ശിവ, ആ ഇടിയുടെ ശക്തിയിൽ ഹോസ്റ്റൽ ടെറസിൽ നിന്ന് താഴേക്ക് വീണു..
ശിവയെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം, ആ ഇടിക്കു ശേഷം നടക്കുന്നത് എല്ലാം സ്ലോ മോഷനിൽ അവന് കാണാൻ പറ്റി എന്നതാണ്..
ശിവ നിലത്ത് വന്നു വീഴുന്നതും, അതിന്റെ ശക്തിയിൽ ഭൂമിയിൽ ചിലന്തിവല പോലെ വിള്ളൽ വീഴുന്നതും അവിടെ ആകെ തീ പടരുന്നതും അത് ഒരു കുഴി ആയി മാറുന്നതും എല്ലാം ശിവ, നല്ലൊരു സ്ലോ മോഷൻ വീഡിയോ പോലെ കണ്ടു..
ഒരു തരം മരവിപ്പിൽ ആയിരുന്നത് കൊണ്ടാവും ശിവക്ക് വേദന ഒന്നും തോന്നിയില്ല, പകരം വല്ലാത്ത ഒരു കുളിർമയായിരുന്നു..
ശിവയുടെ നെഞ്ചിൽ വന്ന് ഇടിച്ച ഗോളത്തെ അവൻ നോക്കി..
കനലിന്റെ മുകളിൽ വീണ മെഴുക് തരി പോലെ അത് അവന്റെ ശരീരത്തിലേക്ക് ഉരുകി ഒലിക്കുന്നത് ശിവ കണ്ടു..
അതിന് ശേഷം അതിനേക്കാൾ അമ്പരപ്പിക്കുന്ന മറ്റൊന്നും…
ആ ഗോളം ഉരുകി ഇല്ലാതെ ആയത് പോലെ തന്നെ ശിവയുടെ ശരീരവും ഉരുകാൻ തുടങ്ങിയിരിക്കുന്നു..
നിമിഷങ്ങൾക്ക് അകം ശിവയുടെ ശരീരം ഉരുകി വെള്ളം പോലെയായി പിന്നെ അത് നീരാവിയായി ഇല്ലാതെയായി..
അതോടെ ശിവയുടെ ബോധവും മറഞ്ഞു..
അതിന് മുന്നേ ശിവ, അവസാനമായി ശബ്ദം കേട്ട് ഓടി വരുന്ന അവന്റെ കൂട്ടുകാരെയും മറ്റും കണ്ടു..
പിന്നെ ശിവയുടെ കണ്ണിൽ ഇരുട്ട് കയറി..
ശബ്ദം കേട്ട് വന്നവർ കണ്ടത് പത്ത് മീറ്ററോളം വലിപ്പവും ആഴവും ഉള്ള ഒരു കുഴി ആയിരുന്നു..
എന്തോ കത്തി അമർന്നതിന്റെ അവശേഷിപ്പ്കൾ അല്ലാതെ വേറെ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല..
ഒന്നും തന്നെ..
( ഒരു പരീക്ഷണം ആണ് സപ്പോർട്ട് ഉണ്ടേൽ തുടരാം.)
?⚡️പൊളി സ്റ്റാർട്ടിങ്…
ഇനി ശിവയ്ക്ക് എന്ത് സംഭവിക്കും എന്ന് അറിയാനായി വെയ്റ്റിംഗ് ?
പുക മാത്രം അവശേഷിച്ചു അല്ലെ…. ബാക്കി അറിയാനായി കാത്തിരിക്കുന്നു
തുടക്കം തന്നെ സസ്പെൻസ് ആണല്ലോ
എന്തായാലും നല്ല അവതരണം ?
മം തുടക്കം നന്നായിട്ടുണ്ട്.. നല്ല അവതരണവും ❤❤ഇതുപോലെ അടുത്ത ഭാഗവും പേജ് കൂടി ഇടുക???
നല്ല ഒരു ശ്രമമാണ്.,.,
തുടക്കം കൊള്ളാം.,.,
സപ്പോർട്ട് ഉണ്ടേൽ തുടരാം എന്നല്ല.,.,
തുടരുകയാണ് സപ്പോർട്ട് ഉണ്ടാവണം എന്നു വേണം പറയാൻ.,., തുടർന്ന് എഴുതുക.,.
Pwoli നല്ല interesting ആയിട്ടു തോന്നി. Keep going ?
ബാക്കികൂടെ വരട്ടെ നല്ലകഥയാണെങ്കിൽ സപ്പോർട്ട് താൻ ചോദിക്കാതെ തന്നെ കിട്ടും… ♥
Nalla kadh avane ennanu njan prardhikkunnath
Superb. Wtg 4 nxt part…
Adutha part ezhuthi thudangi udan tharam
Nice
Thanks man
Uhmm intro kidukki! Continue man!♥️♥️
Thanks man
Nice…☺️☺️
Thank you
Nice start super
Thanks