ഇങ്ങനെയും ഒരു പെണ്ണ് കാണൽ
Enganeyum oru pennu kaanal | Author : SHAMSEENA FIROZ
“ഇപ്രാവശ്യവും വട്ട പൂജ്യം തന്നെ..എന്തിനാ താനൊക്കെ ഒരുങ്ങി കെട്ടി ഇങ്ങോട്ടേക്കു എഴുന്നള്ളുന്നത്.. പഠിക്കാൻ തന്നെയാണോ ഇവിടേക്ക് വരുന്നത്..
കഴിഞ്ഞ തവണ ഉപദേശിക്കാൻ കഴിയുന്നതിന്റ്റെ പരമാവധി ഞാൻ ഇയാളെ ഉപദേശിച്ചതാണ്.. പോർഷ്യൻസ് ഒക്കെ ഒന്നൂടെ ക്ലിയർ ആക്കി തന്നതാണ്.. എന്നിട്ടും എന്താ ഹിബ നിന്റെ പ്രശ്നം..
എന്റെ സബ്ജെക്ട്ൽ മാത്രമാണോ താൻ ഇങ്ങനെ..എന്റെ വിഷയം പഠിക്കില്ല എന്ന് തന്നെയാണോ..
എങ്ങനെയാടോ തനിക്ക് ഒക്കെ സയൻസ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടിയത്..?”
ക്രിസ്മസ് എക്സാം കഴിഞ്ഞു ആൻസർ ഷീറ്റ് ഞമ്മക്ക് നേരെ നീട്ടുമ്പോൾ ഞമ്മളെ കെമിസ്ട്രിയുടെ സാർ ആബിദ് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
“ഞാൻ ചോദിച്ചത് ഹിബ കേട്ടില്ലെന്നുണ്ടോ..
നോക്കി ദഹിപ്പിക്കാതെ വായ തുറന്നു സംസാരിക്കെടോ.. ഇല്ലേൽ കഴുത്തിനു ചുറ്റും നാവ് ഇളക്കുന്ന ആളാണല്ലോ..
ഞാൻ ഒന്നു പറയുമ്പോൾ അധ്യാപകൻ എന്ന റെസ്‌പെക്ട് പോലും ഇല്ലാതെ ഇങ്ങോട്ട് പത്തു പറയുന്ന ആളാണല്ലോ..
എന്തുപറ്റി ഇന്ന്..പേപ്പറിലെ കുമ്പളങ്ങ കണ്ടപ്പോൾ നാവ് ഇറങ്ങി പോയതാണോ.. “
എക്സാം പേപ്പറിൽ ഒരു പൂജ്യം..ഒരേയൊരു പൂജ്യം കിട്ടിയതിന്റെ പേരിൽ ക്ലാസ്സിൽ അത്രയും കുട്ടികൾക്ക് മുന്നിൽ വെച്ചു ഒരു മനസ്സലിവും ഇല്ലാതെ സാർ എന്നോട് ഉറഞ്ഞു തുള്ളുമ്പോൾ മൗനം വിദ്വാന് ഭൂഷണമായി കരുതി പഞ്ച പുച്ഛമടക്കി നിൽക്കാൻ റബ്ബറിന്റെ സ്വഭാവമുള്ള എനിക്ക് കഴിഞ്ഞില്ല..
“ഇല്ല.. നാവ് ഇറങ്ങിയിട്ട് ഒന്നുമില്ല.. ഒരു ആനമുട്ട കിട്ടിയത് അത്ര വല്യ മഹാ പാപമാണെന്നൊന്നും എനിക്ക് തോന്നുന്നില്ല..അതുകൊണ്ട് തന്നെ മൗനം പാലിക്കേണ്ട ആവശ്യവും എനിക്കില്ല.. “
“നാണമില്ലല്ലോ തനിക്ക് എല്ലാ തവണയും ഒരുപോലെ തോറ്റു തൊപ്പി ഇട്ടു ഇങ്ങനെ വടി പോലെ ഈ അൻപത്തൊമ്പതു കുട്ടികളുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ..
ബാക്കി എല്ലാവരും പോട്ടേ.. ദേ ഇവൻ നിന്റെ സഹോദരനല്ലേ.. അതും ഇരട്ട സഹോദരൻ..
അവനെ കണ്ടു പടിക്ക് താൻ..ക്ലാസ്സിലെ മാത്രമല്ല സയൻസ് ഗ്രൂപ്പിന്റ്റെ തന്നെ ടോപ്പെറാണ്..
അവന്റെ ബുദ്ധിയുടെ പത്തിൽ ഒന്നെങ്കിലും ഉണ്ടോ തനിക്ക്.. അവനെ പോലെ ആയിക്കൂടെ തനിക്കും.. വീട്ടിൽ പോയി കമ്പയിൻ സ്റ്റഡി നടത്തിയാൽ പോരെ.. “
“ഓ.. അതിലൊന്നും വല്യ കാര്യമില്ല സാർ..ലോകത്തുള്ള എല്ലാവർക്കും ഒരുപോലെ ആവാൻ പറ്റോ..ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമല്ലെ സാറേ…
ഇപ്പൊ സാർ സാർന്റ്റെ കയ്യിലേക്ക് തന്നെ ഒന്നു നോക്കിയാട്ടേ.. അഞ്ചു വിരലും ഒരുപോലെയാണോ കിടക്കുന്നെ..
എന്തിനധികം.. സാർ ഇപ്പോ പറഞ്ഞല്ലോ ഇവനെ പോലെ ആവാൻ..
എന്നിട്ടു സാർ എന്താ സാർന്റ്റെ ബ്രദർനെ പോലെ ആവാഞ്ഞെ..അദ്ദേഹം ഇവിടെ ഒരു ബേക്കറി ഷോപ്പിൽ അല്ലെ..
സാർനു അത് നല്ലത് അല്ലാന്നു തോന്നിയത് കൊണ്ടല്ലേ സാർ ഒരു സാർ ആയത്..
???…
സത്യം പറയാല്ലോ…
ഇതേനേഷിച്ചു നടക്കാത്ത സ്ഥലം ഇല്ല…
പെണുകാണൽ തിരിച്ചു മറിച്ചും ഒകെ ടൈപ്പ് ചെയ്തു സെർച്ച് ചെയ്തു… എന്നിട്ടും കിട്ടിയില്ല ???.
ചെറിയ ഒരു കഥ (മനസ്സിൽ പതിച്ച )ഒന്നാണിത്
കഥ നന്നായി. പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിൽ കല്യാണം നടത്തിക്കോ!
കഥയില്‍ ചോദ്യമില്ല
Nice