയൻസ്..ഈച്ച് ഫിഫ്റ്റി ടൈംസ്.. അങ്ങനെ മൊത്തത്തിൽ ആയിരം തവണ എഴുതി ഹിബ തിങ്കളാഴ്ച ഇങ്ങോട്ടേക്കു പോന്നാൽ മതി.. ഇല്ലേൽ ഇന്ന് മാത്രമല്ല.. വരുന്ന മൂന്ന് മാസങ്ങളിലും നീ എന്റെ ക്ലാസ്സിൽ ഇരിക്കില്ല..ആൻഡ് ആൾസോ റെക്കോർഡ് വരെ ഞാൻ സൈൻ ചെയ്തു തരില്ല.. ഗോട്ട് യു.. “

എന്ന് പറഞ്ഞു കൊണ്ട് ആ കാലമാടൻ ആബിദ് നേരത്തെ നമ്മള് എറിഞ്ഞു കൊടുത്തതിന്റെ മുന്നൂറു ഇരട്ടി പുച്ഛം നമ്മക്ക് നേരെ എറിഞ്ഞു തന്നു..

പടച്ചോനെ.. ആകെ പെട്ടല്ലോ..ഞമ്മളെ ഈ ലൈസൻസ് ഇല്ലാത്ത നാക്ക്‌ എപ്പോഴും ഞമ്മക്ക് പാര ആണല്ലോ.. ആയിരം തവണയൊക്കെന്ന് പറഞ്ഞാൽ എന്ന് എഴുതി തീരാനാണ്..

വേറെ വല്ല സാറന്മാരും ആയിരുന്നു എങ്കിൽ എന്തേലും തരികിട കാണിക്കാമായിരുന്നു.. ഇതിപ്പോ ഈ കാലമാടനായത് കൊണ്ട് മ്മളെ ഒരു അടവും വില പോകില്ല എന്ന് മാത്രമല്ല പറഞ്ഞത് പറഞ്ഞത് പോലെ ചെയ്യുന്ന വാക്കിനു വിലയുള്ള ദുഷ്ടനാണ്.. ഹ്മ്മ്?

അയാളുടെ അടുത്ത് ചെന്നൊന്നു ഒലിപ്പിച്ചു നോക്കിയാലോ.. കുറച്ച് കരഞ്ഞു നാറ്റിച്ചാൽ എങ്കിലും ഈ ആബിദ് ഹംക് ആയിരം എന്നുള്ളത് ഒന്നു കുറച്ച് തരുവോ റബ്ബേ..

ആഹ്.. ആവശ്യം നമ്മളുടെതായത് കൊണ്ട് മ്മള് രണ്ടും കല്പിച്ചു പുറത്ത് നിന്നും ക്ലാസ്സിന്റെ അകത്തേക്ക് നോക്കിയൊന്നു നീട്ടി വിളിച്ചു…

“സാർർർർ…..”

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.