Emperor [Yami 闇] 161

ശിവ : ” അതേതോ ഒരു ഹിന്ദിക്കാരൻ ആണ്..

 

ബായ്.. ബായ് ഹെല്പ് കരോ.. ഭയ്യാ.. ”

 

 

ഫ്രണ്ട് 1: ” pffff”

 

 

ശിവ :”  കിണിക്കല്ലേ.. തീർന്നു… നീ ഒക്കെ ബോംബ് പൊട്ടി ചാവുമെടാ ”

 

ശിവ അതും പറഞ്ഞു ഫോൺ നിലത്ത് വെച്ചു..

 

 

ശിവ : ” നിങ്ങള് കളി, ഞാൻ ഒരു പോക എടുത്തിട്ട് വരാം ”

 

ശിവ കൂട്ടുകാരിൽ ഒരുത്തന്റെ തലക്കിട്ട് ഒരു കൊട്ട് കൂടി കൊടുത്തിട്ട് ടെറസിലേക്ക് നടന്നു..

 

 

ടെറസിൽ വാർഡനും ആരും ഇല്ലന്ന് ഉറപ്പിച്ചിട്ട് ശിവ ഒരു സിഗരറ്റ് ചുണ്ടോട് ചേർത്ത് തീ കൊടുത്തു..

 

അങ്ങനെ പുക ഊതി വിട്ടു കൊണ്ട് ശിവ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിലേക്ക് നോക്കി..

 

അന്നേരം ആണ് ഒരു ഷൂട്ടിംഗ് സ്റ്റാർ പാഞ്ഞു പോകുന്നത് ശിവ ശ്രദ്ധിക്കുന്നത്..

 

ഷൂട്ടിംഗ് സ്റ്റാറിനെ നോക്കി ഒരാഗ്രഹം മനസ്സിൽ പറഞ്ഞാൽ അത് നടക്കും എന്നാണ് സങ്കല്പം..

 

‘ എന്നെ ഈ നരകത്തിൽ നിന്ന് ഒന്ന് രക്ഷിക്കണേ ‘ ശിവ മനസ്സിൽ ഓർത്തുകൊണ്ട് ഒരു ചിരിയോടെ അടുത്ത പുക എടുത്തു..

 

അന്നേരം ആണ് ആ ഷൂട്ടിംഗ് സ്റ്റാറിന്റെ വലിപ്പം കൂടി വരുന്നത് പോലെ ശിവക്ക് തോന്നിയത്..

 

അത് അവന്റെ ദിശയിലേക്ക് വരുന്നത് പോലെ..

 

ആദ്യം തോന്നൽ ആണെന്ന് ആണ് ശിവ ധരിച്ചത്, എന്നാൽ അത് തോന്നൽ അല്ലെന്ന് തിരിച്ചറിഞ്ഞപ്പോ ഏറെ വൈകിയിരുന്നു..

 

ഒന്ന് ഒഴിഞ്ഞു മാറാൻ പോലും പറ്റുന്നതിന് മുന്നേ, കരിക്കിന്റെ വലുപ്പം ഉള്ള ചുട്ടുപഴുത്ത ഗോളം ശിവയുടെ നെഞ്ചിൽ വന്ന് ഇടിച്ചു.. ആ ഷൂട്ടിങ് സ്റ്റാർ!!!

Updated: December 20, 2021 — 11:16 pm

18 Comments

  1. ?⚡️പൊളി സ്റ്റാർട്ടിങ്…
    ഇനി ശിവയ്ക്ക് എന്ത് സംഭവിക്കും എന്ന് അറിയാനായി വെയ്റ്റിംഗ് ?

  2. പുക മാത്രം അവശേഷിച്ചു അല്ലെ…. ബാക്കി അറിയാനായി കാത്തിരിക്കുന്നു

  3. റെഡ് ഡ്രാഗൺ

    തുടക്കം തന്നെ സസ്പെൻസ് ആണല്ലോ
    എന്തായാലും നല്ല അവതരണം ?

  4. ജിത്തു ജിതിൻ

    മം തുടക്കം നന്നായിട്ടുണ്ട്.. നല്ല അവതരണവും ❤❤ഇതുപോലെ അടുത്ത ഭാഗവും പേജ് കൂടി ഇടുക???

  5. നല്ല ഒരു ശ്രമമാണ്.,.,
    തുടക്കം കൊള്ളാം.,.,
    സപ്പോർട്ട് ഉണ്ടേൽ തുടരാം എന്നല്ല.,.,
    തുടരുകയാണ് സപ്പോർട്ട് ഉണ്ടാവണം എന്നു വേണം പറയാൻ.,., തുടർന്ന് എഴുതുക.,.

  6. Pwoli നല്ല interesting ആയിട്ടു തോന്നി. Keep going ?

  7. ബാക്കികൂടെ വരട്ടെ നല്ലകഥയാണെങ്കിൽ സപ്പോർട്ട് താൻ ചോദിക്കാതെ തന്നെ കിട്ടും… ♥

    1. Nalla kadh avane ennanu njan prardhikkunnath

  8. Superb. Wtg 4 nxt part…

    1. Adutha part ezhuthi thudangi udan tharam

    1. Thanks man

  9. Uhmm intro kidukki! Continue man!♥️♥️

    1. Thanks man

  10. Nice…☺️☺️

  11. Nice start super

Comments are closed.