ഇങ്ങനെയും ഒരു പെണ്ണ് കാണൽ 113

എന്ന് പറഞ്ഞു കൊണ്ട് ഹിഷാം നമ്മളെ നോക്കി ആക്കി ചിരിച്ചപ്പോൾ നമ്മള് നിന്ന നിൽപ്പിലങ്ങ് ചൂളിപ്പോയി..

“അപ്പൊ എങ്ങനെയാ കാര്യങ്ങൾ..? “

എന്ന് നമ്മളെ ഉപ്പച്ചി ചോദിച്ചതും ആബി സാർ നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് നമ്മളെ ഉപ്പച്ചിനോട് പറഞ്ഞു..

“പൊന്നു പോലെ നോക്കിക്കോളാം.. കണ്ണ് നിറക്കില്ല ഒരിക്കലും ഈ കാന്താരിപ്പെണ്ണിന്റ്റെ..”

“അപ്പോൾ എല്ലാം ഓക്കേ ആയില്ലേ കാക്കു…

ഉമ്മച്ചിയെ..ദേ ഉമ്മച്ചിന്റ്റെ മരുമോൾ ഹിബ ആബിദ്.. ഇങ്ങള് ആഗ്രഹിച്ച പോലത്തെ ഒരു കുട്ടി തന്നെ.. ഇപ്പൊ സന്തോഷമായില്ലേ ഇങ്ങക്ക്.. “

എന്ന് ചോദിച്ചു കൊണ്ട് സാർന്റ്റെ അനിയത്തി നമ്മളെ കൈ എടുത്തു സാർന്റ്റെ ഉമ്മിന്റ്റെ കയ്യിൽ വെച്ചു കൊടുത്തു.. അപ്പോഴേക്കും നമ്മളെ ഉപ്പച്ചിന്റ്റെ കണ്ണും മനസ്സുമൊക്കെ ഒരുപോലെ നിറഞ്ഞിരുന്നു..

ഉമ്മച്ചിന്റെയും ഹിഷാമിന്റെയും മുഖം പുഞ്ചിരിയാൽ വിടർന്നിരുന്നു..

അടുത്ത് വരുന്ന നല്ലൊരു ദിവസം തന്നെ നിശ്ചയം നടത്താമെന്ന് പറഞ്ഞു അവർ ഇറങ്ങുമ്പോഴും ആബി സാർ നമ്മളെ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു..

അത് കണ്ടപ്പോ നമ്മള് അരിച്ചരിച്ചു മുറ്റത്തെക്ക് ഇറങ്ങി.. അപ്പോ ആബി സാർ മ്മളെ അടുത്തേക്ക് നീങ്ങി വന്നു പതിയെ കാതിൽ മൊഴിഞ്ഞു..

“അപ്പോ തിങ്കളാഴ്ച കാണാം.. ഇമ്പോസിഷൻ മറക്കണ്ട “

നമ്മള് അപ്പൊത്തന്നെ മൂപ്പരെ നോക്കി കണ്ണുരുട്ടിയതും മൂപ്പർ വീണ്ടും പതിയെ നമ്മളെ കാതോരം ചേർന്ന് വന്നു..

“I love you “

എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ നമ്മള് നാണം കൊണ്ട് മുഖം മറച്ചു അകത്തേക്ക് ഓടിയിരുന്നു..ആ നാണത്തോട് ഒപ്പം തന്നെ ആബി സാർനോട് ഒത്തുള്ള ഒരു പുതു ജീവിതത്തിന്റ്റെ സ്വപ്നവും ഉണ്ടായിരുന്നു…

ശുഭം.

4 Comments

  1. ???…

    സത്യം പറയാല്ലോ…

    ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…

    പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.

    ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്

  2. സുദർശനൻ

    കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!

    1. കഥയില്‍ ചോദ്യമില്ല

Comments are closed.